“കാര്യമായിട്ട് പറഞ്ഞാൽ ഞാൻ അന്വേഷിച്ചു, നല്ല ഡീറ്റൈൽ ആയി തന്നെ…… അറിയാൻ ഒരു ക്യൂരിയോസിറ്റി തോന്നിയിട്ടാണ് കേട്ടോ, അന്ന് അച്ഛൻ ടോണിയേ പറ്റി മോശമായി പറയുമ്പോൾ ഞാൻ മുഖം ശ്രദ്ധിച്ചതാണ്… ഈ മുഖത്ത് എഴുതി വച്ചിരുന്നു അച്ഛൻ പറഞ്ഞത് ഒന്നും സത്യമല്ല എന്ന്, അപ്പൊ സത്യം അറിയാൻ ഒരു………………..”
അവൾ കണ്ണ് പകുതി അടച്ചു തല ചൊറിഞ്ഞുകൊണ്ട് പറഞ്ഞപ്പോൾ എനിക്കും ചിരി വന്നു….
“ശരി മോള് ചെല്ല്…….. ആദ്യം പോയി അച്ഛനോട് സംസാരിക്ക്”
“ഓമ്ബ്രാ……”
എന്നും പറഞ്ഞ് അവൾ വണ്ടി മുന്നോട്ട് എടുത്തു…. ഇല്ലെങ്കിൽ ഞാൻ ആ ഒന്ന് പിടിച്ച് തിരിച്ചു വിട്ടേനെ, ഉറപ്പായും…
“അതെ മാഷേ…… ഫോൺ നമ്പർ ഒന്ന് കൊണ്ട….”
വണ്ടി കുറച്ച് മുന്നോട്ട് എടുത്ത ശേഷം നിർത്തി തിരിഞ്ഞ് നോക്കിയിട്ട് അവൾ ചോദിച്ചപ്പോൾ ഞാൻ നമ്പർ പറഞ്ഞ് കൊടുത്തു…. അവൾ അത് സേവ് ചെയ്തില്ല, അത്ര മെമ്മറി പവർ ആണോ…
“പിന്നെ….. ഞാൻ പറഞ്ഞ കാര്യം ആലോചിച്ച് ഡിസിഷൻ എടുക്ക് കേട്ടോ, അടുത്ത ആഴ്ച വരെ സമയമുണ്ട്…….അപ്പൊ ശരി ബായ് ടോണിക്കുട്ടാ…..ഉമ്മ”
എന്ന് പറഞ്ഞ് അവസാനം ഒരു ഫ്ലയിങ് കിസ്സും തന്നിട്ടാണ് അവൾ പോയത്.
മുകളിൽ എത്തി കുറച്ച് നേരം വാതിലിൽ താളം പിടിച്ച ശേഷമാണ് യാമിനി വന്ന് വാതിൽ തുറന്നത്, ഹോ……… വാതില് തുറന്നു തന്ന് എന്റെ മുഖത്തേക്ക് ഒന്ന് നോക്കുക പോലും ചെയ്യാതെ അവൾ തിരിച്ച് നടന്നു….
ഊഫ്….. രാവിലെ ചൂടായതിന്ടെ ആവും ഈ മുഖം വീർപ്പിച്ചുള്ള നടത്തം, വേണ്ടായിരുന്നു……. മഞ്ഞ് ഉരുകി തുടങ്ങിയതായിരുന്നു ഇനി എന്തായാലും ഞാൻ തന്നെ മുൻകൈ എടുക്കണം……. അല്ലേൽ ഇത് ഇങ്ങനെ നീണ്ട് പോവും, അത് വേണ്ട…… ഇന്ന് രണ്ടിൽ ഒന്ന് അറിയണം…
എന്ന് തീരുമാനിച്ചുകൊണ്ട് ഞാൻ അവൾക്ക് പിന്നാലെ അടുക്കളയിലേക്ക് നടന്നു… എങ്ങനെ തുടങ്ങും?? എന്ത് പറയും?? ഒരു പിടുത്തവും ഇല്ല…
“അഹമ്മ്……. അഹമ്മ്…….”
പുറകിൽ പോയി നിന്ന് ഞാൻ ഒന്ന് ഉണ്ടാക്കി ചുമച്ചു നോക്കിയെങ്കിലും അവൾ ഒന്ന് തിരിഞ്ഞ് പോലും നോക്കാതെ ചെയ്യുന്ന പണിയിൽ പൂർണ്ണ ശ്രദ്ധയും കൊടുത്തു….
ഈ ടോണി മാത്യൂസ് തെക്കേപറമ്പിൽ അങ്ങനെ തോറ്റ് ഓടാൻ വന്നതല്ല മോളെ, നിന്നെ കൊണ്ട് സംസാരിപ്പിച്ചിട്ടേ ഇനി മറ്റെന്ത് പരിപാടിയും ഉള്ളു….
പുറം തിരിഞ്ഞ് നിന്ന് പച്ചക്കറികൾ അരിയുന്നത് കാണുമ്പോൾ ഈ സിനിമയിൽ ഒക്കെ കാണുന്ന പോലെ പുറകിലൂടെ പോയി കെട്ടിപ്പിടിക്കാൻ തോന്നുന്നു, പക്ഷെ പാടില്ല…. എനിക്ക് തോന്നി തുടങ്ങിയ പോലെ അവൾക്ക് എന്നോട് ഒന്നും തോന്നിയിട്ട് ഇല്ലെങ്കിലോ…… മൊത്തത്തിൽ ബോറാവും..
“പനി മാറിയോ??”
എവിടെ, നോ റിപ്ലൈ…. തിരിഞ്ഞ് നോക്കിയത് പോലുമില്ല… പക്ഷെ പനി ഒക്കെ മാറി ആള് സെറ്റ് ആയിട്ടുണ്ടെന്ന് കണ്ടാൽ അറിയാം
“വിശക്കുന്നു……..”