“ഹാ ഒരു കാര്യം വിട്ട് പോയി, അവൾ ഒരു സംഭവം കൂടി പറഞ്ഞിരുന്നു….”
“ഇനി എന്ത് കാര്യം, നിന്റെ അപ്പന്റെ പഴയ കാമുകിയാണോ അവളെ അമ്മ??”
വിഷ്ണു ഒരു ഒഴുക്കൻ മട്ടിൽ ചോദിച്ചു
“പ്ഫാ മൈരേ………. അവളെ അമ്മ മരിച്ചു പോയതാണ്”
“അയ്യോ……………”
അവൻ മുഖം ചുളിച്ചു…..
“നീ catamounts fc എന്ന് കേട്ടിട്ടുണ്ടോ?”
“ക്യാറ്റ് ആൻഡ് മൗസ്…….. എന്ന് വെച്ച പൂച്ചയും എലിയും……… അയ്യേ, അവള് നിന്നെ വല്ല കള്ളനും പോലീസും കളിക്കാൻ വിളിച്ചോ??”
ഒന്ന് ചിന്തിച്ച ശേഷം അവൻ പറഞ്ഞു
“എടാ മണ്ടാ മരമണ്ടാ……… ക്യാറ്റ് ആൻഡ് മൗസ് അല്ല, catamounts…. അത് ഒരു ഫുട്ബാൾ ക്ലബാണ്, അല്ലെങ്കിലും ക്രിസ്റ്റ്യാനോ റൊണാൾഡോ ന്ന് പറഞ്ഞപ്പോൾ മറ്റേ കിം കർദാഷിയാന്റെ പഴയ ബോയ് ഫ്രണ്ട് അല്ലെന്ന് ചോദിച്ച നിന്നോട് ഈ ചോദ്യം ചോദിച്ചത് എന്റെ തെറ്റ്……..മൈ മിസ്റ്റേക്ക്”
“ഓ നമുക്ക് നിന്റെ അത്ര ഫുഡ്‌ബോളിൽ അറിവും ഇല്ല കളിക്കാനും അറിയില്ല……. നീ അത് വിട്ടിട്ട് ആ പെണ്ണ് പറഞ്ഞ കാര്യം പറ”
“എടാ മോയന്തേ……. ഫുഡ്‌ബോൾ അല്ല ഫുട്ബോൾ”
“ഒക്കെ ഒന്ന് തന്നെ”
അവൻ ഒരു ഒഴുക്കൻ മട്ടിൽ പറഞ്ഞു, ഈ കാര്യത്തിൽ അവനെ പറഞ്ഞ് പഠിപ്പിച്ചിട്ട് വല്യ കാര്യം ഒന്നുമില്ല എന്ന് അറിയുന്നത് കൊണ്ട് ഞാൻ വിട്ടു
“എന്നിട്ട് ബാക്കി പറ, ആ പെണ്ണ് എന്താ പറഞ്ഞത്??”
അടുത്ത പെഗ്ഗ് ഒഴിച്ച് അടിക്കുന്നതിന് ഇടയ്ക്ക് വിഷ്ണു ചോദിച്ചു
“ആ അത് പിന്നെ ആ catamounts fc ന്റെ പകുതി ഷെയർ അവളെ അച്ഛന്റെ ആണ്, അപ്പൊ അവരെ ക്ലബ്ബിന്റെ സെലെക്ഷൻ ക്യാമ്പ് അടുത്താഴ്ച നടക്കുന്നുണ്ട്, എന്നോട് അതിൽ………..”
“യെന്റെ മോനെ അത് പൊളിച്ച്, നിന്റെ ഏറ്റവും വല്യ ഡ്രീം ആയിരുന്നില്ലേ ഒരു ഫുട്ബോൾ കളിക്കാരൻ ആവുക എന്നത്…….. ഒന്നും നോക്കണ്ട പോയി പൊളിച്ചടുക്ക്…”
ഞാൻ പറഞ്ഞ് തീരുന്നതിനു മുൻപ് അവൻ ചാടി കയറി പറഞ്ഞു, കാൽ പന്ത് കളിയെ കുറിച്ച് വലിയ ഐഡിയ ഒന്നും ഇല്ലെങ്കിലും എന്റെ ഡ്രീം ആയിരുന്നു എന്ന് അറിയുന്നത് കൊണ്ടാണ് ചെക്കന് ഇത്രയും ആവേശം…
“ഏയ് ഞാൻ പോവുന്നില്ല, അവള് പറഞ്ഞത് നിന്നോട് പറഞ്ഞു എന്നെ ഉള്ളു”.
“എന്താണ് പ്രശ്നം, നിന്റെ വലിയ ഡ്രീം ആയിരുന്നില്ലേ പിന്നെ ഇപ്പോ എന്താ?? മഹാലക്ഷ്മി ലോട്ടറി അടിച്ച പൊട്ടൻടെയും മകളുടെയും രൂപത്തിൽ വരുമ്പോൾ തട്ടി കളയരുത് മോനെ ടോണികുട്ടാ”.