ഞാൻ തിരിച്ചും കെട്ടിപ്പിടിച്ചു, ഇറുക്കി തന്നെ…… കാറ്റിനെ പോലും ഇടയിൽ കയറാൻ അനുവദിക്കാതെ ഞങ്ങൾ കെട്ടിപ്പിടിച്ച് ഒന്നായി നിന്നു……. ഒരുപാട് നേരം……….“പിണക്കം മാറിയോ??”
ഒരുപാട് നേരത്തെ ആലിംഗനത്തിന് ശേഷം അകന്ന് മാറി തല താഴ്ത്തി നിന്ന യാമിനിയെ, അല്ല എന്റെ മീനുവിനെ താടിക്ക് പിടിച്ച് മുഖം ഉയർത്തികൊണ്ട് ഞാൻ ചോദിച്ചു.“എന്താ ഒന്നും മിണ്ടാതെ, ദേഷ്യം മാറിയില്ലേ…… ഞാൻ സോറി പറഞ്ഞില്ലേ”
ഒന്നും മിണ്ടാതെ എന്റെ കണ്ണിലേക്ക് തന്നെ നോക്കി നിൽക്കുന്നത് കണ്ട് ഞാൻ പറഞ്ഞു.“ഞാൻ അതിന് പിണങ്ങിയില്ല ല്ലോ…”
അവൾ മെല്ലെ പറഞ്ഞു…
“എന്നിട്ടാണോ മോന്ത കാറ്റടിച്ച് വീർപ്പിച്ച പന്ത് പോലെ ആക്കി നടന്നത്??”
“അത് ഞാൻ പിന്നെ………… എനിക്ക്…… ….”
“ഏയ് ഒന്നും പറയണ്ട, എന്നെ ഇഷ്ടമാണെന്ന് ഒരുവട്ടം പറഞ്ഞ മാത്രം മതി”
ഞാൻ അത് പറഞ്ഞപ്പോഴേക്കും അവളുടെ മുഖം വീണ്ടും ചുവന്നു… നാണം വരുമ്പോഴും വിഷമം വരുമ്പോഴും ഒക്കെ ഇത് എന്തിനാ ഇങ്ങനെ ചുവക്കുന്നത്….
“പറ മീനൂസേ…….. എനിക്ക് അറിയാം, എങ്കിലും തന്റെ വായിൽ നിന്ന് കേൾക്കാൻ ഒരു ആഗ്രഹം”
എന്റെ പെണ്ണിന്റെ ശ്വാസം ഇടിക്കുന്ന ശബ്ദം എനിക്ക് അകന്നു നിന്നിട്ടും കേൾക്കാൻ കഴിയുന്നുണ്ട്, വേണ്ട വെറുതെ പാവത്തിനെ ഇങ്ങനെ കുരുക്കണ്ട…… ഒരു ആയുഷ്ക്കാലം മുഴുവൻ ബാക്കിയുണ്ട്, ഒരായിരം വട്ടം അവളെക്കൊണ്ട് ഞാൻ പറയിക്കും….. ഇഷ്ടമാണെന്ന്.
“സാരമില്ല, താൻ വാ നമുക്ക് ചോറ് തിന്നാ……”
എന്നും പറഞ്ഞ് അവളെയും പിടിച്ച് കൊണ്ടുപോയി മേശപ്പുറത് നിരത്തി വെച്ച വിഭവങ്ങൾക്ക് മുനിൽ ഇരുത്തി, എന്നിട്ട് നേരത്തെ അവൾ കൊണ്ടുവന്നു വെച്ച പ്ലേറ്റിൽ ചോറും കറിയും വിളമ്പി ഞാൻ കഴിച്ചു…….. പാവം ഞാൻ വാരി കൊടുക്കാൻ പോവുകയാണെന്ന് കരുതി ഇരുന്നതാണ്…. ഞാൻ തിന്നുന്നതും നോക്കി പ്ലിംഗ് അടിച്ച് ഇരിക്കുന്നുണ്ട്…..
“രാവിലെ കഴിക്കാത്തത് കൊണ്ട് നല്ല വിശപ്പ്, താൻ എന്താ ഇങ്ങനെ നോക്കി ഇരിക്കുന്നേ, പോയി ഒരു പ്ലേറ്റ് എടുത്ത് വന്ന് കഴിക്ക്……”
ചിരി അടക്കി കൊണ്ട് ഞാൻ അത് പറഞ്ഞപ്പോൾ പെണ്ണ് മുഖം വീർപ്പിച്ചുകൊണ്ട് എഴുന്നേറ്റു…… . എങ്കിലും പോവാൻ ഞാൻ സമ്മതിച്ചില്ല, കയ്യിൽ പിടിച്ചുകൊണ്ട് തടഞ്ഞു…… ഹോ, അവൾ എന്നെ ഒരു നോട്ടം നോക്കി…. ഇതുവരെ മാൻപേടയായി മാത്രം കണ്ടിട്ടുള്ള പെണ്ണിന്റെ ഉള്ളിൽ ഒളിഞ്ഞു കിടക്കുന്ന സിംഹത്തെ ഞാൻ കണ്ടു…
“ഹാ ഇരിക്ക് പെണ്ണേ……”
അവളെ പിടിച്ച് വീണ്ടും എന്റെ അടുത്തുള്ള കസേരയിൽ ഇരുത്തിയ ശേഷം ഒരു ഉരുള ചോറ് എടുത്ത് അവൾക്ക് നേരെ നീട്ടി
ആദ്യം ഒന്ന് മടിച്ചു നിന്നെങ്കിലും അവസാനം അവൾ അത് കഴിച്ചു….