സമയം 4 മണി കഴിഞ്ഞു തിരക്കിട്ടു എല്ലാം ഒതുക്കി ശ്രുതിയോടും ഭാർഗവി അമ്മയോടൊക്കെ യാത്ര പറഞ്ഞു അർച്ചന വീട്ടിലേക്ക് നടന്നു.
വൈകുന്നേരങ്ങളിലെ യാത്ര തിരക്ക് റോഡിൽ വ്യക്തമായിരുന്നു.സ്കൂൾ കുട്ടികൾ ഒഴികെ ബാക്കി എല്ലാവരും ആ തിരക്കിൽ കാണപ്പെട്ടു.
അതിൽ പരിചയമുള്ള ഒന്ന് രണ്ടു പേർക്ക് ചെറു പുഞ്ചിരി സമ്മാനിച്ചു നിര്മലയും കാത്ത് അവൾ ബസ് സ്റ്റോപ്പിൽ നിന്നു .
പതിവായി ഇരുവരുടെയും വൈകുന്നേരങ്ങളിലെ കൂടി കാഴ്ച അവിടെ വെച്ചാണ്.
അർച്ചന ചുറ്റുപാടും ഒന്ന് നോക്കി
“മം രാവിലെ പിള്ളാര് പറഞ്ഞത് കറക്റ്റാണല്ലോ.ഇന്ന് സ്കൂൾ ഇല്ല.
ഹം അപ്പൊ കിച്ചൂനും കാണില്ലായിരിക്കും”
നിർമല വരുന്ന വഴിയിലേക്ക് നോക്കി
“ദൈവമേ നിമ്മീസിനെ കാണുന്നില്ലല്ലോ. ”
അൽപ സമയത്തിനകം നിർമല അവിടേക്കു വന്നു
“കാത്തു നിന്നു മനുഷ്യന്റെ കാലിൽ വേരിറങ്ങി അറിയോ”
“അയ്യോ സോറി സോറി”
ഇരുവരും പതിയെ നടത്തം ആരംഭിച്ചു
“എന്ത് സോറി …?
പോസ്റ്റ് ആക്കിയതും പോരാ ഇപ്പൊ സോറി പോലും”
“ഇനി ആവർത്തിക്കില്ല അടിയനോട് പൊറുക്കണം”
“മം മം …”
അർച്ചന കാരണവർമാരെ പോലെ ഒന്ന് ഇരുത്തി മൂളി
“ഞാൻ കരുതി ഇന്നും മോള് കറങ്ങാൻ പോയി കാണുമെന്നു ”
“എന്നും ആയാൽ ഒരു രസവും ഇല്ലെന്റെ പോത്തേ”
“ഉവ്വ ഒരിക്കൽ നിന്നെ കൈയോടെ പോക്കും ”
“നാക്കെടുത്തു വളയ്ക്കാതെ ദുഷ്ടേ”
“അപ്പൊ മോൾക്ക് പേടിയുണ്ടല്ലേ ”
“ഉവ്വാന്നെ പേടിക്കാതെ എങ്ങനാ ..ഹം ”
നിർമല തുടർന്നു .
“അവൻ മാപ്പ് പറഞ്ഞില്ലെ ..?”