ആവില്ലേ…. ഇയാളുടെ കഴിവിൽ എനിക്ക് നല്ല വിശ്വാസമുണ്ട്……. നിർബന്ധിക്കുന്നില്ല ആലോചിച്ചിട്ട് ഒരു തീരുമാനം എടുത്ത മതി…. ബട്ട് ഐ റിയലി വിഷ് യൂ ഹാഡ് അഗ്രിഡ് ടു ദിസ്”
ഞാൻ ആകെ ആശയക്കുഴപ്പത്തിൽ ആയിപ്പോയി, പണ്ട് ഞാൻ ഏറ്റവും കൂടുതൽ ആഗ്രഹിച്ചിരുന്ന കാര്യമാണ് ഒരു ഫുട്ബാൾ കളിക്കാരൻ ആകുക എന്നത്, എന്റെ ചെറുപ്പം തൊട്ടുള്ള സ്വപ്നം.
പക്ഷെ പിന്നീട് എപ്പോഴോ ഫുട്ബോൾ കളി സീരിയസ് ആയി എടുത്തിട്ട് കാര്യമില്ല എന്നൊരു തോന്നൽ മനസ്സിൽ കയറി കൂടി, പിന്നെ കോളേജിൽ ചേർന്നപ്പോൾ കൂട്ടുകാരും കള്ള് കുടിയും സിഗരറ്റ് വലിയും ഒക്കെ കൂടി ആയപ്പോൾ ഫുട്ബാൾ എനിക്ക് വെറുമൊരു ടൈം പാസ്സ് ആയി മാറി പോയി……
പിന്നെ ഇപ്പോ ഞാൻ എന്റെ കാര്യം മാത്രം നോക്കിയാൽ പോരാ, “യാമിനി” അവളെ കരയിക്കില്ല എന്ന് മേരിക്ക് വാക്ക് കൊടുത്തതാണ്, അവളെയും നോക്കണ്ടേ……
“നല്ലോണം ആലോചിച്ച് തീരുമാനിച്ച മതി കേട്ടോ….. ഇങ്ങനെയുള്ള കാര്യങ്ങളിൽ ചാടി കേറി ഒരു ഡിസിഷൻ എടുത്തിട്ട് പിന്നെ ജീവിതകാലം മൊത്തം റിഗ്രെറ്റ് ചെയ്യേണ്ട വരരുത്”
“മ്മ്……”
ഞാൻ വെറുതെ മൂളി, ശരിയാണ് സ്വസ്ഥമായി ഇരുന്ന് ചിന്തിച്ചിട്ട് ഒരു തീരുമാനം എടുക്കാം….
“എങ്കിൽ പോയാലോ ആങ്ങളേ….”
“മ്മ്……”
ഞാൻ അതിനും വെറുതെ മൂളുക മാത്രം ചെയ്തു, എന്റെ മനസ്സ് ഇവിടെ ഒന്നുമല്ല….. ഞാൻ എത്ര ഒഴിഞ്ഞു മാറി നടക്കാൻ ശ്രമിച്ചാലും കാൽ പന്ത് കളി എന്നെ വിടാതെ പിന്തുടരുകയാണ്…. ഞാൻ ഒരുപാട് അകന്ന് മാറുമ്പോൾ ഇടയ്ക്ക് സ്വപ്നത്തിൽ എങ്കിലും കടന്ന് വരും, അതെല്ലാം ഒരു സൂചനയാണോ??
###
സ്കൂട്ടറിൽ ചൈതന്യയുടെ പിന്നിൽ ഇരിക്കുമ്പോഴും എന്റെ മനസ്സ് മറ്റ് എവിടെയോ ആയിരുന്നു, ഒട്ടും ചിന്തിക്കാതെ ചാടിക്കയറി “യെസ്” പറയാമായിരുന്ന ഒരു കാര്യമാണ് അവൾ പറഞ്ഞത്, പക്ഷെ ഇപ്പോൾ സാഹചര്യം മാറി….. ഇനി പാഴാക്കി കളയാൻ സമയമില്ല, ജീവിക്കാനുള്ള മാർഗ്ഗം കാണണം, പഴയ പോലെ അപ്പന്റെ ചിലവിൽ ജീവിക്കുക ആയിരുന്നെങ്കിൽ രണ്ടാമത് ചിന്തിക്കേണ്ട കാര്യം ഇല്ലായിരുന്നു…
“അതെ മോനെ…. ഏത് ലോകത്താണ്?? വഴി പറഞ്ഞ് താ”
ചൈതന്യയുടെ ശബ്ദമാണ് എന്നെ ചിന്തകളിൽ നിന്ന് ഉണർത്തിയത്… നോക്കുമ്പോൾ വണ്ടി റോഡ് സൈഡിൽ ഒതുക്കി നിർത്തിയിരിക്കുകയാണ്.
“ഏഹ് എങ്ങോട്ട്??”