🤵പുലിവാൽ കല്യാണം 3👰 [Hyder Marakkar]

Posted by

ആശാന്റെ നാവ് ഒക്കെ കുഴഞ്ഞു തുടങ്ങിയിട്ടുണ്ട്.. നല്ല ഫോമിൽ ആയിട്ടുണ്ട്.“ഡ്രീം ആയിരുന്നു ശരിയാണ്, പക്ഷെ ആ സ്വപ്നം ഒക്കെ ഞാൻ മറന്ന് പോയിരുന്നു…. ഇന്ന് അത് വീണ്ടും ഓർമ്മ വന്നു, പക്ഷെ ഇപ്പോ സ്വപ്നത്തിനു പിന്നാലെ പോവാൻ പറ്റിയ സാഹചര്യം അല്ലാല്ലോ…… എന്തെങ്കിലും ഒരു ജോലി പെട്ടെന്ന് കണ്ടുപിടിക്കണം, സെറ്റിൽ ആവണം…. അത് മാത്രമാണ് ഇപ്പോ എന്റെ മനസ്സിലുള്ളത്, അല്ല ഉണ്ടാവാൻ പാടുള്ളൂ”

“നിന്റെ മനസ്സിൽ ഉള്ളത് എന്താണെന്ന് എനിക്ക് അറിയാം, എനിക്കേ അറിയൂ….. അതുകൊണ്ട് പറയാ നീ സെലെക്ഷന് പോവണം, ഇത് ഞാൻ കള്ളിന്റെ പുറത്ത് പറയുന്നതല്ല ട്ടോ, നല്ല ബോധത്തോടെ തന്നെയാണ്….”
അത് പറയുമ്പോഴും അവന്റെ നാവ് കുഴയുന്നുണ്ട്..

“അത് മനസ്സിലായി……… നാളെ ബോധം വന്ന നീ തന്നെ പറയും വല്ല ഇന്റർവ്യൂ ഉണ്ടോ എന്ന് തപ്പി നോക്കാൻ…”

“ഏയ് ഒരിക്കലും ഇല്ല, ശരിയാണ് മദ്യം അകത്തു ഉണ്ടായത് കൊണ്ട് രണ്ടാമത് ചിന്തിക്കാൻ നിന്നില്ല, പക്ഷെ ഈ കാര്യത്തിൽ നാളെയും എനിക്ക് ഈ ഒരു അഭിപ്രായം തന്നെ ആയിരിക്കും, നീ നിന്റെ സ്വപ്നത്തിന്റെ പുറകെ പോവണം…… നിനക്ക് വേണ്ടി മാത്രമല്ല, യാമിനിക്ക് വേണ്ടി കൂടി… ഇന്ന് നീ ഈ തീരുമാനം എടുക്കാൻ ഒരു പ്രധാന കാരണം യാമിനി നിന്റെ ജീവിതത്തിൽ വന്നതാണ്, പക്ഷെ ഭാവിയിൽ ഒരു ദിവസം ചിന്തിക്കുമ്പോൾ നിനക്ക് തന്നെ എടുത്ത തീരുമാനം തെറ്റായി പോയി എന്ന് തോന്നിയാൽ അത് നിങ്ങളുടെ ബന്ധത്തെ തന്നെ ബാധിക്കാൻ സാധ്യതയുണ്ട്…. അതുകൊണ്ടാണ് ഞാൻ പറയുന്നത് നീ ഒന്നൂടെ ആലോചിച്ച് തീരുമാനിക്ക്”
അവൻ പറയുന്നതിലും കാര്യമുണ്ട് എന്ന് തോന്നുന്നു, ഈ മൈരൻ ഈയിടെ ആയിട്ട് വല്ലാതെ പക്വത വന്നിട്ടുണ്ട്…. അടിച്ച് പിമ്പിരി ആണെങ്കിലും പറയുന്നത് ഒക്കെ പോയിന്റ് ആണ്, അല്ല ഇനി ഞാനാണോ അടിച്ച് പിമ്പിരി ആയത്??

“നീ ഒന്ന് ട്രൈ ചെയ്തു നോക്ക് ടോണിക്കുട്ടാ…… കിട്ടിയ കിട്ടി പോയ പോയി, പിന്നീട് ഒരു കുറ്റബോധം ഉണ്ടാവരുത്…….. പിന്നെ ഈ ഫുട്ബോൾ കളിച്ചാലും കുറച്ച് പൈസ ഒക്കെ കിട്ടില്ലേ, ബാക്കി നമുക്ക് എന്തെങ്കിലും ഒക്കെ ചെയ്യാ ഡാ…..”
അവൻ എന്നെ കൺവിൻസ് ചെയ്യാൻ അങ്ങനെ പലതും പറഞ്ഞുകൊണ്ടിരുന്നു, എനിക്കും ഉള്ളിൽ ഒന്ന് ശ്രമിച്ചു നോക്കാം എന്ന് തോന്നി തുടങ്ങിയിരുന്നു…… ശരിയാണ് അവൻ പറഞ്ഞത് പോലെ പിന്നീട് ഒരു കുറ്റബോധം തോന്നരുത്, ഈ കുറ്റബോധം വന്നു പോയാൽ പിന്നെ ജീവിതം തന്നെ തകർന്ന് പോവും….
###

ആ കുപ്പി മൊത്തം തീർത്ത ശേഷം ഞങ്ങൾ രണ്ടുപേരും അവിടെ തന്നെ കിടന്ന് ഉറങ്ങിപ്പോയി, അടിച്ച് പൂക്കുറ്റി ആയിട്ട് ഇങ്ങനെ ഓപ്പൺ എയറിൽ കിടന്ന് ഉറങ്ങുന്ന സുഖം, വൗ…… നല്ല കാറ്റും
പക്ഷെ അത്ര സുഖിക്കാൻ ഒന്നും പറ്റിയില്ല, കൊതുക്ക് ചോര ഊട്ടി കുടിക്കാൻ തുടങ്ങിയപ്പോഴാണ് ഞാൻ എഴുന്നേറ്റത്……. വിഷ്ണു തൊട്ടടുത്ത് ഫ്ലാറ്റ് ആയി കിടക്കുന്നുണ്ട്, ഫോൺ നോക്കിയപ്പോൾ സമയം ഏഴ് മണി ആയിരിക്കുന്നു, ഹോ എത്ര പെട്ടെന്നാണ് സമയം പോവുന്നത്…

 

“പിന്നിൽ നിന്ന് ചവിട്ടാൻ ആർക്കും പറ്റും, ധൈര്യം ഉണ്ടെകിൽ മുനിൽ വാടാ നായിന്റെ മോനെ പട്ടി പൂറി……”
സുഖമായി കമിഴ്ന്നു കിടക്കുന്ന വിഷ്ണുവിന്റെ പിന്നാമ്പുറം നോക്കി ഒരു ചവിട്ട് കൊടുത്തപ്പോൾ അവൻ പറഞ്ഞതാണ്, ആശാൻ നല്ല ഉറക്കത്തിലാണ്, എന്തോ സ്വപ്നം കണ്ടതാണ്….. ഞാൻ നല്ല ഒരു ചവിട്ടും കൂടി കൊടുത്തപ്പോൾ അവൻ ചാടി എഴുന്നേറ്റു
സാധാരണ ഈ ഉറങ്ങി കിടക്കുന്നവരെ എഴുന്നേല്പിക്കുക എന്നത് എനിക്ക് ഇഷ്ടമല്ലാത്തതാണ്, എങ്കിലും ഉള്ളിൽ റം ഉള്ളതു കൊണ്ട് ഇത്തിരി അക്രമം മൂഡ് ഓൺ ആയതാണ്….

 

“ഹോ എന്താ മൈരേ നിന്റെ അപ്പൻ പെറ്റോ??”

Leave a Reply

Your email address will not be published. Required fields are marked *