സ്വർഗ്ഗ ദ്വീപ് 5 [അതുല്യൻ]

Posted by

ശേഷം അത് പത്രങ്ങൾക്കും ന്യൂസ് ചാനലുകൾക്കും കൈമാറും. പിന്നെ അവൾ മയക്ക് മരുന്ന് ഉപയോഗിച്ച് കൊണ്ട് ഇരുന്ന സമയത്ത് അവൾ ആരെയെങ്കിലും കുറിച്ച് അപവാദങ്ങൾ പറഞ്ഞ് പരത്തിയപ്പോൾ ബലിയാടായ ഒന്ന് രണ്ട് ആളുകളുടെ വിഡിയോകളും മീഡിയ ടീം വഴി പ്രെചരിപ്പിക്കും. അതിന് ശേഷം കമ്പനിയിൽ നിന്ന് ഈ കാരണങ്ങൾ പറഞ്ഞ് പിരിച്ച് വിടും അവളെ ബ്ലാക്ക് ലിസ്റ്റ് ചെയ്യും. പിന്നെ വേറൊരു നല്ല കമ്പനിയിൽ ജോലി കിട്ടില്ല”, പ്രിയ എല്ലാ വശവും മുൻകൂട്ടി കണ്ടത് പോലെ ആദിത്യനോട് പറഞ്ഞു.

ആദിത്യൻ പ്രിയയുടെ ബുദ്ധിസാമർഥ്യം കണ്ട് ഞെട്ടി തരിച്ച് പോയി. അവൾ അഥവാ ഞങ്ങളെ കുറിച്ച് എന്തെങ്കിലും പറഞ്ഞ് പ്രെചരിപ്പിച്ചാൽ പോലും അവളുടെ വാക്കുകൾക്ക് ഒരു തെരുവ് നായയുടെ വാക്കിന്റെ വില പോലും ആളുകൾ കൊടുക്കില്ല എന്ന സ്ഥിതിയിൽ കൊണ്ട് എത്തിക്കും. അതിന്റെ കൂടെ അവളുടെ സാമ്പത്തിക സ്ഥിതി തകർക്കും പിന്നീട് അവിടെ നിന്ന് കര കയറാൻ സമ്മതിക്കില്ല എന്ന് മാത്രമല്ല അവളെ കൊണ്ട് ഞങ്ങൾക്ക് ഭാവിയിൽ ഒരു പ്രെശ്നം ഉണ്ടാവുകയും ഇല്ല. അപ്പോൾ ഇതാണല്ലേ പ്രിയയുടെ പഴമക്കാർ പറയുന്ന പഴംചൊല്ലിൽ ബാക്കിയായി ഉണ്ടായിരുന്ന തള്ളിക്കള എന്ന ഭാഗം.

“അല്ല പ്രിയ ഇപ്പോൾ സരിത ഒരു പ്രെശ്നം ആകില്ല എന്നാലും നമ്മൾ ഇതിന്റെ പുറകിൽ ചിലവാക്കുന്ന പണം നമുക്ക് ഒരു നഷ്ടം തന്നെ അല്ലെ”, ആദിത്യൻ ചോദിച്ചു.

പ്രിയ ആദിത്യനെ അത്ഭുതത്തോടെ നോക്കി കൊണ്ട് പറഞ്ഞു. “അവളെ പിരിച്ച് വിടുന്നതിന്റെ രണ്ട് ദിവസം മുൻപേ നമ്മൾ നടത്തുന്ന ഏതെങ്കിലും ചാരിറ്റി ഫൗണ്ടേഷനിൽ അവളെ നല്ലൊരു സ്ഥാനത്തേക്ക് നിയമിച്ചതായി കമ്പനി പേപ്പറുകൾ ശെരിയാക്കും. അതിന് ശേഷം മയക്ക് മരുന്നിന്ന് അടിമയായവരെ പുനരുദ്ധരിപ്പിക്കുന്നതിന് വേണ്ടി ഈ ഫൗണ്ടേഷനിൽ ഒരു ചാരിറ്റി ഫണ്ട്റെയിസർ നടത്താൻ ഇരിക്കുമ്പോൾ ആണ് ഈ കാര്യങ്ങൾ വെളിയിൽ വന്നത് എന്ന് പറയും. അതോടെ ആ ചാരിറ്റി ഓർഗനൈസേഷനിൽ ഫണ്ടുകൾ വന്ന് നിറയും. ഇത് ബാലൻസ് ഷീറ്റിൽ കാണിക്കാൻ പറ്റില്ല എങ്കിലും മുടക്കിയതിന്റെ ഇരട്ടിയെങ്കിലും നല്ല കാര്യത്തിന് വേണ്ടി ചിലവഴിക്കാൻ കിട്ടും”.

ആദിത്യൻ പ്രിയയെ ഒരു ബഹുമാനത്തോടെ നോക്കി കൊണ്ട് പറഞ്ഞ് തുടങ്ങി.

“അപ്പോൾ റോസ്മേരിയുടെ കാര്യം?. എന്റെ അടുത്ത് നവ്യ എന്ന് പേര് പറഞ്ഞവൾ”, ആദിത്യൻ ചോദിച്ചു.

“അവളുടെ കുട്ടിക്ക് സിസ്റ്റിക് ഫൈബ്രോസിസ് എന്ന അസുഗം ആണ്. നമുക്ക് അവളുടെ കുഞ്ഞിന് നല്ല ചികിത്സ നൽകാൻ പറ്റും കൂടാതെ അവൾക്ക് സാമ്പത്തിക സഹായങ്ങളും നൽകാൻ പറ്റും”, പ്രിയ പറഞ്ഞു.

“ആ കുഞ്ഞിന്റെ ആരോഗ്യസ്ഥിതി എങ്ങനെ ആണ്?”.

“അസുഖം?, എനിക്ക് അറിയില്ല”, പ്രിയ പറഞ്ഞു. “താങ്കൾക്ക് വേണമെങ്കിൽ ഞാൻ അതിനെ കുറിച്ച് ഉള്ള വിവരങ്ങൾ തിരക്കി അറിയിക്കാം. ശെരിക്ക് പറഞ്ഞാൽ താങ്കൾ അത് അറിയണ്ട ആവശ്യം ഇല്ല. താങ്കളുടെ തല നിറക്കാൻ ഇതിനേക്കാൾ അത്യാവശ്യമായ പല കാര്യങ്ങൾ വേറെ ഉണ്ട്”.

“ശെരി, അപ്പോൾ നമ്മൾ അവളെ സഹായിക്കാൻ എന്തെങ്കിലും ചെയ്തോ?”, ആദിത്യൻ പ്രതീക്ഷയോടെ ചോദിച്ചു.

“ആദിയക്ക് വലിയ ഒരു കുടുംബ സ്വത്ത് ലഭിച്ചിട്ട് ഉണ്ട് എന്ന് റോസ്‌മേരിയെ അറിയിച്ചിട്ട് ഉണ്ട്. അവളുടെ കുഞ്ഞിന്റെ ചികത്സക്കായി സഹായിക്കാൻ തയ്യാറാണെന്നും അറിയിച്ചിട്ട് ഉണ്ട്. ആദിയ ഒരു ചാരിറ്റി ഫൗണ്ടേഷൻ ഉണ്ടാക്കി അതിലൂടെ ആയിരിക്കും സഹായിക്കുക എന്നും അറിയിച്ചിട്ട് ഉണ്ട്. എന്തായാലും റോസ്മേരി ഇത് കേട്ടപ്പോൾ സന്തോഷം കൊണ്ട് കരഞ്ഞ് പോയി”, പ്രിയ ഒരു ഗദ്ഗദത്തോടെ പറഞ്ഞു. “അവൾ ആദിയയെ കാണാൻ വാശി പിടിക്കുന്നുണ്ട്. അവൾ സന്തോഷത്തോടെ നമ്മൾ കൊടുത്ത ഉടമ്പടിയിൽ ഒപ്പ് വച്ചു. സോഫിയ നാളെ റോസ്‌മേരിയെ വിളിച്ച് ആദിയയോട് സംസാരിക്കാനുള്ള അവസരം ഉണ്ടാക്കി കൊടുക്കും”.

“അപ്പോൾ, നമുക്ക് ജോളിയെ സഹായിക്കാൻ പറ്റും, നമ്മൾ സരിതയെയും റോസ്‌മേരിയെയും സഹായിച്ചു. അപ്പോൾ ഇനി ആകെ അരവിന്ധും നയനും മാത്രമേ പ്രേശ്നമായി ബാക്കി ഉള്ളു”, ആദിത്യൻ പ്രിയയോട് ചോദിച്ചു.

“കുറെ ഒക്കെ”, പ്രിയ തല ആട്ടിക്കൊണ്ട് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *