🤵പുലിവാൽ കല്യാണം 3👰 [Hyder Marakkar]

Posted by

“തീരുമാനം എടുത്തോ മാഷേ??” എന്നായിരുന്നു ആ മെസ്സേജ്, അതിനുള്ള മറുപടി കൊടുത്ത ശേഷം മറ്റുള്ള മെസ്സേജുകളും നോക്കിയിട്ട് ഞാൻ നേരെ യൂട്യൂബ് എടുത്ത് ഓരോ ഫുട്ബോൾ വീഡിയോസും കണ്ട് ഇരുന്നു…

“ഡാ…… വാ ദോശ കഴിക്കാം”
മേരിയുടെ ശബ്ദം കേട്ടാണ് ഞാൻ ഫോണിൽ നിന്നും കണ്ണെടുത്തത്

“ഏഹ് ദോശയോ……… മേരി സ്പെഷ്യൽ ചമ്മന്തി ഉണ്ടോ??”

 

“ഇല്ല നിന്റെ കെട്ട്യോളെ സ്പെഷ്യൽ ചട്ടിണിയുണ്ട്….. വാ”
എന്നും പറഞ്ഞ് മേരി അകത്തേക്ക് നടന്നു

“അപ്പൻ എവിടെ പോയി??”

“അങ്ങേര് രാവിലെ തന്നെ രമേശനെയും കൂട്ടി തോട്ടത്തിലേക്ക് പോയിട്ടുണ്ട്, അതുകൊണ്ട് ഞാൻ വിഷ്ണുവിനെ വിളിച്ചു, അവൻ ഓഫീസിൽ പോവുന്ന വഴിക്ക് എന്നെ ഇവിടെ ഇറക്കി തന്നു”

“ഓ പൊട്ടൻ എഴുന്നേറ്റ് ഓഫിസിൽ പോയോ??”
അറിയാതെ വായിൽ നിന്ന് വീണുപോയതാണ്, മേരിക്ക് മദ്യപിക്കുന്നത്തിനോട് വലിയ എതിർപ്പ് ഒന്നും ഇല്ലെങ്കിലും ഓവർ ആവുന്നത് ഇഷ്ടമല്ല, ചിലപ്പോൾ അപ്പൻ ഡെയിലി ഓവർ ആവുന്നത് കൊണ്ട് ആവും.

“അത് എന്തേ??”

 

“ഇന്നലെ രണ്ടാളും കൂടി ഇവിടെ കള്ള് കുടി ആയിരുന്നു അമ്മച്ചി….. ഒരു ബോധവും ഇല്ലായിരുന്നു”
മേരിയുടെ ചോദ്യത്തിന് യാമിനിയാണ് ചാടി കയറി മറുപടി കൊടുത്തത്….

“ആണോടാ”
എന്നും പറഞ്ഞ് അപ്പൊ തന്നെ മേരി എന്റെ ചെവി പിടിച്ച് തിരിച്ചു, യാമിനി അതും നോക്കി ചിരിക്കുകയാണ്…

ഞങ്ങൾ മൂന്നുപേരും കൂടി ഒരുമിച്ച് കഴിക്കാൻ ഇരുന്നു, ഭാഗ്യത്തിന് യാമിനി വന്ന് എന്റെ അടുത്ത് തന്നെ ഇരുന്നു….. മേരിയുടെ മുനിൽ എന്നെ പെടുത്തിയതിന് പ്രതികാരം ചെയ്യാൻ പറ്റിയ അവസരം… ഞാൻ അവളുടെ കാലിനിട്ട് നല്ലൊരു ചവിട്ട് കൊടുത്തു….

“അയ്യോ അമ്മേ………….”
പണി പാളി, പെണ്ണ് അലറി വിളിച്ചു

 

“അയ്യോ എന്താ, എന്ത് പറ്റി മോളെ”
പെട്ട്, മേരി ഇടപെട്ടു….

 

“നോക്ക് അമ്മച്ചി, ന്റെ കാലിന് ചവിട്ടി……”
യാമിനി ചിണുങ്ങി കൊണ്ട് പറഞ്ഞു…..

“അയ്യോ അത് നിന്റെ കാൽ ആയിരുന്നോ, ഞാൻ അറിഞ്ഞില്ല ട്ടോ”

 

“ഡാ മോനെ………പൊന്നു മോനെ ടോണികുട്ടാ, നിന്നെ ഞാൻ ഇന്നും ഇന്നലെയും കാണാൻ തുടങ്ങിയതല്ല… അവൾ എന്നോട് നിങ്ങൾ ഇന്നലെ കള്ള് കുടിച്ചത് പറഞ്ഞ ദേഷ്യം തീർത്തതല്ലേ എന്റെ മോൻ…….”

“അയ്യോ അല്ല മേരി, ഞാൻ അറിയാതെ ചവിട്ടി പോയതാണ്…. അല്ലെങ്കിലും ഇവിൾ എന്തിനാ കാല് കൊണ്ടുവന്ന് എന്റെ കാലിന്റെ അടിയിൽ വെക്കുന്നത്….”

Leave a Reply

Your email address will not be published. Required fields are marked *