ആമുഖം
നമസ്കാരം കൂട്ടുകാരെ…. തിരുവോണത്തിന് കഥ സബ്മിറ്റ് ചെയ്യാം എന്ന് പറഞ്ഞിരുന്നു. പക്ഷെ അത് നടന്നില്ല. എന്താ ചെയ്യാ…. ഒന്നാമത് നന്ദുവിന്റെ സ്വന്തം ദേവൂട്ടി എന്ന കഥ എഴുതുന്നത് കാരണം പകുതിയിൽ നിർത്തിവച്ചിരിക്കുക ആയിരുന്നു. പിന്നെ ഓണത്തിന് എന്റെ രണ്ട് ചങ്ക് കൂട്ടുകാരന്മാർ കൂടെ ഉണ്ടായിരുന്നു. ഒഴിവ് സമായങ്ങൾ കിട്ടിയിട്ടും എഴുതാൻ പറ്റിയിരുന്നില്ല. ഈ പാർട്ടിലും പേജുകൾ അൽപ്പം കുറവാണ്… അടുത്ത പാർട്ടുകളിൽ കൂട്ടുവാൻ നോക്കാം.
പിന്നെ കഴിഞ്ഞ പാർട്ടുകളിൽ ഈ കഥ past അല്ലെ എന്ന സംശയങ്ങൾ ചോദിച്ചിരുന്നു. അതേ… ഈ കഥ past ലൂടെ ആണ് സഞ്ചരിക്കുന്നത്. ഇത് after first night ആണ്. ഒന്നാം ഭാഗത്തിൽ ആദ്യ രാത്രിക്ക് ശേഷം നേരെ 10 മുമ്പോട്ട് പോയി… ഈ കഥ ആ ആദ്യ രാത്രി കഴിഞ്ഞുണ്ടാകുന്ന സംഭവ വികാസങ്ങളെ ആസ്പരതമാക്കി ആണ് നടക്കുന്നത്. അപ്പൊ ഈ പാർട് ആസ്വദിച്ചു വായിക്കു… ഒട്ടും വഴുകതെ തന്നെ അടുത്ത പാർട്ടും തരാം.
Game Of Demons 2 [Life of pain 3]
Author : Demon king | Previous Part
അവൾ മനുവിന്റെ കയ്യിൽ തൂങ്ങി താഴോട്ട് നടന്നു.പോകുന്ന വഴി അവൾ ഒന്ന് തിരിഞ്ഞു നോക്കി.
രണ്ടിന്റെയും മുഖം കടന്നൽ കുത്തിയ പോലെ വീഴ്ത്തുന്നു. അവൾ അവരെ നോക്കി ഒന്ന് കൊഞ്ഞനം കുത്തി കുളത്തിൽ പോയി കൈ കഴുകി.
അതിനു ശേഷം ബൈക്ക് എടുത്ത് വീട് ലക്ഷ്യം ആക്കി പോയി.. ബൈക്കു എടുക്കുമ്പോളും ആ പെണ്ണുങ്ങൾ അവരെ തന്നെ നോക്കുന്നുണ്ടായിരുന്നു.
മനു: ഡീ അഞ്ചു ഞാൻ ഒരു കാര്യം മറന്നു….
ബൈക്ക് ഓടിച്ചുകൊണ്ടിരിക്കുമ്പോൾ എന്തോ മറന്ന പോലെ അവൻ അഞ്ജുവിനോട് പറഞ്ഞു.
അഞ്ചു:എന്താ ഏട്ടാ മറന്നേ…. വഴിപാടും പ്രസാദവും ഒക്കെ വാങ്ങിച്ചല്ലോ….
മനു: അതല്ലടി… മറ്റേ കാര്യമില്ലേ… നീ ഏതോ രണ്ടു കുട്ടികളെ പരിജയപ്പെടുത്തിയില്ലേ… അത്… അവരുടെ പേര് പോലും ചോദിക്കാൻ പറ്റിയില്ല…
അഞ്ചു: ദേ…. കല്യാണം കഴിഞ്ഞ് പിറ്റേന്ന് തന്നെ കെട്ടിയോനെ തലക്കടിച്ചു കൊന്ന പെണ്ണ് എന്ന പേര് കെൽപ്പിക്കണ്ട എന്നെ…
മനു: എന്താടി…. നീ സെക്കന്റ് പാർട് മൊത്തം വൈലെന്റ്‌സ് ആണല്ലോ….
അഞ്ചു: മോൻ മാത്രം വൈലെന്റ് ആയ മതിയോ…
മനു: ഹമ്മ്…. നീ ആ പെണ്ണുകൾക്കിട്ട് പണിഞ്ഞു ല്ലേ….
അഞ്ചു: ഹമ്മ്… എന്റെ ചെക്കനെ നോട്ടം ഇട്ടാ കൊല്ലും ഞാൻ….
മനു: എന്നാലും നല്ല കുട്ടികൾ ആയിരുന്നു. അമ്പലത്തിൽ വരാൻ വൈകിപ്പോയി…….
അതിനു മറുപടി അവന്റെ കഴുത്തിൽ ഒരു കടി ആയിരുന്നു.
മനു: ആ…. കടിക്കല്ലേ…. കടിക്കല്ലേ…. കടിക്കല്ലേ……….
വണ്ടിയുടെ ബാലൻസ് പോയി. പക്ഷെ വീണില്ല… അവൻ എങ്ങനെയൊക്കെയോ വണ്ടി ബാലൻസ് ചെയ്ത് സൈഡ് ആക്കി.
അവൾ കടിച്ച ഭാഗം അവൻ ഒന്നു തടവി നോക്കി. അവിടെ പല്ലിന്റെ പാട് തടയുന്നുണ്ടായിരുന്നു.
മനു: ആഹ്…. എന്താടി കാണിച്ചേ…. ഇപ്പൊ വീഴുമായിരുന്നു.
അഞ്ചു: എന്തിനാ വല്ല പെണ്ണുങ്ങളെ കുറിച്ച് പറയുന്നേ…അതൊണ്ടല്ലേ കടിച്ചത്…
അവൾ ചിരി കടിച്ചമർത്തി പറഞ്ഞു.