ഫോൺ എടുത്ത് നോക്കിയപ്പോൾ വിഷ്ണുവാണ്….. ഈ മൈരന് ഇപ്പോ എന്താ??
“ഡാ ചെറിയ സീന് ഉണ്ട്…… ഞാൻ ഓഫീസിന്ന് വരുന്ന വഴിക്ക് വണ്ടി ചെറുതായി ഒന്ന് തട്ടി”
ഫോൺ എടുത്ത പാടെ അവൻ ചാടി കയറി പറഞ്ഞു…
“അയ്യോ എന്നിട്ട് നീ ഇപ്പോ എവിടെ……. എന്തെങ്കിലും പറ്റിയോ?? ഹോസ്പിറ്റലിൽ ആണോ??”
“എനിക്ക് പ്രശ്നം ഒന്നുമില്ല……. പക്ഷെ മറ്റേ പാർട്ടി ഫുൾ കൊളുത്ത് ആണ്, രണ്ട് ചെക്കന്മാര് ആണ്, അവർക്കും ഒന്നും പറ്റിയിട്ടില്ല…. പക്ഷെ അവിടെ വേദന ഇവിടെ വേദന എന്നൊക്കെ പറഞ്ഞ് എന്നെയും കൂട്ടി ഹോസ്പിറ്റലിലേക്ക് വന്നതാണ്, നഷ്ട പരിഹാരം കൊടുക്കണം എന്നാണ് പറയുന്നത്”
“ഏത് ഹോസ്പിറ്റൽ ആണ്??”
“ലിയോ….”
“ആഹ് ശരി ഞാൻ ഇപ്പോ വരാം”
എന്നും പറഞ്ഞ് ഞാൻ ഫോൺ കട്ട് ചെയ്തു, യാമിനി ആകെ ടെൻഷൻ അടിച്ച് നിൽക്കുകയാണ്…… ഹോസ്പിറ്റൽ, എന്തെങ്കിലും പറ്റിയോ എന്നൊക്കെ പറയുന്നത് അവളും കേട്ടിരുന്നു….. അവളെ കാര്യം പറഞ്ഞു മനസിലാക്കിയിട്ട് ഞാൻ വേഗം ഹോസ്പിറ്റലിലേക്ക് ഇറങ്ങി….
ഹോസ്പിറ്റലിൽ എത്തിയപ്പോൾ ഫുൾ കോമഡി സീനാണ്, ചെക്കന്മാര് വിഷ്ണുവിനെ ഇപ്പം തല്ലും എന്ന മട്ടിലാണ് നിൽക്കുന്നത്, ക്സ്-റേ എടുത്തിട്ട് ഒന്നും ഒരു കുഴപ്പവും ഇല്ലെന്ന് പറഞ്ഞു, പിള്ളേര് പൈസ തട്ടാനുള്ള പ്ലാൻ ആണ്, എന്തോ ഭാഗ്യത്തിന് ദൈവ ദൂതനെ പോലെ ഒരാൾ വന്ന് ഇടപെട്ടത് കൊണ്ട് പ്രശ്നം സോൾവ് ആയി കിട്ടി… പുള്ളി ഒച്ചയും ബഹളവും കേട്ട് വന്നതായിരുന്നു, ആ പയ്യന്മാരെ കണ്ടപ്പോൾ പുള്ളിക്ക് മനസിലായി….ഇത് അവരുടെ സ്ഥിരം പരിപാടി ആണെന്ന് പുള്ളി പറഞ്ഞതോടെ ആളുകൾ മൊത്തം ഞങ്ങളുടെ ഭാഗത്തേക്ക് തിരിഞ്ഞു, ആ പയ്യന്മാര് വേഗം സ്ഥലം വിടുകയും ചെയ്തു…..
കാര്യമായിട്ട് ഒന്നും പറ്റിയില്ല എന്ന് പറഞ്ഞെങ്കിലും അവന് മേല് ഒക്കെ നല്ല വേദന എടുക്കാൻ തുടങ്ങിയിരുന്നു….. മുട്ടിന് ഒരു ചെറിയ മുറിവും ഉണ്ട്, അത് ഡ്രസ്സ് ചെയ്‌ത ശേഷം ഞാൻ അവനെ വീട്ടിൽ കൊണ്ടുപോയി ആക്കി, കുറച്ച് നേരം അവന്റെ അച്ഛനോടും അമ്മയോടും സംസാരിച്ചിട്ട് അവന്റെ ബൈക്കും എടുത്ത് ഇറങ്ങുമ്പോഴേക്കും സമയം 9:30 ആയിരുന്നു………… അയ്യോ യാമിനി, പെണ്ണ് പേടിച്ച് ഇരിക്കുന്നുണ്ടാവും…. ഞാൻ പി.ബി ലക്ഷ്യമാക്കി ബൈക്ക് പറപ്പിച്ച് വിട്ടു…
###
“എന്തായി………… എങ്ങനെയുണ്ട് വിഷ്ണുന്??”
വാതിൽ തുറന്നതും എന്നെ കണ്ടപ്പോൾ യാമിനി ചോദിച്ചു, പെണ്ണ് ഇതുവരെ ടെൻഷൻ അടിച്ച് ഇരിക്കുക ആയിരുന്നു എന്ന് ആ മുഖം കണ്ടാൽ അറിയാം..
“ഏയ് അവന് കുഴപ്പം ഒന്നുമില്ല, ഞാൻ അവനെ വീട്ടിൽ കൊണ്ടുപോയി ആക്കി”
“ഹോ പേടിച്ചു പോയിരുന്നു……..”