അവന് എത്ര ശ്രെമിച്ചിട്ടും ഉറങ്ങാൻ പറ്റുന്നില്ല. മനസ്സിന് വല്ലാത്ത ഭാരം പോലെ.
അവൻ തിരിഞ്ഞും മറിഞ്ഞും കിടന്ന് നോക്കി അവസാനം അവൻ കട്ടിലിൽ നിന്ന് ചാടി എഴുനേറ്റു. അവൻ ഡ്രസിങ് റൂമിൽ നിന്ന് ഒരു നിക്കറും തൊപ്പിയുള്ള ഒരു ജാക്കറ്റും ഇട്ട് കൊണ്ട് പുറത്തേക്ക് വീണ്ടും ഇറങ്ങി.
“ശൂ . . ., ആദിത്യ”.
അവന് എവിടെ നിന്നാണ് ആ വിളി വരുന്നത് എന്ന് മനസ്സിലാക്കാൻ കുറച്ച് സമയം എടുത്തു. ആദിയ അവളുടെ സ്യൂട്ടിൽ നിന്ന് ആദിത്യന്റെ അടുത്തേക്ക് ബാല്കണിയിലൂടെ നടന്ന് വന്നു. “സുഖമാണോ?”.
“എനിക്ക് ഉറങ്ങാൻ പറ്റുന്നില്ല”, ആദിത്യൻ ഒരു കസേരയിൽ ഇരുന്ന് കൊണ്ട് പറഞ്ഞു.
“എനിക്കും. ഞാൻ ഉറങ്ങിയിട്ട് ഏകദേശം നാൽപ്പത് മണിക്കൂറെങ്കിലും ആയി കാണും”, ആദിയ മറുപടി പറഞ്ഞു.
“ദൈവമേ, ആദിയ നീ പോയി കിടന്നുറങ്ങാൻ നോക്ക്.”
“എനിക്ക് ഉറങ്ങാൻ പറ്റുന്നില്ല”, ആദിയ സങ്കടത്തോടെ മറുപടി പറഞ്ഞു.
“എനിക്ക് മനസ്സിലാകും, ഞാനും ഉറങ്ങാൻ ശ്രെമിച്ചിട്ട് നടക്കാതെ എഴുനേറ്റ് വന്നതാണ്”, ആദിത്യൻ പറഞ്ഞു.
ആദിയ ഒരു വശത്തേക്ക് തല ചെരിച്ച് കൊണ്ട് ആദിത്യന്റെ മുഖത്തേക്ക് നോക്കി കൊണ്ട് പറഞ്ഞു. “എന്റെ കൂടെ വരൂ, ആദിത്യ”. ഇത് പറഞ്ഞ് കൊണ്ട് ആദിയ ബാൽക്കണിയിലൂടെ നടന്നു. അവൾ ഒരു വെള്ള ട്രാക്ക് പാന്റും വെളുത്ത ടീഷർട്ടും അണിഞ്ഞത് കൊണ്ട് ആ ഇരുട്ടിലും അവളെ നന്നായി കാണാൻ പറ്റുമായിരുന്നു, “വരൂ”.
ആദിത്യൻ കസേരയിൽ നിന്ന് എഴുന്നേറ്റുകൊണ്ട് അവളുടെ പുറകെ ബാൽക്കണിയിലൂടെ നടന്ന് അവളുടെ സ്യൂട്ട് റൂമിലേക്ക് പോയി. അവളുടെ സ്യൂട്ട് റൂം കാണാൻ അവന്റെത് പോലെ തന്നെ ഉണ്ടായിരുന്നു. അതിലുണ്ടായിരുന്ന ഗൃഹോപകരണങ്ങള് തികച്ചും വെത്യസ്തമായിരുന്നു. എല്ലാത്തിനും ഒന്ന്കൂടി മങ്ങിയ നിറം ഉള്ള പെയിന്റ് ആണ് അടിച്ചിരുന്നത്. പ്രധാന മുറി കുറച്ച് കൂടി വലുപ്പത്തിൽ ഉള്ളതായിരുന്നു. ആദിത്യന്റെ ബെഡ്റൂം ഏറ്റവും പുറകിൽ ആയിരുന്നെങ്കിൽ അവളുടെ സ്യൂട്ടിൽ ഉണ്ടായിരുന്ന രണ്ട് ബെഡ്റൂമുകളും ഓരോ വശങ്ങളിൽ ആയിരുന്നു.
അവളെ പിന്തുടർന്ന് കൊണ്ട് ഇരുന്നപ്പോൾ ആദിത്യൻ പെട്ടെന്ന് ഒരു നിമിഷം താൻ എന്താണ് ചെയ്യുന്നത് എന്ന് ഓർത്ത് പേടിച്ച് നിന്നു. ആദിയ അവനെ അവളുടെ ബെഡ്റൂമിലേക്ക് ക്ഷേണിച്ചപ്പോൾ അവന്റെ വയർ ഭയാശങ്കയാൽ ഉരുണ്ട് മറിയാൻ തുടങ്ങി.
“ഇതാണ് എന്റെ കിടപ്പ് മുറി”, ആദിയ പറഞ്ഞു.
“ശെരി, നിനക്ക് അറിയാമല്ലോ നമ്മൾ രണ്ട് പേര് മാത്രം ഒരേ ബെഡ്റൂമിൽ നിൽക്കുന്നത് നല്ലൊരു കാര്യം അല്ല”.
“ഓഹ് പിന്നെ, കുഴപ്പമൊന്നുമില്ല ആദിത്യ, എനിക്ക് ഒരു കാര്യം പരീക്ഷിച്ച് നോക്കാൻ ഉണ്ട്”, ആദിയ തറപ്പിച്ച് പറഞ്ഞു. “ഓർമയില്ലേ, നമ്മൾ കെട്ടിപ്പിടിച്ച് കിടന്നപ്പോൾ ഉറങ്ങിപ്പോയത്”.
“എനിക്ക് ഓർമയുണ്ട്”, ആദിത്യൻ പെട്ടെന്ന് പറഞ്ഞു.
“ഞാൻ ആകെ വിഷമിച്ച് ഇരിക്കുകയാണ്, ആദിത്യ”, അവൾ പറഞ്ഞ് തുടങ്ങി. “ഞാൻ ശെരിക്കും അവശയാണ്. ഉറങ്ങിയിട്ട് രണ്ട് ദിവസത്തോളം ആയി. എനിക്ക് യാത്രാക്ഷീണവും, സുഖമില്ലാത്ത പോലെയും തോനുന്നുണ്ട്. എനിക്ക് ഒന്ന് ഉറങ്ങിയേ പറ്റൂ, അത് കൊണ്ട് എന്ത് വേണമെങ്കിലും പരീക്ഷിച്ച് നോക്കാൻ ഞാൻ ഇപ്പോൾ തയ്യാറാണ്.”