സ്വർഗ്ഗ ദ്വീപ് 5 [അതുല്യൻ]

Posted by

“എല്ലാ കാര്യങ്ങളും വളരെ പെട്ടെന്ന് ചെയ്ത് തീർത്തല്ലോ, പ്രിയ?”, ആദിത്യൻ പ്രെശംസിച്ച് കൊണ്ട് പറഞ്ഞു.

“നമുക്ക് പ്രതികരിക്കാനുള്ള ആയുദ്ധം കിട്ടിയപ്പോൾ സമയം പാഴാക്കാതെ അതൊരു പ്രേശ്നമാകുന്നതിന് മുൻപ് നമ്മൾ പ്രവൃത്തിച്ചു”, പ്രിയ സ്വാഭാവികമായി പറഞ്ഞു.

“ശെരിയാണ്, പക്ഷെ ഇതെല്ലം എന്നെ ശെരിക്കും സഹായിക്കുന്നുണ്ട്”, മറ്റൊരാളുടെ വ്യക്തിപരമായ കാര്യങ്ങൾ അറിയുന്നതിലും അവരെ കൈക്കൂലി കൊടുത്ത് ഒതുക്കുന്നതിലും ആദിത്യന് വിഷമം ഉണ്ടെങ്കിൽപ്പോലും അവന് ഇപ്പോൾ കുറച്ച് ആശ്വാസം തോന്നി. കുറച്ച് കൂടി സുരഷിതൻ ആയ പോലെ, ശരീരത്തിൽ നിന്ന് ഒരു ഭാരം ഇറക്കി വച്ചത് പോലെ.

“എന്തായാലും, താങ്കൾ ഭക്ഷണം കഴിക്കാൻ പോകുന്നതിന് വേണ്ടി ഉടുപ്പ് മാറിയിട്ട് വാ”, അവൾ പറഞ്ഞു.

“എനിയും ഉടുപ്പ് മാറണോ?”.

“വൃത്തിയായി ആളുകളുടെ മുൻപിൽ പോകുന്നതിൽ എന്തെങ്കിലും വിരോധം ഉണ്ടോ, ആദിത്യ?”, പ്രിയ ചിരിച്ച് കൊണ്ട് ചോദിച്ചു.

“ഇല്ല, പക്ഷെ എനിക്ക് തോന്നുന്നത് നിങ്ങൾക്ക് ഞാൻ രണ്ട് മണിക്കൂറിൽ കൂടുതൽ ഒരേ ഉടുപ്പ് ഇടുന്നതിൽ എന്തോ പ്രെശ്നം ഉണ്ടെന്ന്”, ആദിത്യൻ ചിരിച്ച് കൊണ്ട് മറുപടി പറഞ്ഞു.

“ചൈത്രയാണ് താങ്കളുടെ ഇപ്രാവശ്യത്തെ ഉടുപ്പുകൾ തിരഞ്ഞെടുത്തത്. താങ്കൾ ബോട്ട് ജെട്ടിയിൽ പോയപ്പോൾ ഇട്ടിരുന്ന പാന്റും വേറൊരു ഷർട്ടും ഷൂസും ആണ് എടുത്ത് വച്ചിരിക്കുന്നത്”, പ്രിയ പറഞ്ഞു.

“ആ നനഞ്ഞ് ഒട്ടിയ ജീൻസോ?”.

“അത് കഴുകി ഉണക്കി തേച്ച് താങ്കളുടെ അലമാരയിൽ ഇരിക്കാൻ തുടങ്ങിയിട്ട് മണിക്കൂറുകൾ ആയി, ആദിത്യ”, പ്രിയ കണ്ണുരുട്ടി ഇരുന്ന ഇടത്ത് നിന്ന് എഴുനേറ്റ് കൊണ്ട് പറഞ്ഞു.

ആദിത്യൻ തല കുടഞ്ഞ് കൊണ്ട് ആലോജിച്ചു. തന്റെ കാര്യങ്ങൾ നോക്കാൻ സഹായികൾ ഉണ്ടാവുക എന്നത് എന്ത് വിചിത്രമാണ്. “ശെരി, ഞാൻ ഉടുപ്പ് മാറാൻ പോവുകയാണ്”.

“തലമുടി ശെരിയാക്കാൻ മറക്കണ്ട”, പ്രിയ വിളിച്ച് പറഞ്ഞു.

“ശെരി, അമ്മെ”, ആദിത്യൻ ചിരിച്ച് കൊണ്ട് മറുപടി പറഞ്ഞു.

രാത്രി ഭക്ഷണം ആദിത്യൻ പ്രതീക്ഷിച്ചത് പോലെ ആയിരുന്നില്ല. ജൂഡിന്റെ നിർദ്ദേശ പ്രകാരം ആദിത്യന്റെ ഭക്ഷണം മുൻകൂട്ടി നിശ്ചയിച്ച് ഇരുന്നു. ഉച്ച ഭക്ഷണത്തിന് കഴിച്ച കൊഞ്ചും ചെമ്മീനും കഴിക്കാൻ അവൻ വളരെ അധികം ആഗ്രഹിച്ചത് ആയിരുന്നു പക്ഷെ അവൻ വെറും ചൂര മീൻ മസാല പുരട്ടി ചുട്ടതും ഗ്രീൻപീസ്‌ മസാലയിൽ പുഴുങ്ങിയ മുട്ട മുറിച്ച് വച്ചതും ചപ്പാത്തിയും ആണ് കഴിക്കാനായി കൊടുത്തിരുന്നത്. ആ ഗ്രീൻ പീസ് മസാലയിലെ മസാല തേങ്ങാ വറുത്ത് അരച്ച് ഉണ്ടാക്കിയത് ആയിരുന്നു. അത് കഴിക്കാൻ വളരെ സ്വാദുള്ളത് ആയിരുന്നു എങ്കിലും, ബാക്കി എല്ലാവരും കൊഞ്ചും ചെമ്മീനും നൂഡിൽസും ഫ്രൈഡ് റൈസും കഴിക്കുന്നത് കണ്ട് അവന് ആകെ പുറം തള്ളപ്പെട്ടവനെ പോലെ സങ്കടമായി.

അവർ എട്ട് പേർ ബാറിനടുത്തുള്ള ഒരു മേശക്ക് ചുറ്റും ഇരുന്നു. ആദിത്യനും രണ്ട് പെങ്ങമ്മാരും പ്രിയയും സോഫിയയും ജേക്കബും എൽദോയും അഡ്വക്കേറ്റ് പ്രഭാകരനും ആണ് ആ മേശക്ക് ചുറ്റും ഉണ്ടായിരുന്നത്. തീരെ പരിചയമില്ലാത്ത കുറേപേർ കൂടിയിരുന്ന് ഭക്ഷണം കഴിക്കുന്നത് പോലെ തുടങ്ങിയ കഴിപ്പ് പെട്ടെന്ന് രസകരമായി മാറുക ആയിരുന്നു. ഓരോരുത്തരായി അവരവർക്ക് പറ്റിയ അബദ്ധങ്ങളും രസകരമായ അനുഭവങ്ങളും എല്ലാവരോടും പങ്ക് വച്ചു. അതിലൂടെ അവർ തങ്ങളെ ആദിത്യനും ആദിയക്കും ആദിരക്കും പരിചയപ്പെടുത്തി.

Leave a Reply

Your email address will not be published. Required fields are marked *