സ്വർഗ്ഗ ദ്വീപ് 5 [അതുല്യൻ]

Posted by

“പിന്നെ ഹീലുള്ള ചെരിപ്പ് അണിഞ്ഞ് രാത്രി മുഴുവൻ ജോലിചെയ്യുന്നത് ശെരിക്കും എന്നെ തളർത്തി കളയും”, ആദിര ചിരിച്ച് കൊണ്ട് പറഞ്ഞു. സംഭാഷണവിഷയം സ്ട്രിപ്പ് ക്ലബ്ബിനെ കുറിച്ച് ഉള്ളത് ആണെങ്കിലും ആദിര വളരെ തുറന്ന് ആണ് ഇപ്പോൾ സംസാരിക്കുന്നത് എന്ന് ആദിത്യൻ മനസ്സിലാക്കി.

“നീ എന്റെ അടുത്ത് തുറന്ന് സംസാരിച്ച് തുടങ്ങിയത്തിൽ വളരെ സന്തോഷം, ആദിര”, ആദിത്യൻ പറഞ്ഞു. “നമ്മൾ ആദ്യം സംസാരിച്ചതിനെക്കാളും എന്തുകൊണ്ടും ഈ സംഭാഷണം നല്ല രീതിയിൽ പോകുന്നുണ്ട്”.

“ശെരിയാണ്, നീയുമായുള്ള ആദ്യ കണ്ടുമുട്ടൽ വളരെ മോശമായി പോയി, ആദിത്യ”, ആദിര പുഞ്ചിരിച്ച് കൊണ്ട് പറഞ്ഞു. “ആകെ വിരണ്ട്‍ വെള്ളത്തിൽ മറിഞ്ഞ് വീഴുക പിന്നെ എന്നെ നഗ്‌നയായി കണ്ടുവെന്ന് എന്നോട് തന്നെ പറയുക. നീ എപ്പോഴും പെൺകുട്ടികളോട് ഇങ്ങനെ ആണോ ഇടപഴകുക?”.

“ശെരിയാണ്, പെൺകുട്ടികളോട് ഇടപഴകുന്ന കാര്യത്തിൽ ഞാൻ വളരെ മോശം ആണ്”, ആദിത്യൻ ചിരിച്ച് കൊണ്ട് പറഞ്ഞു.

“ശരിക്കും?”.

“പെൺകുട്ടികളുടെ മുൻപിൽ സംസാരിക്കാൻ പോയാൽ ഞാൻ ആകെ തകർന്ന് തരിപ്പണമാകും”, ആദിത്യൻ പറഞ്ഞു.

ആദിരയുടെ മുഖഭാവം ഗൗരവമുള്ളത് ആയി. അവൾ എന്തോ കാര്യമായി ആലോചിക്കുകയാണെന്ന് ആദിത്യന് മനസ്സിലായി അത് കൊണ്ട് അവൻ മിണ്ടാതെ ഇരുന്നു. അവൾക്ക് എന്താണ് പറയാനുള്ളത് എന്ന് അറിയാൻ അവൻ കാതോർത്ത് ഇരുന്നു.

“ആദിത്യ, ഞാൻ . . . .ഒന്നും ഇല്ല”, ആദിര എന്തോ പറയാൻ വന്ന് ഇടക്ക് വച്ച് നിർത്തി.

“എന്തായാലും പറയൂ”, ആദിത്യൻ അവളെ പ്രോത്സാഹിപ്പിച്ച് കൊണ്ട് പറഞ്ഞു.

“ഇല്ല, അത് കൊണ്ട് ഒരു കാര്യവും ഇല്ല”, അവൾ തന്നെ പറയാൻ വന്നതിന് ഉത്തരവും കണ്ട് പിടിച്ചു.

“എനിക്കറിയാം ഇപ്പോൾ നിനക്ക് ഞാൻ ഒരു അപരിചിതൻ ആണ് എന്നാലും നിനക്ക് എന്നെ വിശ്വസിക്കാം. എന്റെ അടുത്ത് നിനക്ക് എന്ത് വേണമെങ്കിലും ചോദിക്കാം. നിനക്ക് എന്നോട് എന്തിനെയെങ്കിലും കുറിച്ച് സംസാരിക്കാൻ ഉണ്ടെങ്കിൽ അതും ആവാം. എപ്പോൾ വേണമെങ്കിലും, നിനക്ക് മനസ്സിലായോ?”, ആദിത്യൻ ഗൗരവത്തോടെ പറഞ്ഞു.

അവൾ ചെറുതായി തല ആട്ടുന്നത് ആദിത്യൻ കണ്ടു. അവളുടെ മുഖഭാവം ഇപ്പോൾ ആത്മവിശ്വാസം നിറഞ്ഞത് ആയി മാറി.

“എനിക്ക് ആണുങ്ങളെ തീരെ വിശ്വാസം ഇല്ല”.

“അത് മനസ്സിലാക്കാവുന്നതേ ഉള്ളു”.

“ശൂ . . “, ആതിര അവൻ ഇടക്ക് കയറി സംസാരിച്ചപ്പോൾ ഇഷ്ട്ടപ്പെടാത്ത ഒച്ച ഉണ്ടാക്കി അവനെ തടഞ്ഞു. “ഞാൻ പറയുന്നത് കേൾക്ക്, എനിക്ക് ആണുങ്ങളെ തീരെ വിശ്വാസം ഇല്ല. എനി ഭാവിയിലും ഒരു ആണിനെയും വിശ്വസിക്കാൻ എനിക്ക് താല്പര്യവും ഇല്ല. എനിക്കറിയാം നീ എവിടന്നോ വന്ന എന്റെ ആങ്ങളായാണെന്ന്, ഞാൻ നിന്നെ വിശ്വസിക്കണം എന്നും, നന്നായി നിന്നെ പരിചയപ്പെടണം എന്നും എനിക്ക് അറിയാം. ജേക്കബ് പറഞ്ഞ് തരുന്ന പോലെ ഈ കാര്യങ്ങൾ എല്ലാ ചെയ്യണം എന്ന് എനിക്കുണ്ട് പക്ഷെ എനിക്ക് അത് അത്രക്ക് എളുപ്പമുള്ള കാര്യം അല്ല, മനസ്സിലായോ?”.

“എന്ത് നല്ലകാര്യവും എളുപ്പം ചെയ്യാൻ പറ്റില്ല അതിന്റെതായ സമയം എടുക്കും”, ആദിത്യൻ ചൂണ്ടിക്കാട്ടി.

“നീ എപ്പോഴും ഇടക്ക് കയറി സംസാരിക്കുമോ”, ആദിര ദേഷ്യത്തോടെ ചോദിച്ചു.

“ചിലപ്പോൾ”, ആദിത്യൻ ഒന്ന് പരുങ്ങി കൊണ്ട് പറഞ്ഞു.

“എന്തായാലും, ഞാൻ പറഞ്ഞ് വന്നത് എന്താണെന്ന് വച്ചാൽ ഞാൻ ഇതെല്ലാം ചെയ്യാൻ ശ്രെമിക്കാം. പക്ഷെ എനിക്ക് ഉറപ്പ് തരാൻ പറ്റില്ല ചില സമയങ്ങളിൽ ഞാൻ ഒരു . . . . ചില സമയങ്ങളിൽ എനിക്ക് ദേഷ്യം നിയന്ത്രിക്കാൻ പറ്റില്ല, മനസ്സിലായോ?”.

Leave a Reply

Your email address will not be published. Required fields are marked *