“ഞാൻ ആണ് ഈ വിൽപത്രം എഴുതാൻ സഹായിച്ചത്. എന്റെ അറിവിൽ ഈ വിൽപത്രത്തിൽ നൂറ്റിപതിനാറു പ്രാവശ്യം ഭേദഗതി വരുത്തിയിട്ട് ഉണ്ട്”, പ്രിയ അവന്റെ അടുത്ത് വന്ന് നിന്ന് കൊണ്ട് പറഞ്ഞു.
“ദൈവമേ”, ആദിത്യൻ ആശ്ചര്യത്തോടെ പറഞ്ഞു. അവൻ കമ്പനിയിൽ ഡോക്യുമെന്റ് കണ്ട്രോളും റെക്കോർഡ് മാനേജ്മെന്റും ചെയ്തിട്ട് ഉണ്ട് പക്ഷെ നൂറിന് മുകളിൽ ഭേദഗതി വരുത്തിയ ഒരു പ്രമാണം സാധാരണ മിലിറ്ററി ആവശ്യത്തിനോ അല്ലെങ്കി ശാസ്ത്ര പഠനത്തിന്റെ ഭാഗമായി മാത്രമാണ് ചെയ്യാറ്.
“ഈ വിൽപത്രത്തിൽ ഒരുപാട് കാര്യങ്ങൾ പറഞ്ഞിട്ട് ഉണ്ട്”, പ്രിയ പറഞ്ഞു.
“ഒരുപാട് സ്ഥാപനങ്ങളെ കുറിച്ചും അതിൽ പറഞ്ഞിട്ട് ഉണ്ട്”, ആദിത്യൻ അടുത്ത സിഗരറ്റ് കത്തിച്ച് കൊണ്ട് വിഷമത്തോടെ പറഞ്ഞു.
“എന്താണ് താങ്കളെ അലട്ടുന്ന പ്രെശ്നം, ആദിത്യ?”, കുറച്ച് സമയം മിണ്ടാതെ ഇരുന്നതിന് ശേഷം പ്രിയ ചോദിച്ചു. “എന്റെ അറിവിൽ മിക്കവാറും ആൾക്കാർ ഇത്ര അധികം പണം അപ്രതീക്ഷിതമായി കിട്ടുമ്പോൾ സന്തോഷിക്കാറാണ് പതിവ്”.
“പണം അല്ല പ്രെശ്നം”, ആദിത്യൻ പെട്ടെന്ന് പറഞ്ഞു. “അതിന്റെ പുറകെ വരുന്ന ഉത്തരവാദിത്തങ്ങൾ അതാണ് പ്രെശ്നം. അദ്ദേഹം അത് മുഴുവൻ ഞങ്ങളുടെ തലയിൽ പെട്ടെന്ന് കൊണ്ടുവന്ന് കെട്ടിവച്ചു. കഴിഞ്ഞ ഇരുപത്തിമൂന്ന് വർഷം ഇതിനെ കുറിച്ച് ഒരു ഊഹം പോലും ഞങ്ങൾക്ക് തരാതെ. അദ്ദേഹത്തിന് ഞങ്ങൾ ഇതിന് പ്രാപ്‌തരാണോ എന്ന് പോലും അറിയില്ല. എന്നിട്ടും ലോകത്തിന്റെ പല ഭാഗങ്ങളിൽ ഉള്ള ആയിരകണക്കിന് അല്ല പതിനായിരക്കണക്കിന് ആളുകളുടെ ജീവിതം കെട്ടിപ്പടുക്കാനും കുടുംബത്തെ സംരക്ഷിക്കാനും ഉള്ള ആ വലിയ ഉത്തരവാദിത്തം ഞങ്ങളെ ഏല്പിച്ചു”.
“അദ്ദേഹത്തിന് ഉറപ്പില്ലായിരുന്നെങ്കിൽ അദ്ദേഹം അങ്ങനെ ചെയ്യില്ലയിരുന്നു, ആദിത്യ”, പ്രിയ പറഞ്ഞു. അവൾക്ക് അറിയാവുന്ന മനു വർമ്മ പൂർണ വിശ്വാസം ഇല്ലാതെ ആദിത്യൻ സ്വന്തം മകൻ ആണെങ്കിൽ പോലും അങ്ങനെ ഒരു ഉത്തരവാദിത്തം കൊടുക്കില്ല എന്ന് ഉറപ്പുണ്ട്.
“അദ്ദേഹത്തിന് എങ്ങനെ ഉറപ്പിക്കാൻ പറ്റും?. അദ്ദേഹത്തിന് ഞങ്ങളെ കുറിച്ച് ശെരിക്കും അറിയുക പോലും ഇല്ല. അദ്ദേഹത്തിന്റെ സഹായികൾ നൽകുന്ന രേഖകളിൽ നിന്ന് ഞങ്ങളെ കുറിച്ച് വായിച്ച് മനസ്സിലാക്കിയത് അല്ലാതെ വേറെ എന്തറിയാം. അദ്ദേഹം ഞങ്ങളെ നേരിട്ട് കണ്ടിട്ട് പോലും ഇല്ല”.
ആദിത്യൻ മേശയുടെ മുകളിൽ ഇരിക്കുന്ന ഫയലിലേക്ക് നോക്കി. ആ ഫയലിന്റെ മുകളിൽ ‘M’ എന്ന അക്ഷരം പുറത്തേക്ക് തള്ളി പൊന്തി നിൽക്കുന്നുണ്ടായിരുന്നു. അവന് അത് കടലിലേക്ക് വലിച്ചെറിഞ്ഞ്, ഈ വിൽപത്രം മനു വർമ്മക്ക് പറ്റിയ ഏറ്റവും വലിയ മണ്ടത്തരം ആണെന്ന് ഉറക്കെ വിളിച്ച് പറയണം എന്ന് തോന്നി.
“ഇപ്പോൾ ഞാനും ആദിയയും ആദിരയും ഈ വലിയ ഉത്തരവാദിത്തത്തിൽ നിന്ന് പിന്തിരിയാൻ പറ്റാത്തത്ര അകപ്പെട്ട് പോയിരിക്കുക ആണ്. ഇനി മുതൽ ഞങ്ങളുടെ ജീവിതം ഞങ്ങളുടെ ഇഷ്ട്ടത്തിന് ജീവിക്കാനും പറ്റില്ല”, ആദിത്യൻ പറഞ്ഞ് തുടങ്ങി. “ഒന്ന് ആലോജിച്ച് നോക്കു നിങ്ങൾ ഇപ്പോൾ എന്റെ കൂടെ ഇല്ലെങ്കിൽ ഉള്ള അവസ്ഥ. നിങ്ങളുടെ സഹായം ഇല്ലാതെ ഇനിയുള്ള കുറച്ച് ആഴ്ച്ചകളോ മാസങ്ങളോ എങ്ങനെ മുന്നോട്ട് കൊണ്ട് പോകും എന്ന് എനിക്ക് ഒരു രൂപവും ഇല്ല. എനിക്ക് വേണ്ടിയുള്ള സെക്യൂരിറ്റിയും, ഭക്ഷണം പാകം ചെയ്യാനും, വൃത്തിയാക്കാനും ഉള്ള ആളുകളുടെ ആവശ്യഗത എനിക്ക് ഇപ്പോൾ