“ന്റമ്മോ…….. എന്താ ഞാനീ കാണുന്നേ……. ഭർത്താവ് ഭാര്യയ്ക്ക് ഊട്ടി കൊടുക്കുന്നോ?? അയ്യയ്യോ……”
പെട്ടെന്ന് തുറന്ന് കിടന്നിരുന്ന വാതിലിനടുത് നിന്ന് ആ ശബ്ദം കേട്ടപ്പോൾ ഞങ്ങൾ രണ്ടുപേരും ഒരുപോലെ ഞെട്ടി, വേറെ ആരാ….. അവൻ തന്നെ വിഷ്ണു….. മൈരന് വരാൻ കണ്ട നേരം, ഏജ്ജാതി ടൈമിംഗ്…
അവനെ കണ്ടതും യാമിനി എഴുന്നേറ്റ് നേരെ അടുക്കളയിലേക്ക് വിട്ടു…… പുറകിൽ നിന്ന് അവൻ മുഴുവൻ കഴിച്ചിട്ട് എഴുന്നേറ്റ മതി എന്ന് പറഞ്ഞെങ്കിലും അവൾ അത് മൈൻഡ് ചെയ്യാതെ സ്കൂട്ടായി… നൈസ് എസ്‌കേപ്പ്…
“നീ എന്താ ഈ സമയത്ത്, ഇന്ന് ഓഫീസില്ലേ??”
വന്നിരുന്ന് പാത്രങ്ങൾ തുറന്നു നോക്കുന്ന വിഷ്ണുവിനോട് ഞാൻ ചോദിച്ചു…
“ഇന്ന് ഞായറാഴ്ചയാണ് മോനുസേ….”
“ഓ ഇന്ന് ഞായറാഴ്ച ആയിരുന്നോ….”
“അതേല്ലോ………………പെങ്ങളെ, ഒരു പ്ലേറ്റ് കൂടി ഇങ്ങ് എടുത്തോ”
അവൻ അടുക്കളയിലേക്ക് നീട്ടി വിളിച്ചു…
പെട്ടെന്ന് തന്നെ യാമിനി ഒരു പ്ലേറ്റും ആയി വന്ന് അവന് മുനിൽ വച്ചിട്ട് അതെ സ്പീഡിൽ തിരിച്ച് പോയി….
“ഇതെന്താ സൂപ്പർ ഫാസ്റ്റ് എക്സ്പ്രസ്സോ, ഇങ്ങനെ ചമ്മണ്ട, നമ്മൾ ഒന്നും കണ്ടില്ലേ……”
അവൻ പിന്നെയും പലതും പറഞ്ഞെങ്കിലും എനിക്ക് ഒരല്പം പോലും ചമ്മൽ അനുഭവപ്പെട്ടില്ല, കാരണം ഞാൻ ആ കളിയാക്കലുകൾ ആസ്വദിക്കുകയാണ്.
പണ്ട് സ്കൂളിൽ പഠിക്കുന്ന കാലത്ത് നമ്മുടെ ക്രഷിനെയും നമ്മളെയും കൂട്ടി കൂട്ടുക്കാർ കഥ അടിച്ച് ഇറക്കുമ്പോൾ പുറമെ അവരെ ചീത്ത പറയുമ്പോഴും ഉള്ളിൽ നമ്മൾ സന്തോഷിക്കില്ലേ, അതുപോലെ….. പക്ഷെ ഒരു ചെറിയ വ്യത്യാസം, ഞാൻ ദേഷ്യപ്പെട്ടില്ല, ഞാൻ അവൻ പറയുന്നതും കേട്ട് ചിരിച്ചിരുന്നു….
ഇടയ്ക്ക് യാമിനി അടുക്കളയിൽ നിന്ന് തലയിട്ട് എന്നെ നോക്കും, അവളുടെ മുഖത്ത് പക്ഷെ നല്ല ചമ്മലുണ്ട്…..
ഞങ്ങൾ ഭക്ഷണം കഴിച്ച് എഴുന്നേൽക്കുന്നത് വരെ അവൾ ഈ ഭാഗത്തേക്ക് വന്നില്ല…
###
“കുപ്പി എടുത്താലോ?? ഞാൻ ഇന്ന് ശരിക്കും ഹാപ്പിയാണ്”
ഭക്ഷണം കഴിച്ചു കഴിഞ്ഞ് പുറത്തിറങ്ങി സിഗരറ്റ് വലിക്കുമ്പോൾ വിഷ്ണു ചോദിച്ചു.
“എന്ത് പറ്റി??”
“ഈ നല്ല മൂഡിൽ നിൽകുമ്പോൾ ഓർക്കാൻ പോലും ആഗ്രഹിക്കാത്ത ആ രണ്ട് മുഖങ്ങൾ, അതുകൊണ്ട് ആ വിഷയം നമുക്ക് വിടാം…. എന്തായാലും നിന്നെ ഇങ്ങനെ ഹാപ്പിയായി കാണുന്നതല്ലേ എന്റെ സന്തോഷം, പിന്നെ യാമിനി…….. അവളെ പോലൊരു പെണ്ണ് ജീവിതത്തിൽ വന്നാൽ പിന്നെ ജീവിതത്തിൽ തോൽവി എന്നൊരു വിഷയം വരില്ല, അഥവാ വന്നാലും നിന്നെ താങ്ങി നിർത്താൻ അവളുണ്ടാവും”