സ്വർഗ്ഗ ദ്വീപ് 5 [അതുല്യൻ]

Posted by

“ഹമ്മോ, അവളെ കുറിച്ച് ഞാൻ അങ്ങനെ ഒന്നും അല്ല കരുതിയിരുന്നത്”, ആദിത്യൻ പറഞ്ഞു. “അവളാണ് ആ നാല് പേരുടെ കുട്ടത്തിൽ ഏറ്റവും പാവം എന്നാണ് ഞാൻ വിജാരിച്ചിരുന്നത്”.

താൻ അവളെ കുറിച്ച് എന്ത് കരുതിയിരുന്നു എന്നതല്ല ഇവിടെ മുക്യം. അവളെ അന്ന് താൻ മനസ്സിലാക്കിയതിൽ എന്ത് തെറ്റ് വരുത്തി എന്നതാണ് മുക്യം. എനി ഇതുപോലൊരു തെറ്റ് തനിക്ക് ഉണ്ടാവാൻ പാടില്ല. തന്നെ ആശ്രയിച്ച് കഴിയുന്ന പതിനായിരങ്ങൾക്ക് തന്റെ അശ്രദ്ധ കൊണ്ട് ഒരു കുഴപ്പവും ഉണ്ടാവരുത്. അവളെ കുറിച്ച് അറിഞ്ഞതും ഗോവയിൽ അവളോട് സംസാരിച്ചിരുന്ന സമയവും അവൻ ആലോചിച്ചു. അവളോട് ചോദിച്ച ചോദ്യങ്ങളും ഉത്തരങ്ങൾ തരുമ്പോൾ ഉള്ള അവളുടെ മുഖഭാവവും ആലോചിച്ചു. താൻ അവളെ കുറിച്ച് അറിഞ്ഞ കാര്യങ്ങളിലേക്ക് വിരൽ ചൂണ്ടി കാട്ടുന്ന എന്തെങ്കിലും ഉത്തരങ്ങൾ അവൾ പറഞ്ഞിട്ടുണ്ടോ എന്ന് അവൻ ആലോചിച്ചു. അഥവാ പറഞ്ഞിട്ട് ഉണ്ടെങ്കിൽ അന്നേരം അവളുടെ മുഖഭാവം എന്തായിരുന്നു എന്ന് അവൻ ആലോചിച്ചു. കൊള്ളാം സൂക്ഷ്മമായി താൻ ശ്രേധിച്ചിരുന്നെങ്കിൽ കാണാവുന്ന മാറ്റങ്ങൾ കള്ളം പറയുമ്പോൾ അവളുടെ മുഖത്ത് അവൾ മറക്കാൻ ശ്രേമിക്കുന്നുണ്ടായിരുന്നു.

“മനുഷ്യരുടെ സ്വഭാവം നേരിൽ കാണിക്കുന്നത് പോലെ അല്ല, ആദിത്യ”, പ്രിയ പറഞ്ഞു.

“സരിത ഇതെല്ലം ഇപ്പോഴും ചെയ്യുന്നുണ്ടോ?”.

“ഇല്ല, അവൾക്ക് ഒരു ലീഗൽ ഓഫീസിൽ ജോലി ഉണ്ട്. അവൾ ഇപ്പോൾ നല്ലരീതിയിൽ പോകുന്നു. അവൾക്ക് അവളുടെ പഴയ കാര്യങ്ങൾ ഒന്നും പുറത്ത് വരരുത് എന്ന് നിർബന്ധം ഉണ്ട്. അരവിന്ദിനെ പോലെ ഇവൾക്കും നമുക്ക് ജോലിയിൽ സ്ഥാനക്കയറ്റം നൽകാം അത്കൊണ്ട് ഞങ്ങളുടെ പ്രതിനിധികൾ അവളെ കാണാൻ പോയി”, പ്രിയ പറഞ്ഞു.

“നിങ്ങൾ, എന്ത്?”, ആദിത്യൻ കണ്ണ് മിഴിച്ച് ദേഷ്യപ്പെട്ട് കൊണ്ട് ചോദിച്ചു.

“ഞങ്ങൾക്ക് അറിയില്ല നിങ്ങൾ മനു വർമ്മയുടെ മക്കൾ ആണെന്ന വാർത്ത എപ്പോൾ ആണ് പുറംലോകം അറിയുന്നത് എന്ന്. അത്കൊണ്ട് ഞങ്ങൾ സമയം പാഴാക്കാതെ അവളെ കാണാൻ പോയി”, പ്രിയ മറുപടി പറഞ്ഞു. “ഞങ്ങളുടെ ഒരു ഏജന്റ് അവളെ ഒരു ജോബ് കൺസൾട്ടന്റ് എന്ന രീതിയിൽ നമ്മുടെ കമ്പനിയിൽ ഒരു മീറ്റിംഗിന് വിളിപ്പിച്ചു. നല്ല കഴിവും സാമർത്യവും ഉള്ളവരെ ജോലിക്കായി തിരയുന്ന ഒരു ആളെ പോലെ അയാൾ അവളുടെ ഇന്റർവ്യൂ എടുത്തു”.

“നിങ്ങൾ എന്നോട് സരിതയെ കാണാൻ പോകുന്നതിനെ കുറിച്ച് ആദ്യമേ ചോദിക്കേണ്ടത് ആയിരുന്നു”, ആദിത്യൻ പെട്ടെന്ന് പറഞ്ഞു.

“ഞങ്ങൾക്ക് സമയം ഉണ്ടായിരുന്നില്ല. നിങ്ങൾ മൂന്ന് പേരെ കുറിച്ച് പത്രക്കാർ ഐപ്പോളാണ് കണ്ട് പിടിക്കുക എന്ന് ഞങ്ങൾക്ക് അറിയില്ലായിരുന്നു”, പ്രിയ ഒരു വിഷമത്തോടെ എന്നാൽ ചെറിയൊരു അഭിമാനത്തോട്കൂടെ പറഞ്ഞു. “എന്തായാലും ഞങ്ങൾ അവൾക്ക് ഒരു ഓഫർ കൊടുത്തു. ബോംബയിൽ നല്ലൊരു ജോലി കൂടെ സ്ഥാനക്കയറ്റവും, നല്ലൊരു ശംബളവും, ഒരു വീട്, കമ്പനി കാർ അങ്ങനെ എല്ലാം. നമ്മുടെ ബോംബെയിൽ ഉള്ള ടാലെന്റ് ഏജൻസിയിൽ ആണ് ജോലി ശെരിയാക്കിയത്. അവൾ അവിടെ മൂന്ന് വർഷം ജോലി ചെയ്തിരിക്കണം അതിന് ശേഷം അവൾക്ക് വേണമെങ്കിൽ നമ്മുടെ ബാംഗ്ലൂർ ഓഫീസിലേക്ക് മാറാം”.

“പിന്നെ?”, ആദിത്യൻ തറപ്പിച്ച് ദേഷ്യത്തോടെ പ്രിയയെ നോക്കി കൊണ്ട് ചോദിച്ചു. അവനോട് ചോദിക്കാതെ പ്രിയ കാര്യങ്ങൾ മുന്നോട്ട് നീക്കിയതിൽ അവന് അവളോട് ദേഷ്യം തോന്നി.

Leave a Reply

Your email address will not be published. Required fields are marked *