മുഖഭാവം കണ്ട് ആദിത്യൻ കാര്യങ്ങൾ കുറച്ച് കൂടുതൽ വ്യക്തമായി പറഞ്ഞ് കൊടുത്തു.
“അവരെ ഉപദ്രവിക്കുന്ന കാര്യമല്ല ഞാൻ പറഞ്ഞ് വന്നത്. ഞാൻ ഉദ്ദേശിച്ചത് നല്ല കാര്യങ്ങൾ. വർഷാ വർഷം വിനോദ യാത്ര, നല്ലൊരു ജോലി, കുട്ടികൾക്ക് സ്കോളർഷിപ്പുകൾ, ഹോസ്പിറ്റൽ ആനുകൂല്യങ്ങൾ അങ്ങനെ അങ്ങനെ. അവർക്ക് നല്ലൊരു ജീവിതം കെട്ടിപ്പടുക്കാൻ നമ്മൾ അവരെ സഹായിക്കുന്നു. അവരെ ഉപദ്രവിക്കുകയോ, ഭീക്ഷിണിപ്പെടുത്തുകയോ ഒന്നും ചെയ്യാതെ നല്ല രീതിയിൽ കാര്യങ്ങൾ മുന്നോട്ട് നീക്കുന്നു”.
“ഞാൻ ശെരിക്കും പേടിച്ച് പോയി”, കാര്യങ്ങൾ ശരിക്കും മനസ്സിലായി വന്നപ്പോൾ ആദിയ ഒരു ആശ്വാസത്തോടെ പറഞ്ഞു.
“ശെരിയാ, ഞാനും ആദ്യം കേട്ടപ്പോൾ പേടിച്ച് പോയി. പ്രിയ നമ്മുടെ കൂട്ടുകാരുടെ എല്ലാം വിശദാംശങ്ങള് ശേഖരിച്ച് കൊണ്ട് ഇരിക്കുക ആണ്. വളരെ രഹസ്യമായി ആണ് ഇതെല്ലം ചെയുന്നത്. പ്രിയക്ക് ഉറപ്പ് ഉണ്ട് മറ്റാരും അറിയാതെ ഇത് ഒതുക്കി തീർക്കാൻ പറ്റും എന്ന്”, ആദിത്യൻ ഒരു ദീർഘ നിശ്വാസം വിട്ട് ആദിയയുടെ മുഖത്ത് നോക്കി കൊണ്ട് പറഞ്ഞു. “അല്ലെങ്കിൽ തന്നെ പതിനായിരക്കണക്കിന് ആളുകളുടെ ഭാവി സംരക്ഷിക്കുന്നത് ഞാൻ ചെയ്യുന്ന പ്രവൃത്തികളിലെ, അല്ലെങ്കിൽ എടുക്കുന്ന തീരുമാനങ്ങളിലെ ശെരിയും തെറ്റിലും നിന്നാണ്. ഈ കാര്യങ്ങൾ പുറത്ത് അറിഞ്ഞാൽ അത് അവരെ സാരമായി ബാധിക്കും. ഈ പ്രെശ്നം എത്രയും പെട്ടെന്ന് രഹസ്യമായി ഒതുക്കി തീർത്തേ പറ്റൂ”.
“എനിക്ക് പ്രിയയോട് ഒന്ന് സംസാരിക്കണം”, ആദിയ കുറച്ച് സമയം ആലോജിച്ചതിന് ശേഷം പറഞ്ഞു. “റോസ്മേരിക്ക് ഒരു കുട്ടി ഉണ്ട്. നിന്നോട് നവ്യ എന്ന് പേര് പറഞ്ഞ ആ മെലിഞ്ഞ പെൺകുട്ടി. അവളുടെ കുട്ടിക്ക് എന്തോ ആരോഗ്യ പ്രെശ്നം ഉണ്ട്. അവൾ കുട്ടിയെയും കൊണ്ട് എപ്പഴും ആശുപത്രിയിൽ തന്നെ ആണ്. എന്താണ് കുഞ്ഞിന്റെ അസുഖം എന്നൊന്നും എനിക്ക് ശെരിക്കും അറിയില്ല”.
“നീ അവളെ വിളിച്ച് പറ നമ്മൾ അവളുടെ കുട്ടിയുടെ എല്ലാ ആശുപത്രി ചെലവുകളും വഹിക്കാം. പിന്നെ കിട്ടാവുന്നതിൽ വച്ച് ഏറ്റവും നല്ല ചികിത്സയും കുഞ്ഞിന് നൽകാം എന്നും പറ. അവൾ നമ്മളുടെ കാര്യങ്ങൾ ഒന്നും പുറത്ത് പറയില്ല എന്ന ഒരൊറ്റ വ്യവസ്ഥയിൽ”. ആദിത്യൻ കുറച്ച് നേരം ചിന്തിച്ച് കൊണ്ട് പറഞ്ഞു.
“ഹായ് റോസ്മേരി, ഇത് ആദിയ ആണ്”, ആദിയ ഫോൺ വിളിക്കുന്നത് പോലെ കാണിച്ച് അവനെ കളിയാക്കി കൊണ്ട് പറഞ്ഞു. അവൾ ആദിത്യനെ ഒരു വിഡ്ഢിയെ എന്നപോലെ അവന്റെ മുഖത്തേക്ക് നോക്കി. അവളുടെ വലത് കൈയുടെ വിരലുകൾ മടക്കി ചെറുവിരലും തള്ളവിരലും പുറത്തേക്ക് നിവർത്തി ചെവിയുടെ അടുത്ത് ഫോൺ ചെയ്യുന്നത് പോലെ പിടിച്ചു കൊണ്ട് അവൾ പറഞ്ഞു. “എനിക്ക് അറിയാം നമ്മൾ സംസാരിച്ചിട്ട് ഒരു വർഷത്തിൽ ഏറെ ആയി എന്ന്. നിന്റെ കുഞ്ഞിന് സുഖമില്ല എന്ന് കേട്ടു. ഞാൻ നിന്റെ കുഞ്ഞിന്റെ എല്ലാ ആശുപത്രി ചിലവുകളും വഹിക്കാം. എങ്ങനെ എന്ന് ഞാൻ പറഞ്ഞ് തരാം. എന്റെ കൈയിൽ പാരമ്പര്യ സ്വത്തായി കുറച്ച് പണം വന്ന് ചേർന്നിട്ടുണ്ട് എന്ന് എനിക്ക് തെളിയിക്കാൻ പറ്റും. അതെ, ശെരിയാണ്. പിന്നൊരു കാര്യം ഞാൻ എന്റെ ആങ്ങളയുടെ കൂടെ ആണ് ഗോവയിൽ നമ്മൾ പോയ വേനൽ അവധിക്ക് അന്ന് രാത്രി പാർട്ടി കഴിഞ്ഞ് കിടക്ക പങ്കിട്ടത്, ഇത് മറ്റാരോടും പറയരുത് കേട്ടോ?”, അവൾ ഒന്ന് നിർത്തി തല ചെരിച്ച് ആദിത്യന്റെ മുഖത്തേക്ക് നോക്കി കൊണ്ട് പറഞ്ഞു. “ശെരിയാണ്, ഇങ്ങനെ സംസാരിച്ചാൽ എല്ലാ പ്രേശ്നങ്ങളും ഉടനെ തീരും, ആദിത്യ”.