അവൾ,,, അതോണ്ടാ ഇയാളോട് ആരു വന്നു സംസാരിക്കുന്നതും തൊടുന്നതും എനിക്കു ഇഷ്ടാകത്തെ.
ഞാൻ,,, അതു കൊള്ളാം അപ്പോ പിന്നെ എനിക്കു ആരോടും മിണ്ടണ്ടെ.
അവൾ,,,,, മ്മ് മിണ്ടിക്കൊ.
ഞാൻ,,,, നിനക്ക് കൊഴുപ്പല്ലല്ലോ.
അവൾ,,, എനിക്കറിഞ്ഞുട.
ഞാൻ,,,, കൊള്ളാം സാധരണ കാമുകൻ കാമുകിയോടല്ലാതെ വേറെ ആരോടെങ്കിലും സംസാരിക്കുമ്പോഴാണ് ദേഷ്യം വരുന്നത്. ഇതിപ്പോ ഫ്രണ്ട്സിനും വന്നു തുടങ്ങിയ. എന്റെ റബ്ബേ കലികാലം അല്ലാണ്ടെന്തു പറയാൻ.
അവൾ,,, എനിക്കു താൻ ഫ്രണ്ടിനും മേലെയാണ്.
ഞാൻ,,,, ആയ്യോ ദേ ലവ് ആണന്നൊന്നും പറയല്ലേ പെണ്ണെ. ഹിഹിഹിഹി…………….
അവൾ,,,, ചിരിച്ചോ എനിക്കറിഞ്ഞുടാ. ഞാൻ പറഞ്ഞുന്നുള്ളൂ. അതു ലവ് ആണോന്നു അറിഞ്ഞുട. എന്തോ തന്നെ കാണുമ്പോൾ എന്റെ ശരിരം കിടന്നു വിറകുന്നു. അതോണ്ടാ ഇയാളോട് അതികം ഒന്നും സംസാരിക്കാഞ്ഞെ.
ഞാൻ,,,,
[വെറുതെ ഒരു നമ്പർ ഇട്ടു. ] അതിനു ഇപ്പൊ നിനക്ക് ഇപ്പൊ അങ്ങനെ തോന്നിയ തന്നെ. എനിക് ആരോട് തോന്നിയാലും നിന്നോട് തോന്നുലാ. അയ്യേ നിന്നെ ഒക്കെ എങ്ങനെയാ പ്രേമിക്കാ.
അവൾ,,, മ്മ്മ് താങ്ക്സ് സോറിട്ടോ അറിയാതെ പറഞ്ഞു പോയതാ ഉള്ളിലുളളതു.
പറഞ്ഞു തീരുന്നതിനു മുന്നേ പെണ്ണ് പൊട്ടി പൊട്ടി കരയാൻ തുടങ്ങി.
അയ്യോ പടച്ചോനെ പെട്ട.
ഞാൻ,,, അഞ്ചു അയ്യോ ഞാൻ തമാശ പറഞ്ഞാണ്. കരയല്ലേ ഇങ്ങനെ അവര് ശ്രദ്ധിക്കും.
അവൾ ഒന്നും മിണ്ടുന്നില്ല ഏന്തി ഏന്തി കരയുകയാണ്.
ഞാൻ,,,, എന്റെ അഞ്ചുസല്ലേ. ഞാൻ പറയുന്നത് കേക്ക്. കരച്ചിൽ നിർത്തു ഞാൻ പറയുന്നത് കേക്ക്.
അവൾ ഒന്നും മിണ്ടുന്നില്ല കരയുന്നില്ലാ അതു തന്നെ ഭാഗ്യം.
ഞാൻ,,, എന്റെ പൊട്ടി . ഞാൻ വെറുതെ പറഞ്ഞല്ലേ താൻ സുന്ദരിയാടോ. ഞങ്ങടെ രീതിൽ പറഞ്ഞാൽ നല്ല മൊഞ്ചുള്ള ഹൂറി.
അവൾ ടെ മുഖം ചെറുതായി തിളങ്ങുന്നതു പോലെ. തോന്നി.
ഞാൻ,,, ശെരിക്കും ഒരു ഷാൾ കൊണ്ട് ഹിജാബ് ചുറ്റണപോലെ ചുറ്റിയട്ടിണ്ടെങ്കിൽ ഇണ്ടല്ലോ. എപ്പോ എന്റെ വീട്ടിലേക്കു നിന്നെ എന്റെ ഉമ്മി കൊണ്ട് പോയാട്ടിണ്ടാകും.
അവൾ,,, പോടാ
ഞാൻ,, ആ കരച്ചിൽ മാറിയ. താൻ എന്റടുത്തു ഇരിക്കുമ്പോൾ എനിക്കും എന്തോ പോസറ്റീവ് എനർജി ഇണ്ട ടോ.
അവൾ,,,, എനിക്കു എങ്ങനെ പറയണേ ഒന്നും അറിയില്ല എനിക്കിഷ്ടം ആണ് ഇയാളെ.
ഞാൻ,,, ബെസ്റ്റ് .
അവൾ,,, എന്തെ എന്നെ ഇഷ്ടമല്ലേ.
ഞാൻ,,, അയ്യോ അതല്ല ഇതുപോലുള്ള ഒരു സുന്ദരി പെണ്ണ് വന്നു പറഞ്ഞാൽ ആരാണ് ഇഷ്ട്ട മല്ലാന്ന് പറയണേ. പക്ഷെ.
അവൾ,,, എന്താ.
ഞാൻ,,, എനിക്ക് ഇപ്പൊ തന്നെ ഒരുപാട് പ്രശ്നങ്ങൾ ഉണ്ട് വെറുതെ എന്തിനാ തന്നെയും കളങ്കപെടുതുന്നെ.
അവൾ,,, മ്മ് എന്ത് പ്രശ്നം.
ഞാൻ,,, അതൊക്കെ ഇണ്ട്.