“ഹേയ്, ഉണ്ണിമായ…… കരയല്ലേ പ്ലീസ്, ആളുകൾ ശ്രദ്ധിക്കുന്നു.”
ചുറ്റുമുള്ള ആളുകൾ ഞങ്ങളെ ശ്രദ്ധിക്കുന്നുണ്ടെന്ന് മനസ്സിലായപ്പോൾ ഞാൻ അവളോട് പറഞ്ഞു.
“ഓ….. സോറി….. ഐ ആം സോറി ടോണി”
കണ്ണ് തുടച്ചുകൊണ്ട് അവൾ പറഞ്ഞു.
ഞാൻ ഒരു വോൾടേജ് കുറഞ്ഞ ചിരി മാത്രം നൽകി, ഒന്നും പറയാൻ നിന്നില്ല….. മനസ്സിൽ മുഴുവൻ യാമിനി ആയിരുന്നു, ഇപ്പോ എനിക്ക് അവളോട് ഉള്ളിന്റെ ഉള്ളിൽ പോലും ഒരു തരി ദേഷ്യമില്ല……. ഇപ്പോ അവളോട് തോന്നുന്നത് എന്താണ്??
പ്രേമം അല്ല……….. ചിലപ്പോൾ സഹതാപം ആയിരിക്കും… ഛെ, അത് വേണ്ട, എനിക്ക് ഇഷ്ടമല്ലാത്ത ഒന്നാണ് സഹതാപം.
അത് എന്തായാലും അവിടെ നിൽക്കട്ടെ, ശ്രീലക്ഷ്മിയോടും അവളുടെ തള്ളയോടും ഒക്കെ ഉള്ള ദേഷ്യം കൂടുകയാണ് ചെയ്തത്.
“അപ്പൊ പുള്ളി എന്തിനാ ജയിലിൽ പോയത്??”
അല്പസമയതെ മൗനത്തിന് ശേഷം ഞാൻ ചോദിച്ചു, എനിക്ക് എന്തോ യാമിനിയുടെ അച്ഛനെ കുറിച്ച് അറിയാൻ ഭയങ്കര ജിജ്ഞാസ.
“അത് ശരിക്കും എന്തിനാണെന്ന് അറിയില്ല, എന്തായാലും അറിഞ്ഞുകൊണ്ട് പുള്ളി ഒരു തെറ്റും ചെയ്യില്ല…… അത് എനിക്ക് ഉറപ്പാണ്.”
“മ്മ്….”
ഞാൻ വെറുതെ മൂളുക മാത്രം ചെയ്തു.
“ഞാൻ എന്ന പോവട്ടെ, മോള് സ്കൂൾ വിട്ട് എത്തി കാണും…. കാണാം…..”
“ഓക്കെ ബായ്”
ഞാൻ ചിരിച്ചുകൊണ്ട് പറഞ്ഞു, ഹോ അപ്പൊ ഇവളെ കല്യാണം ഒക്കെ കഴിഞ്ഞ് കുട്ടിയൊക്കെ ഉണ്ടായിരുന്നോ?? കണ്ട പറയില്ല, മറ്റേ സന്തൂർ മമ്മി തന്നെ.
“അതെ ടോണി, ഞാൻ ഒരു കാര്യം…………. പറയട്ടെ”
യാത്ര പറഞ്ഞു നടന്ന ശേഷം പെട്ടെന്ന് തിരിഞ്ഞ് നോക്കി അവൾ ചോദിച്ചു
“മ്മ………”
ഞാൻ കേൾക്കാൻ സമ്മതം മൂളി.
“അത് പിന്നെ……… മീനു………… അവളെ എനിക്ക് ചെറുപ്പം തൊട്ട് അറിയാം, ഒരു പാവം പൊട്ടി പെണ്ണാണ്. എന്തോ തന്നോട് സംസാരിച്ചപ്പോൾ ഇതെല്ലാം ഒരു നിയോഗം ആണെന്ന് ഒരു തോന്നൽ. അവൾ ഇതുവരെ അനുഭവിച്ചതിന് എല്ലാം