സ്വർഗ്ഗ ദ്വീപ് 5 [അതുല്യൻ]

Posted by

§  സ്വർഗ്ഗ ദ്വീപ് 5  §

Swargga Dweep Part 5 | Author : Athulyan | Previous Part

ആമുഖം:

എല്ലാവർക്കും എന്റെ ഹൃദയം നിറഞ്ഞ ഓണാശംസകൾ.

“ഈ കോവിഡ് കാലത്ത് അത്യാവശ്യത്തിന് മാത്രം പുറത്ത് ഇറങ്ങി,
തന്നെയും തന്റെ ഉറ്റവരെയും,
ഈ മഹാമാരിയിൽ നിന്ന് സംരക്ഷിക്കുന്ന എല്ലാവരെയും,
സർവേശ്വരനോട് കാത്ത്‌കൊള്ളണേ എന്ന് ഞാൻ മനസ്സുരുകി പ്രാർത്ഥിക്കുന്നു.”

സ്നേഹവായ്പുകളും അഭിപ്രായങ്ങളും കമന്റുകളിലൂടെ നൽകി ഈ കഥ തുടർന്ന് എഴുതാൻ എന്നെ പ്രോത്സാഹിപ്പിക്കുന്ന എല്ലാവരോടും നന്ദി പറഞ്ഞു കൊണ്ട് കഥ തുടരുന്നു.

അദ്ധ്യായം [5]:

ആദിത്യൻ ഒരു ദീർഘ നിശ്വാസം എടുത്ത് പുറത്തേക്ക് വിട്ടു. ഇനി എന്താണ് സംഭവിക്കാൻ പോകുന്നത് എന്ന് ഓർത്ത് അവൻ അസ്വസ്ഥൻ ആയി. അവന് അറിയാം ആ മുറിയിൽ തന്റെ ഭാവി നിശ്ചയിക്കപ്പെടും എന്ന്. അവന്റ ഇനി ഉള്ള ഉത്തരവാദിത്തങ്ങൾ എന്തൊക്കെ ആണെന്നും അറിയാൻ സാധിക്കും. അവനെയും അവന്റെ പെങ്ങമ്മാരേയും ദത്ത് കൊടുത്ത മനു വർമ്മക്ക് തങ്ങളോട് എന്താണ് പറയാൻ ഉള്ളത് എന്നും ഇവിടെ നിന്ന് മനസ്സിലാക്കാം.

“ശുഭ ആശംസകൾ, ആദിത്യ”, പ്രിയ പതുക്കെ പറഞ്ഞു. “താങ്കൾ ഇത് കഴിഞ്ഞ് പുറത്തേക്ക് ഇറങ്ങുമ്പോൾ നമുക്ക് വീണ്ടും കാണാം”.

“ഒരുപാട് കാര്യങ്ങൾ അറിയാനും മനസ്സിലാക്കാനും ഉണ്ട്”, പ്രിയ മുറിയുടെ വാതിലിന്റെ അടുത്തേക്ക് ആദിത്യന്റെ കൂടെ നടന്ന് കൊണ്ട് പറഞ്ഞു.

അവൻ മുറിയുടെ അകത്തേക്ക് കയറി വാതിൽ അവന് പുറകിൽ അടച്ചു.

മൂന്ന് മണിക്കൂറുകൾക്ക് ശേഷം . . . .

ആദിത്യൻ ബാൽക്കണിയിൽ ഇരുന്ന് കൊണ്ട് ഒന്നിന് പുറകെ ഒന്നായി പുക വലിച്ച് കൊണ്ട് ഇരിക്കുക ആണ്. ആ മലകൾക്ക് ഇടയിലൂടെ ചുവപ്പ് രാശി പടർത്തി കൊണ്ട് വിടവാങ്ങുന്നു ആസ്തമയ സൂര്യൻന്റെ ലാസ്യഭാവം പോലും അവന് ആസ്വദിക്കാൻ കഴിയുന്നില്ല. ഇന്ന് വൈകുന്നേരം നടന്ന വിൽപത്രം വായന അവന്റെ അവശേഷിച്ച് ഇരുന്ന ഊർജം മുഴുവൻ ഊറ്റി കളഞ്ഞു.

മീറ്റിംഗ് മൂന്ന് മണിക്കൂറോളം നീണ്ട് നിന്നു. അഡ്വക്കേറ്റ് പ്രഭാകരൻ മനു വർമ്മയുടെ വിൽപത്രം അവർക്ക് വായിച്ച് കേൾപ്പിച്ചു. നാല്പത്തിഒന്ന് പേജുകൾ വരുന്ന ഒരു വലിയ വിൽപത്രം ആയിരുന്നു അത്. വക്കീൽ അതിന് ശേഷം ഓരോ പേജുകളും വായിച്ച് അവർക്ക് മൂന്ന് പേർക്കും വിവരിച്ച് കൊടുത്ത് സംശയങ്ങൾ തീർത്ത് കൊടുത്തു. അവർ മൂന്ന് പേരും വില്പത്രത്തിന്റെ ഉള്ളടക്കം കേട്ട് വായ പൊളിച്ച് ഞെട്ടിതരിച്ച് ഇരിക്കുക ആയിരുന്നു.

“നിങ്ങൾക്ക് ഇത് വായിക്കേണ്ട ആവശ്യം ഉണ്ടോ?”, മേശയുടെ മുകളിൽ ഉള്ള ഫയലിൽ ഇരിക്കുന്ന വിൽപത്രം ചൂണ്ടി ആദിത്യൻ അവന്റെ അടുത്തേക്ക് നടന്നടുക്കുന്ന പ്രിയയോട് ചോദിച്ചു.

Leave a Reply

Your email address will not be published. Required fields are marked *