മൂക്കുത്തി [Sarath]

Posted by

ഞാനും അവരുടെ പിറകെ വിട്ടു. ഓടി ഓടി കൊറച്ചു കഴിഞ്ഞപ്പോൾ അവരെ കാണാനില്ല. ഞാൻ ഓടി നേരെ ബിന്ദു ചേച്ചിടെ വീടിന്റെ അടുത്ത് എത്തി ദാസനും ടീമിനും കണ്ട് കാര്യം പറഞ്ഞു. അങ്ങനെ ഞങ്ങൾ തിരച്ചിൽ തുടങ്ങി. ഞാൻ ദാസേട്ടന്റെ വീടിന്റെ ഭാഗത്ത്‌ തിരയാൻ തുടങ്ങി. എനിക്കാണേൽ അവന്മാര് ഇല്ലാത്തോണ്ട് ഉള്ളിൽ ഒരു ഭയവും ഉണ്ട്.  പെട്ടെന്നാണ് എന്റെ ഫോൺ ബെൽ അടിച്ചത് നോക്കിയപ്പോ അർജുൻ. ഞാൻ വേഗം ഫോൺ എടുത്തു.

 

ഞാൻ : ടാ  നീ ഇത് എവിടാ

 

അർജുൻ :  ഞങ്ങൾ ഗ്രൗണ്ടിന്റെ ഭാഗത്ത്‌ തിരച്ചിലിൽ ആണ്,

നീ എവിടാ?

 

ഞാൻ  : ഞങ്ങൾ ദാസേട്ടന്റെ വീടിന്റെ അവിടെ ആണ് തിരച്ചിൽ

 

അർജുൻ : കള്ളന്റെ എന്തേലും അറിവ് ഉണ്ടോ

 

ഞാൻ : ഇല്ലടാ ഞങ്ങൾ ഇവിടെ തിരച്ചിൽ ആണ്

 

അർജുൻ : ഓ എന്നാ ശെരി ടാ, എന്തെങ്കിലും ന്യൂസ്‌ കിട്ടിയ വിളിക്ക്.

 

ഞാൻ : എന്നാ ശെരി ടാ..

 

അങ്ങനെ ഞാൻ വീണ്ടും തിരച്ചിൽ തുടങ്ങി. പെട്ടെന്നു കിണറ്റിൻ കരയിൽ  ഒരു രൂപം ഞാൻ കണ്ടു. നേരത്തെ കണ്ട അതെ രൂപം കയ്യിൽ ഒരു വടി പോലെത്തെ എന്തോ ഉണ്ട്. ഞാൻ പിറകോട്ടു നോക്കിയപ്പോ എന്റെ കൂടെ ഉള്ള ആരെയും കാണാൻ ഇല്ല.

ദൈവമേ പെട്ടോ….

 

ഞാൻ ദാസേട്ടന്റെ വീടിന്റെ പുറകിലേക്ക് മാറി. ഉറക്കെ വിളിച്ചാലോ എന്ന് തോന്നി പക്ഷെ ഈ പ്രാവിശ്യം ഇവൻ മിസ്സ്‌ ആകരുത്. ഞാൻ ഫോൺ എടുത്ത് കാൾ ചെയ്യുന്നതിന് പകരം അര്ജുന്  ടെക്സ്റ്റ്‌ മെസ്സേജ് അയച്ചു അവൻ ഇപ്പൊ അവിടെ എത്ത എന്ന് റിപ്ലേ തന്നു. ഞാൻ അവിടെ തന്നെ നിന്നു. ഞാൻ അവിടേക്ക് ഒന്നൂടെ നോക്കിയപ്പോ അയാൾ എന്റെ നേരെ വരുന്നു. എനിക്ക് എന്താ ചെയ്യന്നു പിടി കിട്ടാത്തെ അവസ്ഥേൽ ആയിരുന്നു.

ഞാൻ വീണ്ടും വീടിന്റെ സൈഡിലേക്ക് മാറി അടുക്കള ഭാഗത്ത്‌ എത്തി. സാമാന്യം ഒരു പഴയ വീട് ആണ് ദാസേട്ടന്റെത്. ഞാൻ അടുക്കള ഭാഗത്ത്‌ എത്തിയപ്പോൾ എന്താ ഇപ്പൊ ചെയ്യാ എന്ന കൺഫ്യൂഷനിൽ ആയിരുന്നു. അപ്പോഴായിരുന്നു അടുക്കളയിലെ ഗിൽസ് ശ്രെദ്ധിച്ചത് ഞാൻ പെട്ടെന്ന് അതിൽ പിടിച്ച് വീടിന്റെ സൺ‌ഷെയ്ഡിൽ എങ്ങനൊയൊ  എത്തി.

Leave a Reply

Your email address will not be published. Required fields are marked *