സ്വർഗ്ഗ ദ്വീപ് 5 [അതുല്യൻ]

Posted by

എന്നുള്ളതിന്റെ ഫോട്ടോകൾ നിരത്തി വച്ചിട്ട് ഉണ്ടായിരുന്നു. അവളെ പല ഇടങ്ങളിലും കൊണ്ടുപോയി അവളുടെ മയക്കത്തിൽ തന്നെ എടുത്തിരുന്ന മരത്തെ ചാരി നിൽക്കുന്നതും തോട്ടത്തിൽ കിടക്കുന്നതുമായ ഫോട്ടോകളും അതിന്റെ കൂടെ ഉണ്ടായിരുന്നു. ആ ഫോട്ടോകളുടെ അടുത്ത് ഒരു ലിസ്റ്റിൽ അവൾ ഇതുവരെ താമസിച്ച സ്ഥലങ്ങളുടെ മേൽവിലാസവും ഉണ്ടായിരുന്നു. അവളുടെ കുടുംബക്കാരുടെ വിലാസവും, അവളുടെ പാസ്സ്‌വേർഡുകളും, ബാങ്ക് അക്കൗണ്ടും, അവളുടെ വ്യക്തിപരമായ ജീവിതത്തെ കുറിച്ച് അവളെ ഭയപ്പെടുത്താൻ പറ്റുന്നത്ര വിവരങ്ങൾ ഉള്ള ഒരു ഫയലും അതിന്റെ കൂടെ ഉണ്ടായിരുന്നു.”

“അപ്പോൾ അവളെയും അവളുടെ കുടുംബത്തെയും ഭീഷണിപ്പെടുത്തി?”, ആദിത്യൻ മുരണ്ട്‍ കൊണ്ട് ദേഷ്യത്തോടെ ചോദിച്ചു. “ഇതെല്ലാം ആണോ എനിക്ക് കുടുംബ സ്വത്തായി ലഭിക്കുന്നത്”.

പ്രിയ ഒന്ന് നെടുവീർപ്പെട്ടു കൊണ്ട് പറഞ്ഞ് തുടങ്ങി. “അവളെ പാതിരാത്രിയിൽ വിളിച്ച് എഴുനെല്പിച്ച് ഒരാൾ അവളോട് പറഞ്ഞു അടുത്ത പ്രാവശ്യം നിന്നെ എഴുനേൽപ്പിക്കുന്നത് റെയിഡിന് വരുന്ന ഒരു പോലീസ് കാരൻ ആവാം. അല്ലെങ്കിൽ നിന്നെ മയക്കി കിടത്തിയത് ഒരു റേപ്പിസ്റ്റോ ഒരു സീരിയൽ കൊലപാതകിയോ ആവാം. നിന്റെ സ്ഥാനത്ത് ഇത് സംഭവിക്കുന്നത്‌ നിനക്ക് വളരെ വേണ്ടപ്പെട്ടവർക്കും ആകാം. ആർത്തി കാണിച്ചാൽ ആ ആർത്തിക്ക് അനുസരിച്ച് വലുപ്പമുള്ള വടിയും നിനക്ക് കിട്ടും എന്ന് അയാൾ പറഞ്ഞു. അഞ്ജലി ഇതെല്ലം കേട്ട് പേടിയോടെ അഞ്ചുലക്ഷം രൂപ വാങ്ങി കാര്യങ്ങൾ പറഞ്ഞ് ഒതുക്കി.”

“ഇത് ബിസിനസ്സ് ചെയ്യുന്നതിന്റെ ഒരു വൃത്തികെട്ട മുഖമാണ്. എനിക്ക് ഇങ്ങനെ ബിസിനസ്സ് ചെയ്യുന്നത് ഇഷ്ടം അല്ല”, ആദിത്യൻ അസ്വസ്ഥതയോടെ പറഞ്ഞു.

“പിന്നെ, ഒന്ന് വളര്, ആദിത്യ”, അവനെ ഞെട്ടിച്ച് കൊണ്ട് പ്രിയ പെട്ടെന്ന് പറഞ്ഞു. “താങ്കൾ മത്സരിക്കാൻ പോകുന്നത് വലിയ ആളുകളുടെ കൂടെ ആണ്. അവിടെ അറിവാണ് എറ്റവും വലിയ ശക്തി. താങ്കളുടെ എതിരാളികൾ എല്ലാം നിങ്ങളെ കുറിച്ച് അന്വേഷിക്കാൻ ആളുകളെ വയ്ക്കും. അവർക്ക് ലഭിക്കുന്ന വിവരങ്ങൾ അവർ ആവശ്യത്തിന് അനുസരിച്ച് പത്രക്കാർക്കും ചാനലുകൾക്കും കൊടുക്കും. അല്ലെങ്കിൽ അത് ഉപയോടിച്ച് താങ്കളുടെ മുഖച്ഛായ തകർത്ത് കമ്പനി ഷെയറിന്റെ വില കുറയ്ക്കും. അല്ലെങ്കിൽ താങ്കളെ ഭീഷണിപ്പെടുത്താൻ എന്തെങ്കിലും കിട്ടിയാൽ താങ്കൾ ഒരു നല്ല മനുഷ്യനാണെന്ന് കരുതി അവർ മിണ്ടാതെ ഇരിക്കും എന്ന് തോനുന്നുണ്ടോ. അങ്ങനെ അല്ല ഈ ബിസിനസ്സ് ലോകം നീങ്ങുന്നത് അത് താങ്കൾക്കും ഉള്ളിൽ അറിയാം.”

ആദിത്യൻ അസ്വസ്ഥതയോടെ പ്രിയയോട് ചോദിച്ചു. “അപ്പോൾ ഞാൻ ഇതുപോലെ ഉള്ള കളികൾക്ക് എല്ലാം മുകളിലാണെന്ന വിശ്വാസത്തിൽ ഇതിലൊന്നും കൂടാതെ ഇരുന്നാൽ?”.

“അങ്ങനെ ആണെങ്കിൽ താങ്കൾ നൂറോളം പേപ്പർ കട്ടുകളാൽ മരണപ്പെടും”, പ്രിയ നിസാരമായി പറഞ്ഞു. “താങ്കളുടെ ഭാഗ്യത്തിന് ഇതെല്ലാം ചെയ്യാൻ വളരെ കഴിവുള്ള ആളുകളെ മനു വർമ്മ നിയമിച്ചിട്ട് ഉണ്ട്. അതുകൊണ്ട് തന്നെ ഇങ്ങനെ ഉള്ള കാര്യങ്ങൾ വളരെ വിരളമായേ താങ്കളുടെ ശ്രേദ്ധയിൽ പെടുക ഉള്ളു.”

“എന്ത് മയിര് ദിവസമാണിത്”, ആദിത്യൻ ദേഷ്യത്തോടെ പറഞ്ഞു.

“ഇനി മുന്നോട്ടും ഇങ്ങനെ ഉള്ള ദിവസങ്ങളും ഉണ്ടാവും. ചില ദിവസങ്ങൾ വളരെ നല്ലതും ആയിരിക്കും”, അവൾ സംസാരം നിർത്തി കൊണ്ട് സിഗററ്റ് കുത്തി കെടുത്തി. “മനു വർമ്മ എപ്പോഴും പറയുമായിരുന്നു കുറച്ച് മോശം ദിവസങ്ങൾ ഉണ്ടായാലേ നല്ല ദിവസങ്ങളുടെ വില മനസ്സിലാവുകയുള്ളു.”

“നല്ല ദിവസങ്ങൾ പെട്ടെന്ന് കൊണ്ട് വരൂ”, ആദിത്യൻ പ്രിയയോട് പറഞ്ഞു.

“കിടന്ന് ഉറങ്ങാൻ നോക്ക്, ആദിത്യ”, പ്രിയ അവിടെ നിന്ന് എഴുനേറ്റ് അവളുടെ ബെഡ്റൂമിലേക്ക് പോകുമ്പോൾ അവനെ ഓർമപ്പെടുത്തി.

ആദിത്യൻ കുറച്ച് നേരം കൂടി അവിടെ ഒറ്റക്ക് ഇരുന്നതിന് ശേഷം അവന്റെ കൈയിൽ ഉള്ള സിഗററ്റ് കെടുത്തി സ്യൂട്ടിന് ഉള്ളിലേക്ക് പോയി. അവൻ അവന്റെ ബെഡ്‌റൂമിൽ ഉള്ള ലൈറ്റ് അണച്ചു. ഉടുപ്പുകൾ അഴിച്ച് കട്ടിലിലേക്ക് കിടന്ന് ഷീറ്റെടുത്ത് പുതച്ചു.

Leave a Reply

Your email address will not be published. Required fields are marked *