“ പെങ്ങളെ പോലെ ഒരു പാവം കുട്ടിയെ കിട്ടിയാൽ ഞാനും കെട്ടും….”
“അതൊക്കെ വിട്, നീ സാധനം ഒഴിക്ക്”
സാധനം മുനിൽ വച്ച് അധിക നേരം വെറുതെ ഇരിക്കാൻ എനിക്ക് പറ്റില്ല, പെട്ടെന്ന് തന്നെ ഞങ്ങൾ ഓരോന്ന് ഒഴിച്ച് അടിച്ചു….. ആദ്യ പെഗ്ഗിന്റെ വീര്യം പോവും മുന്നെ ഒന്നൂടെ ഒഴിച്ച് അടിച്ചു….. രണ്ട് നല്ല പെഗ്ഗ് അകത്തു കയറിയപ്പോൾ തന്നെ ചെറുതായി മൂഡായി തുടങ്ങി…
“ശ്യോ നിന്നോട് ഒരു കാര്യം പറയാൻ വിട്ട് പോയി, ഇന്ന് ആ രാഘവൻ ഇവിടെ വന്നിരുന്നു”.
രണ്ട് പെഗ്ഗ് അകത്ത് ചെന്നപ്പോഴാണ് ഇന്ന് നടന്ന കാര്യങ്ങൾ ഓർമ്മ വന്നത്
“എന്തിന്………. അയാള് എന്തിനാ ഇങ്ങോട്ട് വന്നേ?? നിന്നോട് ജോലിക്ക് വരാൻ പറയാൻ ആണോ?? എന്നിട്ട് നീ എന്ത് പറഞ്ഞു??
രാഘവന്റെ പേര് പറയലും അവൻ നോൺ സ്റ്റോപ്പ് ആയി എനിക്ക് നേരെ ചോദ്യങ്ങൾ എറിഞ്ഞു…
“ഏയ് ജോലിക്ക് വരാൻ പറയാൻ അല്ല, അന്ന് പറഞ്ഞതിന് ഒക്കെ ക്ഷമ ചോദിച്ചു…… പുള്ളി എന്റെ കാല് പിടിച്ചു കരഞ്ഞു…….”
“ഓ അയാളെ മുതല കണ്ണീര് കണ്ടപ്പോഴേക്കും നീ ക്ഷമിച്ചിട്ട് കൂടെ ഇരുന്ന് കരഞ്ഞു കാണും…… മൈരൻ…… കാല് പിടിക്കാൻ വന്നപ്പോ കാലും മടക്കി ഒന്ന് കൊടുത്തിട്ട് ഇറക്കി വിടണ്ടേ….. അത് എങ്ങനെയാ ആരെങ്കിലും കരയുന്നത് കണ്ടാൽ പൊട്ടന്റെ മനസ്സ് അലിയും”
“എടാ അത് പിന്നെ അപ്പന്റെ പ്രായമുള്ള ഒരാൾ കാല് ഒക്കെ പിടിച്ച് കരയുമ്പോൾ എങ്ങനെയാണ് കണ്ടില്ല ന്ന് വെക്ക”
“ഓ ശരി ശരി നീ വല്യ പുണ്യാളൻ, എനിക്ക് എന്തായാലും നിന്നെ പോലെ ആവാൻ പറ്റില്ല…….. പിന്നെ ഇത് ഞാൻ സഹിച്ചു, പക്ഷെ മറ്റേ പൂറി മക്കൾ ഇതുപോലെ വന്നു കരഞ്ഞു കാല് പിടിക്കുമ്പോൾ നീ എങ്ങാനും ക്ഷമിച്ചാൽ……. നിന്റെ കയ്യും കാലും തല്ലി ഒടിച്ച് ഞാൻ നിന്റെ മറ്റവൾക്ക് ഉപ്പിലിടാൻ കൊടുക്കും…. .കേട്ടോ മൈരേ”
ഹരി, ശ്രീലക്ഷ്മി…. ആ രണ്ട് മുഖങ്ങളും ഞാൻ ഒന്ന് മനസ്സിൽ കണ്ടു നോക്കി, ഏയ് ഇല്ല……. അവരോട് എനിക്ക് ഇതുപോലെ ക്ഷമിക്കാൻ കഴിയില്ല, അത്രയ്ക്ക് പുണ്യാളൻ ഒന്നും അല്ല ഞാൻ.
അവന്റെ സ്നേഹത്തോടെ ഉള്ള ഭീഷണിക്ക് മറുപടിയായി ഞാൻ വെറുതെ ഒന്ന് ചിരിച്ചു, കാരണം എനിക്ക് നല്ല ഉറപ്പുണ്ട് എന്തൊക്കെ വന്നാലും അവരോട് എനിക്ക് ക്ഷമിക്കാൻ കഴിയില്ല എന്ന്…
“അല്ല എന്നിട്ട് പറ, എന്തായിരുന്നു അയാളുടെ വരവിന്റെ പിന്നിലെ നിഗൂഡ രഹസ്യം??”
“ഞാൻ പറഞ്ഞിരുന്നില്ലേ പുള്ളിയുടെ മോളെ പറ്റി…”
“അയാളെ മോള് കൊള്ളാം എന്ന് നീ പറഞ്ഞത് ഞാൻ ഓർക്കുന്നു, വല്ലാതെ ഓർക്കുന്നു”
ഞാൻ പറഞ്ഞ് തുടങ്ങിയപ്പോൾ വിഷ്ണു ഇടയ്ക്ക് കയറി പറഞ്ഞു…
“ഹാ…… പറയുന്നത് കേൾക്ക് മൈരേ..”
“ഓ ശരി, എന്ന സാറ് പറ”
“ആഹ്, പുള്ളിയുടെ മോള്…… ചൈതന്യ, അവൾ ഒപ്പിച്ച പണിയാണ്…. അന്നത്തെ ആ സീനിന് ശേഷം അവള് പുള്ളിയോട് മിണ്ടിയില്ല, എന്നോട് വന്ന് സോറി പറഞ്ഞാലേ മിണ്ടൂ എന്ന് പറഞ്ഞത് കൊണ്ടാണ് പുള്ളി വന്ന് സോറി പറഞ്ഞത്..”
“ആഹാ…… അതാണ്…… മക്കൾ ആയാൽ അങ്ങനെ വേണം, അത് പൊളിച്ച്”