അവൾ ഇല്ല എന്ന് തല ആട്ടി കാണിച്ചു“എന്ന വാ…. ഫുഡ് അടിക്കാ”
വാതിലും പൂട്ടി അവളെയും തള്ളിക്കൊണ്ട് ഞാൻ അകത്തേക്ക് നടന്നു…
ചുരുങ്ങിയ സമയം കൊണ്ട് തന്നെ ഞങ്ങൾ വല്ലാതെ അടുത്തിട്ടുണ്ട്, ഒരു തരത്തിൽ ഈ മുന്ജന്മ ബന്ധം എന്നൊക്കെ പറയുന്നത് പോലെ വല്ലാത്ത ഒരു അടുപ്പം…….. ഇപ്പോ ഞാൻ മനസിലാക്കുന്നു പ്രണയം എന്ന വിശാലമായ വാക്കിന്റെ ഒരു കുഞ്ഞ് ഭാഗം…….. ശ്രീലക്ഷ്മിയോട് എനിക്ക് തോന്നിയിരുന്നത് യഥാർത്ഥ പ്രണയം ആയിരുന്നില്ല എന്നും മനസിലാക്കുന്നു….. ഇതാണ് ട്രൂ ലവ്, ഇവളാണ് എന്റെ പെണ്ണ്, മൈ സോൾമേറ്റ്……..
ഞാൻ മേല് കഴുകി വന്ന ശേഷം ഞങ്ങൾ രണ്ടുപേരും ഒരുമിച്ചിരുന്നു ഭക്ഷണം കഴിച്ചു, ഭക്ഷണം കഴിക്കുമ്പോൾ മേരി അവൾക്ക് ഒരു പുതിയ ഫോൺ കൊടുത്ത കഥ ഒക്കെ പറഞ്ഞു…… പെണ്ണിന്റെ സംസാരത്തിൽ നിന്ന് ചൈതന്യയെയും ഒരുപാട് ഇഷ്ടപ്പെട്ടു എന്നും മനസിലായി……… അല്ലെങ്കിലും എന്റെ പെണ്ണിന് ആരെയാണ് ഇഷ്ടം അല്ലാത്തത്, ഒരുപാട് ഉപദ്രവിച്ച ആ തള്ളയോട് പോലും പെണ്ണിന് ഒരു ദേഷ്യവും ഇല്ല എന്നാണ് പറഞ്ഞത്….. ഇതുപോലെ ഉള്ള പീസുകൾ അപൂർവ്വമേ കാണു
ഭക്ഷണം കഴിഞ്ഞ് ഞാൻ പുറത്തിറങ്ങി ഒരു സിഗരറ്റും വലിച്ചിട്ട് അകത്തേക്ക് ചെല്ലുമ്പോൾ യാമിനി കിടക്ക വിരി തട്ടി വിരിക്കുകയാണ്…
“ഇനി താഴെ വിരിക്കേണ്ട ആവശ്യം ഇല്ലാലോ……… കട്ടിലിൽ രണ്ടാൾക്ക് സുഖമായി കിടക്കാനുള്ള സ്ഥലം ഉണ്ടല്ലോ”
ഞാൻ അത് പറഞ്ഞപ്പോഴേക്കും പെണ്ണിന്റെ മുഖം ചുവന്ന് വന്നു… നാൺ വന്നു നാൺ വന്നു, എന്റെ മീനൂട്ടിക്ക് നാൺ വന്നു
ഞാൻ ചാടി കയറി കട്ടിലിൽ കേറി കിടന്നിട്ട് അവളെ മാടി വിളിച്ചു, പെണ്ണിന് ആകെ ഒരു വെപ്രാളം…. നിന്ന് തിരിഞ്ഞ് കളിക്കുകയാണ്…..
“ഹാ ആ ലൈറ്റ് ഓഫാക്കിയിട്ട് വന്ന് കിടക്ക് പെണ്ണേ…….”
ഞാൻ അല്പം ഗൗരവത്തിൽ പറഞ്ഞതോടെ അവൾ വേഗം പോയി ലൈറ്റ് ഓഫാക്കിയിട്ട് വന്ന് കട്ടിലിൽ എന്റെ അടുത്ത് കിടന്നു….
“പേടിയുണ്ടോ??”
“മച്………”
അവൾ പല്ലി ചിലക്കുന്ന ശബ്ദത്തിൽ ഇല്ല എന്ന് മൂളി….
“എങ്കിലേ പേടിക്കണം……… ഞാൻ നിന്നെ കടിച്ച് തിന്നാൻ പോവാ………. തിന്നട്ടെ??”
അവളെ മെത്തേക്ക് പകുതി കയറി കിടന്നിട്ട് മുഖത്തേക്ക് മുഖം അടുപ്പിച്ചു കൊണ്ട് ഞാൻ അത് ചോദിച്ചപ്പോൾ അവളുടെ ഹൃദയം മിടിക്കുന്നത് ഞാൻ അറിഞ്ഞു….
“അയ്യേ ഇങ്ങനെ ഒരു പേടിച്ച് തൂറി പെണ്ണ്…… അയ്യേ”