“ആദിര, നമുക്ക് ഇതുവരെ ശെരിക്കും പരിചയപ്പെടാനുള്ള സമയം കിട്ടിയിട്ടില്ല”, ആദിത്യൻ പതിയെ പറഞ്ഞ് തുടങ്ങി. “പെട്ടെന്നുള്ള ഈ മാറ്റങ്ങൾ നിനക്ക് ഒരു അടികിട്ടിയത് പോലെ ആയിരിക്കും എന്ന് എനിക്ക് അറിയാം. നീ ഇതിനെ കുറിച്ചെല്ലാം എന്ത് തീരുമാനിച്ചു?”.
ആദിര കണ്ണ് കൂർപ്പിച്ച് പുറകിലുള്ള പ്രധാന വീട്ടിലേക്ക് സൂക്ഷിച്ച് നോക്കി എന്നിട്ട് തിരിഞ്ഞ് ആദിത്യന്റെ മുഖത്തേക്ക് നോക്കി കൊണ്ട് പറഞ്ഞു. “ഞാൻ ഇതുവരെ ഒന്നും തീരുമാനിച്ചിട്ടില്ല”.
“ശെരിയാണ്, ഇത് എല്ലാം ശെരിക്കും വിചിത്രമായ അനുഭവങ്ങൾ ആണ്”.
“അതല്ല, ഞാൻ ഇവിടെ നിക്കണോ വേണ്ടയോ എന്ന് ഇതുവരെ തീരുമാനിച്ചിട്ടില്ല”, ആദിര ഒരു ഭാവവ്യത്യാസവും ഇല്ലാതെ പറഞ്ഞു.
“ഓഹ്”, ആദിത്യനും അതേപോലെ ആണ് എന്ന് പറയാൻ പോവുക ആയിരുന്നു പക്ഷെ അവൻ ഒന്ന് നിർത്ത് താൻ ഇവിടെ തുടരാൻ തീരുമാനിച്ചതിനെ കുറിച്ച് ആലോജിച്ചു. തന്റെ മേലുള്ള പതിനായിരക്കണക്കിന് ആളുകളുടെ ഉത്തരവാദിത്തം വളരെ വലുതാണ്. ജെയിലിൽ അടച്ചത് പോലെ തോനുന്നുണ്ടെങ്കിലും അവൻ സാധാരണ ചെയ്യാറുള്ളത് പോലെ ചെയ്യാൻ തീരുമാനിച്ചു. ഉത്തരവാദിത്തം ഏറ്റെടുത്ത് തന്റെ കഴിവിന്റെ പരമാവതി നന്നായി ചെയ്യുക.
ആദിത്യൻ ഒരു ദീർഘ നിശ്വാസം എടുത്ത് പറയാൻ തുടങ്ങിയ കാര്യത്തിലേക്ക് തിരിച്ച് വന്നു. “ആദിര, നമ്മൾ ഇതിന് മുൻപ് കണ്ടിട്ട് ഉണ്ട് എന്നത് നിനക്ക് ഓർമ്മ ഉണ്ടായിരിക്കും എന്ന് ഞാൻ വിശ്വസിക്കുന്നു”.
“നമ്മൾ കണ്ടിട്ടുണ്ട് എന്ന് എനിക്ക് തോനുന്നില്ല”, അവൾ തല ഇല്ല എന്ന രീതിയിൽ ആട്ടികൊണ്ട് പറഞ്ഞു. അപ്പോൾ അവളുടെ നീണ്ട മുടിഇഴകൾ അവളുടെ മുഖത്തേക്ക് വീണ് കടലിൽ നിന്ന് വരുന്ന കാറ്റിൽ ആടിക്കളിക്കുക ആയിരുന്നു.
“ഞാൻ കുറച്ച് വർഷങ്ങൾക്ക് മുൻപ് ഗോവയിൽ ഒരു വേനൽ അവധിക്ക് ഒരു സ്ട്രിപ്പ് ക്ലബ്ബിൽ പോയി”, ആദിത്യൻ പതുക്കെ പറഞ്ഞ് തുടങ്ങി.
അവളൊന്നും പറയാതെ കടലിനോട് അഭിമുഖമായി പണിത ഇൻഫിനിറ്റി പൂളിന്റെ സൈഡിലുള്ള റയിലിങ്ങിൽ പിടിച്ച് കടലിലേക്ക് നോക്കി നിന്നു.
“ഞാനും എന്റെ രണ്ട് കൂട്ടുകാരും ഉണ്ടായിരുന്നു. ഞാൻ നീ വേറെ ആരോ ആണെന്ന് വിജാരിച്ചു . . . .”, അവൻ സംസാരം തുടർന്നു. അപ്പോൾ ആദിര ഒരു കൈ ഉയർത്തി അവനെ തടഞ്ഞു.
“ആദിത്യ, ഞാൻ ആ വർഷം എത്രപേരുടെ കൂടെ ഡാൻസ് ചെയ്തിട്ട് ഉണ്ട് എന്ന് നിനക്ക് അറിയാമോ?. ഞാൻ ഡാൻസ് ചെയുന്നത് നീ കണ്ടു എന്നാണോ പറഞ്ഞ് വരുന്നത്ത് എങ്കിൽ നീ വെറും വഴിപിഴച്ചവൻ ആണ്. എന്തായാലും ഞാൻ നിന്നെ ഒന്നും ഓർമിക്കുന്നില്ല”, ആദിര ദേഷ്യത്തോടെ പറഞ്ഞു.
“നീ ഇതിനെ കുറിച്ച് അറിഞ്ഞിരിക്കണം എന്ന് ഞാൻ വിജാരിച്ചു, അത്രേ ഉള്ളു”, ആദിത്യൻ പതുകെ വിഷമത്തോടെ പറഞ്ഞു.
“നീ അത് പറയേണ്ടിയിരുന്നില്ല”, അവൾ അവന്റെ മുഖത്തേക്ക് നോക്കി കൊണ്ട് പറഞ്ഞു. “ഇപ്പോൾ എനിക്ക് അറിയാം എന്റെ പുതിയ ആങ്ങള സ്ട്രിപ്പ് ക്ലബ്ബിൽ ഞാൻ സ്ഥിരമായി കാണുന്നവരെ പോലെ ഒരു വഴിപിഴച്ചവൻ ആണെന്ന്. നീ അതിനെ കുറിച്ച് സത്യസന്ധമായി പറഞ്ഞത് കൊണ്ട് ഞാൻ നിന്നെ കുറിച്ച് നല്ലത് വിജാരിക്കും എന്ന് നിനക്ക് തോനുന്നുണ്ടോ?”, ആദിര തുടർന്നു.
ആദിര തല കുടഞ്ഞ് കടലിലേക്ക് നോക്കി കൊണ്ട് പറഞ്ഞു. “നീ ഇപ്പോൾ അവരിൽ ഒരാളായി മാറി.”
“നിന്നോട് സംസാരിച്ച് നീ എന്നെ ഓർത്തിരിക്കുന്നുണ്ടോ എന്ന് എനിക്ക് അറിയണമായിരുന്നു”, ആദിത്യൻ വളരെ വിഷമത്തോടെ പറഞ്ഞു. “എന്റെ ഒരു കൂട്ട്കാരനോട് പോകാം എന്ന് ഉറപ്പ് കൊടുത്തത് കൊണ്ട് മാത്രമാണ് ഞാൻ അന്ന് അവിടെ വന്നത്”.
“അപ്പോൾ ഒരു സ്ട്രിപ്പ് ക്ലബ്ബിൽ അത് നിന്റെ ആദ്യത്തെ പ്രാവശ്യം ആയിരുന്നു അല്ല?”, ആദിര തിരിഞ്ഞ് അവന്റെ കണ്ണുകളിലേക്ക് നോക്കി കൊണ്ട് ചോദിച്ചു.
ആദിത്യൻ ഒന്ന് മുരണ്ടു. അവളോട് ഈ ചോദ്യത്തിന് എങ്ങനെ ഉത്തരം പറയണം എന്ന് അവൻ ആലോജിച്ചു. അവൻ എന്തെങ്കിലും പറയുന്നതിന് മുൻപേ അവൾ അവനെ തടഞ്ഞു കൊണ്ട് പറഞ്ഞു.