“ഒരു സിനിമയും ടീവി പ്രൊഡക്ഷൻ കമ്പനി അതിന്റെ ഓഫീസുകൾ LA, New York, Toronto. ഒരു ടാലെന്റ് ഏജൻസിയും അതിന്റെ ഓഫീസുകൾ LA, New York, India, London. ഒരു മ്യൂസിക് കമ്പനി അതിന്റെ ഓഫീസുകളും സ്റുഡിയോകളും US, UK, Brazil, Barcelona, Sydney. മാഗസിൻ പബ്ലിഷിംഗ് സ്ഥാപനങ്ങൾ അതിന്റെ ഓഫീസുകൾ Chicago, New York, LA. പിന്നെ കുറച്ച് ഗൂഢമായ സ്ഥാപനങ്ങൾ. സാംബിയയിലുള്ള Copper മയിൻ ചെയുന്ന സ്ഥാപനം. പ്രൈവറ്റ് സെക്യൂരിറ്റി സ്ഥാപനങ്ങൾ സാംബിയയിലും അഫ്ഗാനിസ്ഥാനിലും. ആൾട്ടർനേറ്റ എനർജി സ്ഥാപനം സ്കോട്ട് ലാൻഡിൽ. ചെറിയ കമ്പനികൾക്ക് വേണ്ടിയുള്ള ഒരു അക്കൗണ്ടിംഗ് സ്ഥാപനം Las Vegas.”
ആദിത്യൻ ശ്വാസം എടുക്കാൻ വേണ്ടി ഒന്ന് നിർത്തികൊണ്ട് പറഞ്ഞ് തുടങ്ങി. “പിന്നെ അവസാനം ഗോവയിൽ ഉള്ള ഒരു സ്ട്രിപ്പ് ക്ലബ്”.
അവൻ കൈയ്യിൽ ഉണ്ടായിരുന്ന സിഗററ്റ് ആഷ്‌ട്രേയിൽ കുത്തി കെടുത്തി.
“ഇതെല്ലം ഓർത്തിരിക്കാൻ പറ്റുന്നത് ശെരിക്കും പ്രെശംസാർഹമാണ്, ആദിത്യ”, അവൻ തന്റെ പുറകിൽ നിന്ന് പ്രിയയുടെ പ്രശംസയോടെ ഉള്ള ശബ്ദം കേട്ടു.
ആദിത്യൻ അടുത്ത സിഗററ്റ് കത്തിച്ച് കൊണ്ട് പറഞ്ഞു. “ഓഫീസിൽ എന്റെ ജോലി ഇതായിരുന്നു കുറെ അധികം കാര്യങ്ങൾ വായിക്കാനും ഓർത്തിരിക്കാനും ഉണ്ടായിരുന്നു. അത് കൊണ്ട് തന്നെ ഇത് ഓർത്തിരിക്കാൻ അധികം ബുദ്ധിമുട്ട് ഉണ്ടായിരുന്നില്ല. മാത്രമല്ല ഞങ്ങൾ വില്പത്രത്തിന്റെ കൂടെ മണിക്കൂറുകൾ ഇന്ന് ചിലവഴിച്ചതേ ഉള്ളു.”
“താങ്കൾ ഒരു കമ്പനി വിട്ട് പോയി”, അവന്റെ അരികിൽ ഉള്ള കസേരയിൽ ഇരുന്ന് കൊണ്ട് പ്രിയ പറഞ്ഞു. അവൾ മുൻപിലേക്ക് ആഞ്ഞ് മേശയുടെ മുകളിലുള്ള സിഗററ്റ് പാക്കറ്റിൽ നിന്ന് ഒരു സിഗററ്റ് എടുത്ത് ചുണ്ടിൽ വച്ച് കത്തിച്ചു. എന്നിട്ട് ചിരിച്ച് കൊണ്ട് പറഞ്ഞു. “ഞാൻ രണ്ട് പെഗ്ഗ് കഴിച്ചിരുന്നു”.
“ഞാൻ എന്താണ് മറന്ന് പോയത്?”, പുക വലിക്കുന്നതിൽ നിന്ന് ശ്രദ്ധ മാറ്റിക്കൊണ്ട് ആദിത്യൻ പ്രിയയോട് ചോദിച്ചു. അവന് അവളോട് സിഗററ്റ് വലിക്കരുത് എന്ന് പറയണമെന്ന് ഉണ്ട് പക്ഷെ എങ്ങനെ പറയാൻ പറ്റും. താൻ കുറച്ച് മണിക്കൂറുകളായി മരണം പ്രതീക്ഷിച്ച് കഴിയുന്ന ഒരാളെ പോലെ വലിച്ച് കൂട്ടുകയാണ്.
“താങ്കൾ ജോലിയെടുക്കുന്ന ബിസിനസ്സ് കൺസൾറ്റൻറ് സ്ഥാപനം”, പ്രിയ പറഞ്ഞു.
“ഓഹ് ശെരിയാ, അതിന്റെ ഓഫീസുകൾ US, UK, Canada, Australia, India”, അവൻ പറഞ്ഞ് നിർത്തി.
“ഞാൻ വളരെ കാര്യമായി പറയുകയാണ്, ഇത് ശെരിക്കും പ്രെശംസാർഹമാണ്, ഇത്ര പെട്ടെന്ന് ഇതെല്ലം ഓർത്തിരിക്കുക എന്ന് വച്ചാൽ”, പ്രിയ അശ്ചര്യത്തോടെ പറഞ്ഞു.
പ്രിയ ആലോജിച്ചു, വിൽപത്രത്തിൽ നാല്പത്തിഒന്ന് പേജുകളിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങളുടെ സാരാംശമാണ് ആദിത്യൻ ഇപ്പോൾ പുഷ്പം പോലെ പറഞ്ഞത്. കേട്ട ഉടനെ ഇത്രയും കാര്യങ്ങൾ വ്യക്തമായി ഓർമിച്ചിരിക്കാൻ പറ്റിയെങ്കിൽ ഇവൻ അസാമാന്യൻ ആണ്. അതിൽ അവൻ ഒന്നേ മറന്നുള്ളു അതും പിരിമുറുക്കം കാരണം അവൻ ജോലി എടുത്തിരുന്ന സ്ഥാപനം തന്നെ.
“ഞാൻ ആദിരയോട് സംസാരിച്ചു. മൂന്ന് വർഷങ്ങൾക്ക് മുൻപ് ഗോവയിൽ സ്ട്രിപ്പ് ക്ലബ്ബിൽ പോയ കാര്യം അവളോട് പറഞ്ഞു. ഇപ്പോൾ ഞാനൊരു വഴി പിഴച്ചവൻ ആണെന്നാ അവൾ വിചാരിക്കുന്നത്. ഞാൻ അത് അവളോട് പറയാൻ പാടില്ലായിരുന്നു എന്നും അവൾ പറഞ്ഞു. എന്തായാലും അവൾ എന്നെ ഓർക്കുന്നതെ ഇല്ല. എല്ലാം ശെരിയാകും എന്ന് പ്രതീക്ഷിച്ച് സംസാരിക്കാൻ പോയത് വെറുതയെ ആയി.”
“ഇതെല്ലം അവൾക്ക് വലിയൊരു അടികിട്ടിയത് പോലെ ആയിരിക്കും, ആദിത്യ. നിങ്ങൾക്ക് എല്ലാവർക്കും ഇതിനോട് പൊരുത്തപ്പെടാൻ കുറച്ച് സമയം വേണ്ടി വരും”, പ്രിയ സാന്ത്വനിപ്പിച്ച് കൊണ്ട് പറഞ്ഞു.