“നീ തുറന്ന് സംസാരിക്കുന്നതിൽ എനിക്ക് വളരെ സന്തോഷം ഉണ്ട്”, ആദിത്യൻ പറഞ്ഞു.
“ഭാവിയിൽ നിനക്ക് ആ സന്തോഷം കാണില്ല. ഞാൻ മുൻകൂട്ടി പറഞ്ഞേക്കാം”, ആതിര ഒരു മുന്നറിയിപ്പ് നൽകുന്നത് പോലെ അവന്റെ നേരെ വിരൽ ചൂണ്ടി കൊണ്ട് പറഞ്ഞു.
“മനസ്സിലായി”, ആദിത്യൻ ചിരിച്ച് കൊണ്ട് പറഞ്ഞു.
ആദിത്യൻ കുറച്ച് നേരം മിണ്ടാതെ ഇരുന്ന് ചിന്തിച്ചതിന് ശേഷം അവളോട് പറഞ്ഞു. “ആദിര ശ്രേദ്ധിക്ക്, നമ്മൾ മൂന്ന് പേരും നീയും ഞാനും ആദിയയും. നമുക്ക് ആർക്കും ഒരു ആങ്ങളയെ പെങ്ങളോ ഉണ്ടായിരുന്നില്ല. അത് കൊണ്ട് തന്നെ നമുക്ക് ഇടയിൽ പ്രേശ്നങ്ങൾ ഉണ്ടാവാം. മുന്നോട്ടുള്ള നമ്മുടെ ജീവിതത്തിൽ ഓരോ കാര്യങ്ങളും ചെയ്ത് അതിലെ ഇഷ്ട്ടാനിഷ്ടങ്ങൾ നമുക്ക് ഒരുമിച്ച് കണ്ടുപിടിക്കാം എന്നല്ലാതെ ഇതിനെ കുറിച്ച് നമുക്ക് ആർക്കും മുൻപരിചയം ഒന്നും ഇല്ല”.
“അത് നല്ല ഒരു ചിന്താഗതി ആണ്”, ആദിര പരിഹാസത്തോടെ പറഞ്ഞു,
ആദിത്യൻ അവന്റെ വാദം വിശദീകരിച്ച് കൊണ്ട് പറഞ്ഞു. “ഞാൻ എന്താണ് പറഞ്ഞ് വരുന്നത് എന്ന് വച്ചാൽ നമ്മൾ തെറ്റുകൾ ചെയ്യും. ചില സമയങ്ങളിൽ നീ എന്തെങ്കിലും ചെയുന്നത് എനിക്ക് ഇഷ്ടമാവില്ല. ഞാൻ എന്തെങ്കിലും ചെയുന്നത് നിനക്കും ഇഷ്ടമാവില്ല. ആദിയ എന്തെങ്കിലും ചെയ്യുന്നത് നമുക്ക് രണ്ട് പേർക്കും ഇഷ്ടമാവണം എന്ന് ഇല്ല. അന്നേരം നമ്മൾ എല്ലാവരും ഈ ഒരു ബന്ധത്തിൽ പുതിയതാണ് എന്ന് ഓർക്കണം.”
“ശെരി”, ആദിര പറഞ്ഞു. “പക്ഷെ ഉറപ്പൊന്നും പറയാൻ പറ്റില്ല”.
“അങ്ങനെയേ നമുക്ക് എല്ലാവർക്കും പറയാൻ പറ്റുക ഉള്ളു”, ആദിത്യൻ അവളെ അനുകൂലിച്ച് കൊണ്ട് പറഞ്ഞു. “അങ്ങനെ അത് കഴിഞ്ഞ സ്ഥിതിക്ക് ഞാൻ കിടന്ന് ഉറങ്ങാൻ പോവുകയാണ്”.
“ഓഹ്, ശെരിയാ നിന്റെ ആറുമണി വ്യായാമം”.
“അതെ”, ഇത് പറഞ്ഞപ്പോൾ ആദിത്യന്റെ മുഖം വടിയത് പോലെ ആയി. “അത് കൊണ്ട് ആണ് പെട്ടെന്ന് കിടക്കാനുള്ള ഈ ഉത്സാഹം”.
ആദിര ഒന്ന് പുഞ്ചിരിച്ചു. അവളോട് തുറന്ന് സംസാരിക്കാൻ പറ്റിയതിൽ ആദിത്യന് വളരെയതികം സന്തോഷം തോന്നി.
“ഗുഡ് നൈറ്റ്, ആദിര”.
“ഗുഡ് നൈറ്റ്, ആദിത്യ”.
ആദിത്യൻ ബാൽക്കണിയിൽ നിന്ന് അവന്റെ ബെഡ്റൂമിലേക്ക് പോയി നിക്കറും ജാക്കറ്റും ഊരിയതിന് ശേഷം കട്ടിലിൽ കയറി പുതപ്പ് പുതച്ച് കിടന്നു. ഇപ്പോൾ മനസ്സിന് നല്ല സമാധാനം ഉണ്ട്. ഭാരമെല്ലാം ഇറക്കി വച്ചത് പോലെ. അവൻ പതിയെ ഉറക്കത്തിലേക്ക് വഴുതി വീണു.
(തുടരും …..)
കഥയെ കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ കമന്റുകളിലൂടെ അറിയിക്കും എന്ന് പ്രതീക്ഷിക്കുന്നു.
സ്നേഹപൂർവ്വം അതുല്യൻ.