“എങ്കിലേ എനിക്ക് അങ്ങനെ ഒന്നുമില്ല, എത്രയും പെട്ടെന്ന് ആവാം എന്നാണ് എനിക്ക്”
ഞാൻ അത് കൂടെ പറഞ്ഞതോടെ പെണ്ണിന്റെ മുഖം ആകെ ചുവന്ന് തുടുത്തു, ആകെ ചമ്മലാണോ നാണമാണോ എന്ന് മനസിലാവുന്നില്ല”.
ഞാൻ അവളുടെ നെറ്റിയിൽ ഒരു ചുംബനം കൊടുത്തപ്പോൾ പെണ്ണ് നിന്ന് വിറച്ചു…..
കൃത്യം സമയത്താണ് കോളിങ് ബെൽ അടിച്ചത്, ആരാണ് പണ്ടാരം ഈ സമയത്ത് എന്ന് ചിന്തിച്ചുകൊണ്ട് ഞാൻ പോയി വാതിൽ തുറന്നു,. പക്ഷെ പുറത്ത് ചിരിച്ചോണ്ട് നിൽക്കുന്ന ആളെ കണ്ടതോടെ എനിക്ക് വല്ലാത്ത സന്തോഷം തോന്നി, മേരി……. എന്റെ മേരിയാണ് പുറത്ത് മുപ്പത്തിരണ്ട് പല്ലും കാണിച്ച് ചിരിച്ചുകൊണ്ട് നിൽക്കുന്നത്…
“ഹാ ഇത് എന്താ മേരിയേ പെട്ടെന്ന് ഒരു മുന്നറിയിപ്പ് ഇല്ലാതെ”
“ഓ അടുത്ത പ്രാവശ്യം വരുമ്പോൾ ഒരു കത്ത് എഴുതി അറിയിച്ചിട്ട് വരാം….. മാറി നിൽക്ക് അങ്ങോട്ട്, ഞാൻ എന്റെ മോളെ കാണാൻ വന്നതാണ്”
എന്നെ തള്ളി മാറ്റിയിട്ട് മേരി അകത്തേക്ക് കടന്നു, മേരിയേ കണ്ട പാടെ യാമിനി ഓടി വന്ന് കെട്ടിപ്പിടിച്ചു……
ഉഫ്ഫ്…… എന്താണ് രണ്ടിന്റെയും സ്നേഹ പ്രകടനം, ഒരു അമ്മച്ചിയും മോളും വന്നിരിക്കുന്നു…. ഹ്മ്മ്…….
ഒടുക്കത്തെ സ്നേഹ പ്രകടനം, തീരുന്നുമില്ല……. ഇവിടെ ഇങ്ങനെ ഒരാൾ നിൽക്കുന്ന കാര്യം എല്ലാം രണ്ടുപേരും മറന്നിട്ടുണ്ട്….
“ചായ……….”
ശ്രദ്ധ പിടിച്ചു പറ്റാൻ വേണ്ടി ഞാൻ ഉറക്കെ പറഞ്ഞു
“ഇപ്പോ കുടിച്ചിട്ടല്ലേ ഉള്ളു……..”
യാമിനി എന്നെ നോക്കി ചോദിച്ചു
“ഹാ ഇത് മറ്റേത് ആണ് മോളെ…… മരുന്നില്ലാത്ത അസുഖം”
ചിരിച്ചുകൊണ്ട് മേരി പറഞ്ഞപ്പോൾ കാര്യം മനസിലാവാതെ പെണ്ണ് മേരിനെ നോക്കി നിൽക്കുകയാണ്…
“അസൂയ അസൂയ”
മേരി അത് കൂടെ കൂട്ടി ചേർത്തപ്പോൾ പെണ്ണ് കുടുകുടെ ചിരിക്കാൻ തുടങ്ങി, മേരി ഇപ്പോ പോവും നിന്നെ ഞാൻ അത് കഴിഞ്ഞ് എടുത്തോളാം പൊന്നു മോളെ”
“ബ്രേക്ക് ഫാസ്റ്റിന്റെ പണി ഒക്കെ കഴിഞ്ഞോ മോളെ……”
“ഇല്ല അമ്മച്ചി, ആവുന്നേ ഉള്ളു”
“നാ വാ…….. ആ പരിപാടി നോക്കാം”
എന്നും പറഞ്ഞ് മേരി യാമിനിയെ കൂട്ടി അടുക്കളയിലേക്ക് നടന്നു, ഞാൻ ഫോണും എടുത്ത് പുറത്ത് ടെറസിൽ പോയി ഇരുന്നു…
നെറ്റ് ഓൺ ആക്കിയതും തുരു തുരെ നോട്ടിഫിക്കേഷൻസ് വരാൻ തുടങ്ങി…. ആദ്യം തന്നെ വാട്സ്ആപ്പ് ആണ് തുറന്നത്, അതിൽ സേവ് ചെയ്യാത്ത ഒരു നമ്പറിൽ നിന്ന് മെസ്സേജ് വന്നിട്ടുണ്ട്, ഡി.പി കണ്ടപ്പോൾ തന്നെ ചൈതന്യ ആണെന്ന് മനസിലായി,