സ്വർഗ്ഗ ദ്വീപ് 5 [അതുല്യൻ]

Posted by

“എന്ത് മൈര്. അവന്റെ കൈയിൽ എത്ര ക്രെഡിറ്റ് കാർഡ് ഉണ്ട്?”, ആദിത്യൻ ആശ്ചര്യത്തോടെ കണ്ണ് മിഴിച്ച് കൊണ്ട് ചോദിച്ചു.

“എനിക്ക് ഉറപ്പില്ല?”, പ്രിയ പറഞ്ഞു. “താങ്കൾക്ക് അറിയണം എന്ന് നിർബന്ധം ആണെങ്കിൽ എനിക്ക് അത് കണ്ട് പിടിക്കാവുന്നതേ ഉള്ളു”.

“അത് കൊണ്ട് ഒരു കാര്യവും ഇല്ല”. ആദിത്യൻ തോൾ ചെരിച്ച് തല ഇല്ല എന്ന രീതിയിൽ വലത്തോട്ടും ഇടത്തോട്ടും ആട്ടി കൊണ്ട് പറഞ്ഞു.

“ഇല്ല, അതിൽ ഒരു കാര്യവും ഇല്ല”, പ്രിയയും സമ്മതിച്ചു.

“അപ്പോൾ അരവിന്ദോ?”.

“അരവിന്ദിന്റെ വിശദാംശങ്ങള്‍ തിരഞ്ഞതിൽ നിന്ന് അവൻ ഒരു നല്ല മനുഷ്യൻ ആണ് എന്നാണ് കണ്ട് പിടിക്കാൻ കഴിഞ്ഞത്. അവനെ പറ്റി മോശമായ ഒന്നും കണ്ട് പിടിക്കാൻ പറ്റിയില്ല. അത് ശെരിക്കും ഈ കാലഘട്ടത്തിൽ പ്രശംസാർഹം ആണ്”, പ്രിയ പറഞ്ഞു.

“എനിക്ക് അതിൽ അത്ഭുതം ഒന്നും തോനുന്നില്ല. അവൻ സത്യസന്തനായ ഒരു വ്യക്തി ആണ്. അവൻ ജോലിയുടെ കാര്യത്തിൽ ആയാലും കർത്തവ്യങ്ങളുടെ കാര്യത്തിൽ ആയാലും വളരെ അൽമാർതഥയോടെ പ്രയത്നിക്കുന്ന ഒരു വ്യക്തി ആണ്”, ആദിത്യൻ മറുപടി പറഞ്ഞു. “നമുക്ക് ജോലിയിൽ സ്ഥാനകയറ്റം കൊടുക്കാൻ പറ്റിയ ഒരു മുതലാണ് അവൻ”.

“എന്നാൽ നമുക്ക് അത് ചെയ്യാം. അവന് എന്താണ് വേണ്ടത് എന്ന് ആദ്യം മനസ്സിലാക്കണം. താങ്കൾ ആവശ്യപ്പെട്ടാൽ അവൻ നമ്മുടെ രഹസ്യങ്ങൾ പുറത്ത് പറയില്ല എന്ന് താങ്കൾക്ക് ഉറപ്പ് ഉണ്ടോ?”.

“ഉണ്ട്, അവൻ അത് പുറത്ത് പറയില്ല. ഞാൻ ചോദിക്കേണ്ട ആവശ്യം ഉണ്ട് എന്ന് തന്നെ എനിക്ക് തൊനുന്നില്ല”, ആദിത്യൻ ഒന്ന് ചിന്തിച്ച് കൊണ്ട് പറഞ്ഞു.

“ശെരി, നമുക്ക് അത് നോക്കാം. എനി ആദിയയുടെ കൂട്ടുകാരികൾ”, പ്രിയ പറഞ്ഞ് തുടങ്ങി.

“പറയൂ”.

“നയൻ ആദിയയുടെ അടുത്ത കൂട്ട്കാരിയാണ്. സാമ്പത്തിക പരമായി കുഴപ്പമില്ലാത്ത ചുറ്റുപാടിൽ ആണ് കഴിയുന്നത്. കുറച്ച് കടങ്ങൾ ഉണ്ട് പക്ഷെ ജോലി ചെയ്ത് അതെല്ലാം വീട്ടിക്കൊണ്ട് ഇരിക്കുകയാണ്. ഹാൻഡ്ബാഗുകളും ചെരുപ്പുകളും അവളുടെ ഒരു ബലഹീനത ആണ്. സാധാരണ പെൺകുട്ടികൾക്ക് ഉണ്ടാവുന്നത് പോലെ അത്രേ ഉള്ളു. അവളെ കുറിച്ച് മോശമായി ഒന്നും കണ്ട് പിടിക്കാൻ പറ്റിയിട്ടില്ല. അവളുടെ മാതാപിതാക്കളെ കുറിച്ചും മോശമായി ഒന്നും കിട്ടിയില്ല. ഞങ്ങൾ കൂടുതൽ ഉള്ളിലേക്ക് ചികഞ്ഞ് കൊണ്ട് ഇരിക്കുകയാണ്. എന്തെങ്കിലും നമുക്ക് കിട്ടും എന്ന് എനിക്ക് നല്ല ഉറപ്പുണ്ട്”, പ്രിയ പറഞ്ഞു.

“ആദിയ അവളോട് സംസാരിച്ചാൽ തീരാവുന്ന പ്രശ്നമേ ഉള്ളു എന്നാ എനിക്ക് തോനുന്നത്”, ആദിത്യൻ ഒരു അഭിപ്രായം പറഞ്ഞു.

“ആയിരിക്കാം”, പ്രിയ വിശ്വാസം ഇല്ലാത്തപോലെ പറഞ്ഞു. “അടുത്ത ആൾ സരിത. താങ്കളോട് പേര് പറഞ്ഞത് ആനി എന്നാണ്. ഞങ്ങൾക്ക് അവളെ കുറിച്ച് ഒരു കേട്ട് കാര്യങ്ങൾ കിട്ടിയിട്ടുണ്ട്”.

“എങ്ങനെ ഉള്ള കാര്യങ്ങൾ?”.

“കോളേജിലുള്ള ഒരു സാറുമായി അയാൾ കല്യാണം കഴിഞ്ഞ് കുട്ടികൾ ഉള്ളതാണ് എന്ന് അറിഞ്ഞിട്ടും, ബന്ധം വച്ച് പുലർത്തിയിരുന്നു. പിന്നെ മറ്റൊരു പെണ്ണുമായി വീട്ടിൽ പാർട്ടിക്ക് ഇടയിൽ വച്ച് പിടിച്ച ഒരു സെക്സ് ടേപ്പ് പ്രചാരണത്തിൽ ഉണ്ടായിരുന്നു. മയക്ക് മരുന്ന് ഉപയോഗത്തെ തുടർന്നുള്ള പോലീസ് കേസുകൾ. മോശമായ മാതാപിതാക്കൾ”.

Leave a Reply

Your email address will not be published. Required fields are marked *