സ്വർഗ്ഗ ദ്വീപ് 5 [അതുല്യൻ]

Posted by

“ശെരി”.

ആദിത്യൻ ആദിയയെയും കൊണ്ട് സ്യൂട്ട് റൂമിന്റെ അകത്തേക്ക് പോയി ടീവിയുടെ അടുത്തുള്ള സോഫയിൽ ഇരുന്നു.

“നിനക്ക് സുഖം അല്ലെ?”, ആദിത്യൻ പെട്ടെന്ന് എന്താണ് സംസാരിക്കേണ്ടത് എന്ന് അറിയാതെ ആദിയയോട് ചോദിച്ചു.

“ഞാൻ ആകെ ഞെട്ടി തരിച്ച് ഇരിക്കുക ആണ്, പിന്നെ നല്ല യാത്രാ ക്ഷീണവും ഉണ്ട്. ഇത് അറിഞ്ഞതിൽ പിന്നെ എനിക്ക് ഉറങ്ങാൻ പറ്റിയിട്ടില്ല”, ആദിയ അവന്റെ അടുത്തേക്ക് ആഞ്ഞ് ശബ്ദം താഴ്ത്തി പറഞ്ഞു. “നിന്റെ ഫോട്ടോ കണ്ടപ്പോൾ എനിക്ക് വിശ്വസിക്കാൻ കഴിഞ്ഞില്ല”.

“എനിക്കും, ബോധം കേട്ട് പോകും എന്ന് തോന്നി”, ആദിത്യൻ പറഞ്ഞു. “എന്റെ മുഖം ശെരിക്കും വിളറി വെളുത്തു”.

“ഞാനും”, ആദിയ ഒരു ഭയത്തോടെ പറഞ്ഞു. “നമ്മൾ ഇനി എന്താ ചെയ്യുക, ആദിത്യ?”.

“എന്തായാലും നമ്മൾ നിർത്തിയ അടുത്ത് നിന്ന് തുടരുന്നത് ഒരു നല്ല കാര്യമായി എനിക്ക് തോന്നുന്നില്ല”, ആദിത്യൻ പറഞ്ഞു.

“അത് എന്തായാലും വേണ്ട”, ആദിയ പെട്ടെന്ന് ഇടക്ക്‌ കയറി പറഞ്ഞു. “നമ്മൾ ഇതിനെ കുറിച്ച് ആരോടും ഒന്നും പറയുന്നില്ല. ശെരി അല്ലെ?”.

“എനിക്കും അതാണ് നല്ലത് എന്ന് തോനുന്നു പക്ഷെ ഒരു പ്രെശ്നം ഉണ്ട് ജോളിക്കും അരവിന്ദിനും ഈ കാര്യം അറിയാം”, ആദിത്യൻ അവളെ നോക്കി വിഷമത്തോടെ പറഞ്ഞു.

“എന്റെ ദൈവമേ”, ആദിയ പേടിയോടെ പറഞ്ഞു. “എന്റെ കൂട്ടുകാരികൾക്കും അറിയാം”.

“അതെ”, ആദിത്യൻ അവൾ പറഞ്ഞത് ശെരി വച്ചു.

“നീ ഇപ്പോഴും അവരോട് നല്ല കൂട്ടണോ?”, ആദിയ മുടി ചെവിയുടെ പുറകിലേക്ക് ഒതുക്കി വച്ച് താടി ചൊറിഞ്ഞ് കൊണ്ട് ആദിത്യനോട് ചോദിച്ചു.

“അവർ രണ്ട് പേരും ഇപ്പോഴും എന്റെ ഉറ്റ ചങ്ങാതിമാർ ആണ്. നിന്റെ കൂട്ടുകാരികളോ?”, ആദിത്യൻ ചോദിച്ചു.

“നയനുമായി ഇപ്പോഴും നല്ല കൂട്ടാണ്. മാറ്റ് രണ്ട് പേരുമായി അത്രക്ക് അടുപ്പം ഇല്ല”, ആദിയ പറഞ്ഞു.

“ആദിയ ഇനി ശ്രേധിച്ച് കേൾക്ക്, ഞാൻ ഈ പ്രേശ്നത്തെ കുറിച്ച് ഇന്നലെ തന്നെ മനസ്സിലാക്കിയിരുന്നു. അത് കൊണ്ട് തന്നെ ഇതിനെ കുറിച്ച് ചിന്തിക്കാൻ എനിക്ക് കുറച്ച് കൂടുതൽ സമയം കിട്ടി. ഒരു പോംവഴി കണ്ടിട്ടും ഉണ്ട്”, ആദിത്യൻ പതുക്കെ പറഞ്ഞ് തുടങ്ങി. “കഴിഞ്ഞ രാത്രി ഞാൻ അകെ പരിഭ്രമത്തോടെ പെരുമാറുന്നത് കണ്ട് അഡ്വക്കേറ്റ് പ്രഭാകരൻ എന്നോട് പറഞ്ഞു എന്ത് സ്വകാര്യ കാര്യവും ഭാവിയിൽ പ്രെശ്നം ഉണ്ടാക്കും എന്ന് തോന്നുക ആണെങ്കിൽ പ്രിയയെ വിശ്വസിച്ച് അത് പറയാം എന്ന്. അത് കൊണ്ട് ഞാൻ . . .”

“നീ അവളോട് പറഞ്ഞോ?”, ആദിയയുടെ മുഖം ദേഷ്യം കൊണ്ട് ചുവന്നു. ആദിത്യൻ അവളെ ആദ്യമായി ആണ് പ്രേമഭാവത്തോടെ അല്ലാതെ കോപഭാവത്തോടെ കാണുന്നത്. ഒരു മദാലസയായ സ്ത്രീ രൗദ്ര ഭാവത്തിൽ കണ്ണുകളിലേക്ക് നോക്കി നിൽക്കുമ്പോൾ എത്ര ഭയാനകം ആയിരിക്കും എന്ന് ആദിത്യൻ തിരിച്ചറിഞ്ഞ നിമിഷം ആയിരുന്നു അത്. ഒരു ദേവി കോപപ്പെട്ടാൽ ഉണ്ടാവുന്ന പോലൊരു അവസ്ഥ.

“നമുക്ക് ഇത് എനിമറ്റാരും അറിയാതെ ഒതുക്കി തീർക്കാൻ പുറത്ത് നിന്നുള്ള സഹായം എന്തായാലും വേണം”, ആദിത്യൻ അവളെ ആശ്വസിപ്പിച്ച് കൊണ്ട് ഒരു സത്യാവസ്ഥ തുറന്ന് പറഞ്ഞു. “എല്ലാവരുടെയും നന്മക്ക് വേണ്ടി ഈ കാര്യം പുറത്ത് അറിയാതെ ഇരിക്കാൻ നമ്മൾ അവരെ നിശബ്ദർ ആക്കുന്നു”.

ഇത് കേട്ടതോടെ ആദിയ പേടിച്ച് വായ തുറന്ന് ഇരുന്ന് പോയി. അവളുടെ

Leave a Reply

Your email address will not be published. Required fields are marked *