“അയ്യോ എന്റെ പൊന്നു മോനെ, അകത്ത് ഒരു ചെങ്ങായിന്റെ കത്തി കേട്ട് സഹിക്കാൻ പറ്റാതെ ഇറങ്ങി പോന്നതാണ്…..”
“ഓ ഹൈദർ ഇക്ക ആവും….. ഭാര്യയുടെ അഞ്ചാം പ്രസവം കാത്ത് നിൽക്കുന്ന ഹൈദർ ഇക്ക”
ചിരിച്ചുകൊണ്ട് വിഷ്ണു പറഞ്ഞു
“അഞ്ചാമത്തെ പ്രസവം……… അയാള് തന്നെ, നിനക്ക് പുള്ളിനെ അറിയോ??”
“പിന്നെ ഇല്ലാതെ……. ഞാൻ ആയിരുന്നു ഇത്രയും നേരം പുള്ളിയുടെ വേട്ട മൃഗം…. കൊലപാതകം ആണ് മോനെ”
വിഷമത്തോടെ അവൻ അത് പറഞ്ഞപ്പോൾ ഞാൻ ഒന്ന് ചിരിച്ചു
“അല്ല ഞാൻ പറയാൻ വന്ന കാര്യം മറന്നു, ശ്രീലക്ഷ്മി പ്രസവിച്ചു…… ആൺകുട്ടിയാണ്…..”
എന്തോ ഒരു ആശ്വാസം തോന്നി അത് കേട്ടപ്പോൾ
ഞങ്ങൾ രണ്ടുപേരും കൂടി അകത്തേക്ക് നടന്നു, ഹൈദർ ഇക്കയ്ക്ക് പുതിയ ഒരു ഇരയെ കിട്ടിയിട്ടുണ്ട്, ആശാൻ ചുറ്റും നടക്കുന്നത് ഒന്നും ശ്രദ്ധിക്കാതെ കത്തി അടിച്ച് ഇരിക്കുന്നുണ്ട്
കുറച്ച് മാറി ആളൊഴിഞ്ഞ ഒരു മൂലയിൽ കണ്ണും പൂട്ടി ഇരിക്കുന്ന വെളുത്ത് മെലിഞ്ഞ മധ്യവയസ്‌ക്കനിലേക്ക് എന്റെ കണ്ണ് പോയി, ആള് വേറെ ആരുമല്ല…. സാക്ഷാൽ “രവീന്ദ്രൻ”, രവീന്ദ്രൻ മാഷല്ല, എന്റെ ഒരേ ഒരു അമ്മായിഅച്ഛൻ രവീന്ദ്രൻ.കെ.പി…..
കൃത്യസമയത്താണ് നഴ്സ് കുഞ്ഞിനെ കാണിച്ച് തരാൻ കൊണ്ടുവന്നത്….. എന്റെ അമ്മായിഅപ്പൻ തന്നെ കുഞ്ഞിനെ വാങ്ങി, ഒരു സുന്ദര കുട്ടപ്പൻ…. അതിനെ കണ്ട ആ നിമിഷം ഉള്ളിൽ എന്തെന്നില്ലാത്ത സന്തോഷം, ഇറ്റ്സ് എ സ്പെഷ്യൽ ഫീൽ……….
എന്റെ മീനൂട്ടി…….. കുഞ്ഞിനെ ആദ്യം എടുക്കണം എന്നത് അവളുടെ ഒരു ആഗ്രഹമായിരുന്നു, എപ്പോഴും പറയുകയും ചെയ്യും
പക്ഷെ……………….
തുടരും….
അഭിപ്രായം അറിക്കുമെന്ന് പ്രതീക്ഷിച്ചുകൊണ്ട്
സ്നേഹപൂർവ്വം
Hyder Marakkar🖤