“ഞങ്ങൾ പ്ലെയിനിൽ യാത്ര ചെയ്ത് കൊണ്ട് ഇരുന്നപ്പോൾ ഞാൻ അതെ കുറിച്ച് ആലോജിച്ചായിരുന്നു”, ആദിയ പറഞ്ഞു. “ആദിത്യ, വക്കീൽ നിനക്ക് ഞങ്ങളുടെ ഫോട്ടോകൾ കാണിച്ചപ്പോൾ . . . . ”
വക്കീൽ ഫോട്ടോകൾ കാണിച്ചപ്പോൾ ഉണ്ടായ മനോനിലയിലേക്ക് തിരിച്ച് പോകാൻ താല്പര്യം ഇല്ലാതെ ആദിത്യൻ ഇടക്ക് കയറി ചോദിച്ചു. “അതെ നോക്ക്, വക്കീൽ നിങ്ങൾക്ക് എന്റെ ഫോട്ടോ കാണിച്ചപ്പോൾ ആതിര എന്നെ മനസ്സിലായതായി എന്തെങ്കിലും ഭാവവ്യത്യാസം കാണിച്ചോ?”.
“അവൾ ഒരു വികാരവും പ്രകടിപ്പിച്ചില്ല, ആദിത്യ. അവൾ ശെരിക്കും ഉൾവലിഞ്ഞ ഒരു പ്രകൃതം ആണെന്ന് തോനുന്നു”, ആദിയ ഇല്ല എന്ന അർത്ഥത്തിൽ തല ആട്ടികൊണ്ട് പറഞ്ഞു.
“എനിക്ക് അവളോട് ക്ലബ്ബിനെ കുറിച്ച് സംസാരിക്കണം”, ആദിത്യൻ പറഞ്ഞു.
“നീ നമ്മളെ കുറിച്ച് അവളോട് പറയാൻ പോകുവാണോ?”, ആദിയ കുറച്ച് നേരം ആലോജിച്ചതിന് ശേഷം ചോദിച്ചു.
“എനിക്ക് അറിയില്ല”, ആദിത്യൻ പറഞ്ഞു. “എനിക്ക് അവളെ കാണുന്നതിന് മുൻപ് നിന്റെ അഭിപ്രായം അറിയണമായിരുന്നു”.
“ഞാൻ അതിനെ കുറിച്ച് ഒന്ന് ആലോജിച്ചിട്ട് പിന്നീട് പറയാം”, ആദിയ പറഞ്ഞു.
“ശെരി”, ആദിത്യൻ തല ആട്ടി കൊണ്ട് പറഞ്ഞു. “ഈ മാറ്റങ്ങൾ എല്ലാം കണ്ട് നിനക്ക് എന്ത് തോനുന്നു?”.
“ഇത് ശെരിക്കും വിചിത്രമായ ഒരു അനുഭവം ആണ്”, ആദിയ മറുപടി പറഞ്ഞു. “ആരെങ്കിലും എന്റെ മുൻപിൽ ചാടി വന്ന് കളിപ്പിച്ചെ പൊട്ടിയാക്കിയെ എന്ന് വിളിച്ച് പറഞ്ഞ് ഏതെങ്കിലും റിയാലിറ്റി പരമ്പരയുടെ പേര് വിളിച്ച് പറയും എന്ന് എനിക്ക് തോന്നാറുണ്ട്”.
“എനിക്ക് ഇത് ഒരു സിനിമ കാണുന്നത് പോലെ ആണ് തോന്നാറ്. ചില വിചിത്രമായ കാര്യങ്ങൾ വേറെ ആരുടെയോ ജീവിതത്തിൽ നടക്കുന്നത് പോലെ”.
“ശെരിയാ, എനിക്കത് മനസ്സിലാവും. പിന്നെ ഈ ദ്വീപ് എങ്ങനെ ഉണ്ട്?”, ആദിയ ചോദിച്ചു.
“ഓഹ്, ഈ ദ്വീപ് സുന്തരമാണ്, അടിപൊളിയാണ് പിന്നെ ഈ ദ്വീപിലിൽ എല്ലാ സുഖ സൗകര്യങ്ങളും ഉണ്ട്”, ആദിത്യൻ വളരെ ഉന്മേഷത്തോടെ പറഞ്ഞു.
“ഇവിടെ ട്രാംപോളിൻ ഉണ്ടോ?”, ആദിയ നിഷ്കളങ്കമായി ഒന്ന് പുഞ്ചിരിച്ച് കൊണ്ട് ചോദിച്ചു.
അവൾ പറഞ്ഞത്, കുഞ്ഞ് കുട്ടികൾക്ക് മാളുകളിൽ കളിക്കാനുള്ള സ്ഥലങ്ങളിൽ, നിലത്ത് നിന്ന് ഒരു ഒന്ന് രണ്ട് അടി പൊക്കത്തിൽ, ഇരുബ്പൈപ്പുകളോട് കൂടിയ വട്ടത്തിൽ ഉള്ള ഫ്രെയിമിൽ സ്പ്രിങ്ങ്കളോട് കൂടിയ വല വലിച്ച് കെട്ടി മുകളിൽ നീല പ്ലാസ്റ്റിക് ഷീറ്റ് ഇട്ട് അതും വലിച്ച് കെട്ടി അതിന്റെ മുകളിൽ കുട്ടികൾ ചാടിക്കളിക്കുന്ന ഒരു കായിക ഉപകരണം. ഇത്രയും വലുതായിട്ടും ഇവളുടെ ഉള്ളിലെ കുട്ടിത്തം മാറിയില്ലല്ലോ എന്ന് അവൻ ആലോജിച്ചു. അതോ അവൾ തന്റെ അടുത്ത് മാത്രമാണോ ഈ കുട്ടിത്തം കാണിക്കുന്നത്. ആദിത്യൻ ആ നിഷ്കളങ്കമായ കുഞ്ഞ് കുട്ടികളുടേത് പോലെയുള്ള അവളുടെ മുഖത്തേക്ക് അത്ഭുതത്തോടെ നോക്കി. അവളുടെ മുഖത്തേക്ക് വീണ് കിടക്കുന്ന തലമുടി അവളുടെ സൗന്ദര്യം കുറക്കുന്നുണ്ട് എന്ന് മനസ്സിലാക്കി കൊണ്ട് ആദിത്യൻ പറഞ്ഞ് തുടങ്ങി.
“ഉണ്ടാവുമായിരിക്കും, ഇവിടെ ഒരു നല്ല മുടി വെട്ടുന്ന സലൂൺ ഉണ്ട്”, ആദിത്യൻ ചിരിച്ച് കൊണ്ട് പറഞ്ഞു.
“അറിയാം, സോഫിയ എന്നോട് പറഞ്ഞിരുന്നു നാളെ എനിക്ക് അവിടെ മുടി വെട്ടാൻ ഉള്ള സമയം സമയക്രമത്തിൽ ഉൾക്കൊള്ളിച്ചിട്ട് ഉണ്ട്”, ആദിയ ചിരിച്ച് കൊണ്ട് പറഞ്ഞു. “നിന്റെ മുടി ഇവിടത്തെ സലൂണിൽ നിന്നാണോ വെട്ടിയത്?”.
“അതെ, ഞാൻ ബോട്ട് ജെട്ടിയിൽ നിന്ന് വെള്ളത്തിലേക്ക് മറിഞ്ഞ് വീഴുന്നതിന്റെ ഇരുപത് മിനിട്ടുകൾക്ക് മുൻപ്”, ആദിത്യൻ കണ്ണുരുട്ടി കൊണ്ട് മറുപടി പറഞ്ഞു.
“നിന്നെ കാണാൻ നല്ല ഭംഗി ഉണ്ടായിരുന്നു. നമ്മൾ മാളുകളിൽ ഒക്കെ പോകുമ്പോൾ അപൂർവമായി കാണുന്ന ചില ചുള്ളൻ ചെക്കന്മാരെ പോലെ”, ആദിയ പതുക്കെ പറഞ്ഞു. “നീ വെള്ളത്തിൽ വീണ് നനയുന്നതിന് മുൻപ് വരെ”.
“നന്ദി, നിങ്ങളെ രസിപ്പിക്കാൻ കഴിഞ്ഞതിൽ എനിക്ക് സന്തോഷമേയുള്ളൂ”,