അവൾ ഗൗരവത്തോടെ പറഞ്ഞു….“എന്ത് പറ്റി??”
ഞാൻ കാര്യം അറിയാതെ ചോദിച്ചു…“അപ്പൊ ഞാൻ ഇതുവരെ ചോദിച്ചതിന് ഒക്കെ വെറുതെ മൂളുക ആയിരുന്നു ലേ……. ശ്യോ…”
“അയ്യോ……… സോറി, ഞാൻ കേട്ടില്ല”
സത്യമായിട്ടും അവൾ പറഞ്ഞത് ഒരക്ഷരം ഞാൻ കേട്ടിട്ടില്ല.
“ ഇനി റിപീറ്റ് അടിക്കാൻ എനിക്ക് പറ്റില്ല, ഇപ്പൊ താമസിക്കുന്ന സ്ഥലത്തേക്കുള്ള വഴി പറഞ്ഞു താ”
അവൾ ചെറു പരിഭവത്തോടെ പറഞ്ഞു.
“ഹാ സോറി ചിന്നൂസേ………”
“സോറി ഇയ്യാള് മടക്കി പോക്കറ്റിൽ വെച്ചോ……………………. പിന്നെ ആ വിളിച്ചത് ഇഷ്ടപ്പെട്ടു, ചിന്നൂസ്….. കൊള്ളാം……”
“ശരി ചിന്നൂസ് എന്താ പറഞ്ഞത്??”
“ഓ അത് വല്യ ആന കാര്യങ്ങൾ ഒന്നുമല്ല, ഞാൻ ഇങ്ങനെ ബ്ലാഹ് ബ്ലാ ന്ന് സംസാരിച്ചോണ്ട് ഇരിക്കും….”
“ഹ……ഹ…….ഹ……..”
“ഇളിക്കാതെ വഴി പറഞ്ഞു കൊണ്ട”
“നേരെ വിട്ടോ……”
“ഹ്മ്മ്…….”
ഒന്ന് അമർത്തി മൂളി കൊണ്ട് അവൾ വണ്ടി മുന്നോട്ട് എടുത്തു,
ഇപ്പോ അവൾ ഇതുവരെ പറഞ്ഞുകൊണ്ട് ഇരുന്നത് എന്തായിരിക്കും എന്ന് എനിക്ക് ഒരു ഊഹം കിട്ടി….. ഒരു തലയും വാലും ഇല്ലാത്ത എന്തെങ്കിലും ആയിരിക്കും, കാരണം ഇപ്പോ അവൾ പറയുന്നത് എല്ലാം ഞാൻ ശ്രദ്ധയോടെ കേൾക്കുകയാണ്…… പെണ്ണ് വായ അടക്കാതെ സംസാരിക്കുകയാണ്….. ഒരു അര മണിക്കൂർ ഇങ്ങനെ സംസാരിച്ച അവളുടെ ഇതുവരെയുള്ള ജീവിത ചരിത്രം മൊത്തം വേണമെങ്കിൽ അവൾ പറഞ്ഞു തീർക്കും…. വെറുതെ അല്ല ഇവളുടെ അച്ഛന് അത്ര വിഷമം ആയത്, ഇതുപോലെ നോൺ-സ്റ്റോപ്പ് ആയി സംസാരിക്കുന്ന സാധനം സംസാരിക്കാതെ ഇരുന്ന പിന്നെ പറയണ്ടല്ലോ…….
ഞാൻ പറഞ്ഞ് കൊടുത്ത വഴിയിലൂടെ പോയി അവസാനം സ്കൂട്ടി ഞങ്ങടെ പി.ബിയുടെ മുനിൽ എത്തി…..
“വാ കയറിയിട്ട് പോവാം….”
സ്കൂട്ടറിൽ നിന്ന് ഇറങ്ങിയ ശേഷം ഞാൻ അവളോട് പറഞ്ഞു..
“ഏയ് വേണ്ട…. പിന്നെ വരാം, എനിക്ക് എന്റെ ഏടത്തിയമ്മയെ വിശദമായി പരിചയപ്പെടണം, അതിന് ഇപ്പോ സമയമില്ല……. തല്കാലം യാമിനി ചേച്ചിയോട് എന്റെ അന്വേഷണം പറഞ്ഞ മതി”
ഏഹ് ഇവൾക്ക് എങ്ങനെ യാമിനിയെ അറിയാം?? എന്തായാലും ഞാൻ പറഞ്ഞിട്ടില്ല…..
“ഇങ്ങനെ നോക്കണ്ട, നിങ്ങടെ കല്യാണ കഥ നാട്ടിൽ എങ്ങും പാട്ടാണ്”
ഞാൻ സംശയത്തോടെ നോക്കുന്നത് കണ്ട് അവൾ കൂട്ടി ചേർത്തു…
“ഹാ തമാശ കളഞ്ഞ് കാര്യം പറ”