“ആള് അകത്തുണ്ട് അവനിന്നു ക്ലാസ്സ് ഇല്ലാരുന്നു മോളെ.”
“അവൻ എന്തേലും കഴിച്ചോ അങ്കിളേ ”
“മാമി അല്ലെ ആള് കഴിപിക്കാതെ വിടുമോ.കൊച്ചന്റെ വയറുപൊട്ടിയൊ ആവോ ”
ഇരുവരും പൊട്ടിച്ചിരിച്ചു
“അങ്കിളേ ഞാൻ അങ്ങോട്ട് ചെല്ലട്ടെ”
മുകളിലേക്ക് നോക്കി അർച്ചന പറഞ്ഞു
“ശെരി മോളെ ചെല്ല്.
അഹ് പിന്നെ ഇന്ന് വൈകിട്ട് ഫ്രീ ആണോ”
“എന്താ അങ്കിളേ”
“ഒന്ന് ഇരുന്നാലോ”
ക്യാരംസ് കളിക്കുന്ന ആക്ഷൻ കാണിച്ചു അങ്കിൾ ചോദിച്ചു
“അത് പിന്നെ അങ്കിളേ… ”
“ഫ്രീ ആണേൽ ചുമ്മാ വാ.”
“നോക്കാം അങ്കിളേ”
അർച്ചന മുകളിലേക്കു നടന്നു.ഇടക്കൊക്കെ ക്യാരംസ് കളി പതിവാണ്.അങ്കിൾ നിന്നു പൊട്ടാറാണ് പതിവെങ്കിലും കളിയുടെ ആവേശത്തിന് ഒരു കുറവും ഇല്ല.ആദ്യം ഔട്ടായി കംമെന്ടറി പറയാൻ മാമിയെ കഴിഞ്ഞേ ഉള്ളു ആരും.
വീട്ടിൽ എത്തിയപാടെ അർച്ചന ക്ഷീണം എല്ലാം തീർത്തു ഒരു കുളിയങ്ങു പാസ്സാക്കി.ആഹാരവും പിന്നെ ഇത്തിരി വീട്ടു ജോലിയും കഴിഞ്ഞപ്പോൾ നേരം സന്ധ്യയായി.പിന്നെ പതിവ് പ്രാർത്ഥന.വെള്ള ഭസ്മവും തൊട്ടപ്പോൾ അവളുടെ മുഖത്തെ ശാലീനത പതിന്മടങ്ങായി.ആകാശ നീല നൈറ്റിയിൽ അവൾ കൂടുതൽ മനോഹാരിയായി തോന്നി.ഏത് വേഷവും ഇണങ്ങുന്ന ശരീര പ്രകൃതി ആണ് അർച്ചനയ്ക്ക്.ഒന്ന് വെറുതെ കണ്ണാടിയിൽ നോക്കി അവൾ മാമിയുടെ വീട്ടിലേക്കു നടന്നു
ഹാളിൽ ക്യാരം ബോർഡ് ഒക്കെ വെച്ച് അങ്കിൾ തച്ചിന് പ്രാക്ടീസ് ആണ് ഒപ്പം കിച്ചുവും.മാമി പൂജ മുറിയിൽ തന്നെ.
“ഹ വാ മോളെ”
അർച്ചനയെ കണ്ടപാടെ അങ്കിൾ അകത്തേക്കു വിളിച്ചു
തിരിച്ചൊന്നു പുഞ്ചിരിച്ച ശേഷം അർച്ചന അകത്തേക്ക് നടന്നു.
“ടാ ആലുവ മണപ്പുറത്തു വെച്ച് കണ്ട പരിചയം എങ്കിലും കാണിക്കട”
ക്യാരംസ് ബോർഡിന് മുന്നിൽ ഇരുന്ന ഉടനെ കിച്ചുവിനെ നോക്കി അവൾ പറഞ്ഞു.
കിച്ചു ഒന്ന് ചിരിച്ചു കാട്ടി
“അല്ലേൽ ഒരു അമ്മയെ വന്നോ ..?
വന്നിട്ട് എന്തേലും കഴിച്ചോ …?
ഹേ ഹേ ”
അർച്ചന മുഖം അല്പം ഒന്ന് വീർപ്പിച്ചു
അങ്കിൾ അവർ അമ്മയും മോന്റെയും കാര്യത്തിൽ ഇടപെടാതെ തച്ചിന് പ്രാക്ടീസ് തന്നെ
കിച്ചു അപ്പോഴേക്കും ഓടി ചെന്ന് അർച്ചനയുടെ കവിളിൽ ഒരു ഉമ്മ കൊടുത്തു .അർച്ചന തിരിച്ചു അവന്റെ കവിളിൽ മാറി മാറി ചുംബിച്ചു
“പ്രചണ യെല്ലാം തീർ തിടിച്ച ”
പ്രാർത്ഥനയും കഴിഞ്ഞു മാമി അപ്പോഴേക്കും ഹാളിൽ എത്തി