സ്വർഗ്ഗ ദ്വീപ് 5 [അതുല്യൻ]

Posted by

മനസ്സിലാവും പക്ഷെ എന്റെ ജീവിതം ഇനി മുതൽ എന്റേത് അല്ല. എനിക്ക് ഇഷ്ടമുള്ള ഒരു പെൺകുട്ടിയെ എനിക്ക് പ്രേമിക്കാൻ പറ്റില്ല. എന്റെ ജോലികൾ തീർത്ത് കൂട്ടുകാരുടെ കൂടെ എനിക്ക് ഒരു സിനിമക്ക് പോകാൻ പറ്റില്ല. കൂട്ടുകാരുടെ കൂടെ അടിച്ച് പൂസായി കിടന്ന് അടുത്ത ദിവസം രാവിലെ ഓഫീസിൽ വിളിച്ച് അവധി പറയാൻ പറ്റില്ല. പത്രക്കാരെ പേടിക്കാതെ എനിക്ക് സ്വസ്ഥമായി വീട്ടിൽ പോയി അച്ഛനോടും അമ്മയോടും സംസാരിക്കാൻ പറ്റില്ല. എന്റെ സമയം എന്റേത് അല്ലാതായി തീരുകയാണ്”.

ആദിത്യൻ കസേരയിലേക്ക് ചാരി ഇരുന്ന് കാലുകൾ എടുത്ത് മേശയുടെ മുകളിൽ വച്ചു.

“ഇത് ശെരിക്കും പണക്കാർക്ക് വേണ്ടി ഉണ്ടാക്കിയ ഒരു ജെയിൽ പോലെ ആണ്. എനിക്ക് വേണ്ടത് എന്ത് വേണമെങ്കിലും കിട്ടും പക്ഷെ സ്വാതന്ത്രം ഇല്ല, ഈ സ്ഥിതിയിൽ നിന്ന് രക്ഷപ്പെടാനും സാധിക്കില്ല. അതാണ് എന്നെ അസ്വസ്ഥൻ ആക്കുന്നത്”, ആദിത്യൻ വിഷമത്തോടെ പറഞ്ഞു.

“ഇതിനോട് എല്ലാം പൊരുത്തപ്പെടാൻ കുറച്ച് സമയം എടുക്കും, ആദിത്യ”, പ്രിയ വളരെ ശാന്തമായി പറഞ്ഞു. “ഈ സംഭവിക്കുന്നതിന് എല്ലാത്തിനോട് പൊരുത്തപ്പെടാൻ കുറച്ച് സമയം എടുത്ത് സ്വസ്ഥമായി ചിന്തിച്ച് ഒരു തീരുമാനം എടുക്ക്. പെട്ടെന്ന് കാണുമ്പോൾ കരുതുന്നത് പോലെ ഇത് അത്ര ബുദ്ധിമുട്ടുള്ള കാര്യം ഒന്നും അല്ല”.

“നമുക്ക് നോക്കാം”, ആദിത്യൻ വിഷമത്തോടെ പറഞ്ഞു.

“ഞാൻ ഒരു ശല്യം ആയോ?”, ആദിയ അവരുടെ അടുത്തേക്ക് വന്ന് കൊണ്ട് ചോദിച്ചു.

“ഹായ് ആദിയ”, ആദിത്യൻ അവളുടെ ശബ്ദം മനസ്സിലായതോടെ തിരിഞ്ഞ് അവളെ നോക്കി കൊണ്ട് പറഞ്ഞു.

“ഹായ് ആദിയ, ഞാൻ പ്രിയ”, പ്രിയ മുന്നിലേക്ക് ആഞ്ഞ് ആദിയക്ക് കൈ കൊടുത്തു. “ഞാൻ ആദിത്യന്റെ അസിസ്റ്റന്റ് ആണ്”.

“എനിക്ക് സോഫിയ ഉള്ളത് പോലെ?”, ആദിയ ചിരിച്ച് കൊണ്ട് ചോദിച്ചു.

“അതെ, അതുപോലെ തന്നെ”, പ്രിയ പുഞ്ചിരിച്ച് കൊണ്ട് പറഞ്ഞു. “അല്ലെങ്കിൽ ആദിരക്ക് ജേക്കബ് ഉള്ള പോലെ”.

“ജേക്കബ്? അയാൾ . . . ഉം . . . ” ആദിയയുടെ ശബ്ദം ഇടക്ക് വച്ച് നിന്നു.

ബോട്ടിൽ നിന്ന് ഇറങ്ങി വരുമ്പോൾ ആദിരയുടെ പുറകെ നടന്ന് വന്ന ഉയരമുള്ള കറുത്ത മനുഷ്യൻ ആദിത്യന്റെ ഓർമയിലേക്ക് വന്നു. അയാളുടെ കാലുകൾ ചെറുതും ശരീരം വണ്ണമുള്ളതും ആയിരുന്നു.

“അയാൾ ഒരു നല്ല മനുഷ്യനും, സമര്‍ത്ഥനും ആണ്”, പ്രിയ പതുക്കെ പറഞ്ഞു. “എല്ലാ ആണുങ്ങളും അയാളെ ഇഷ്ട്ടപ്പെടുന്നു എന്ന് ചിന്തിക്കുന്ന ഒരു മനുഷ്യൻ ആണ്. ഇത് ചെറിയ വട്ടാണെന്ന് വേണമെങ്കിൽ പറയാം. എനിക്ക് അയാളെ കുറച്ചൊക്കെ ഇഷ്ടമാണ്”.

“കണ്ടിട്ട് നല്ല മനുഷ്യൻ ആണെന്ന് തോനുന്നു”, ആദിയ പറഞ്ഞു. “ആദിത്യ എനിക്ക് നിന്നോട് ഒറ്റക്ക് സംസാരിക്കണം”.

“പറയൂ”, ആദിത്യൻ ഒരു ദീർഘ നിശ്വാസം എടുത്ത് കാലുകൾ മേശയുടെ മുകളിൽ നിന്ന് താഴേക്ക് വച്ച് എഴുന്നേറ്റ് നേരെ ഇരുന്ന് കൊണ്ട് പറഞ്ഞു.

“എനിക്ക് കുറച്ച് കാര്യങ്ങൾ ചെയ്ത് തീർക്കാൻ ഉണ്ട്”, പ്രിയ കസേരയിൽ നിന്ന് എഴുനേറ്റ് പടികളുടെ അടുത്തേക്ക് നടന്ന് കൊണ്ട് പറഞ്ഞു. “ഞാൻ താങ്കളെ പത്ത് മിനിറ്റുകൾക്ക് ശേഷം വന്ന് വിളിക്കാം, ആദിത്യ”.

Leave a Reply

Your email address will not be published. Required fields are marked *