“താൻ എന്തിനാണ് അപ്പൊ അന്ന് ആ വീട്ടിൽ കയറിയത്??
ആ ചോദ്യത്തിന് മറുപടിയായി ഞാനും ശ്രീലക്ഷ്മിയും തമ്മിൽ ഉണ്ടായിരുന്ന ബന്ധവും ഞാൻ അന്ന് രാത്രി ആ വീട്ടിൽ കയറാനുള്ള കാരണവും അവളോട് പറഞ്ഞു….
“ഓ…….. താൻ പറഞ്ഞത് മൊത്തം സത്യമാണെങ്കിൽ ഇത് ആ തള്ളയും മോളും കൂടി ഒരുക്കിയ കെണി ആവണം, നിങ്ങളെ രണ്ടുപേരെയും കുടുക്കാൻ”.
നടന്ന കാര്യങ്ങൾ ഞാൻ പറഞ്ഞു കഴിഞ്ഞപ്പോൾ അവൾ പറഞ്ഞു…..
“എന്നോട് ചെയ്തത് മനസിലാകും, പക്ഷെ അമ്മയും അനിയത്തിയും കൂടെ………..”
ഞാൻ സംശയത്തോടെ ചോദിച്ചു നിർത്തി…
“അതിന് അത് മീനുവിന്റെ സ്വന്തം അമ്മയും പെങ്ങളും അല്ല”
“പിന്നെ??”
അവൾ യാമിനിയെ ആണ് മീനു എന്ന് വിളിക്കുന്നത് എന്ന് മനസിലായി
“മീനുന് ഒരു വയസ്സ് ഉള്ളപ്പോൾ അവളുടെ അമ്മ മരിച്ചിരുന്നു, അധികം വൈകാതെ തന്നെ അവളുടെ അച്ഛൻ രണ്ടാമത് കല്യാണം കഴിച്ചതാണ് ആ തള്ളയെ, അതിലുള്ള കുട്ടിയാണ് ആ ശ്രീ ലക്ഷ്മി……”
ഓ അപ്പൊ ഏകദേശം കാര്യങ്ങൾ എനിക്ക് പിടികിട്ടി…… രണ്ടാനമ്മ, പീഡനം കാര്യങ്ങൾ ആയിരിക്കും, അവസാനം ഒരു ചാൻസ് കിട്ടിയപ്പോൾ എന്റെ തലയിൽ കെട്ടി വെച്ച് ഒഴുവാക്കി കാണും…… ഒരു വെടിക്ക് രണ്ട് പക്ഷി….. പക്ഷെ അവളുടെ അച്ഛൻ?? മൊത്തമായി എനിക്ക് അങ്ങോട്ട് ക്ലിയർ ആയിട്ടില്ല….
“വിശ്വസിക്കാൻ കഴിയുന്നില്ല ലേ……… അതാണ്, ഇതും ഇതിന്റെ അപ്പുറവും ചെയ്യും ആ തള്ള, രാക്ഷസിയാണ്”
എന്റെ സംശയത്തോടെ ഉള്ള മുഖഭാവം കണ്ട് അവൾ കൂട്ടി ചേർത്തു, ആ സ്ത്രീയെ കുറിച്ച് പറയുമ്പോൾ തന്നെ ഇവളുടെ മുഖഭാവത്തിൽ നിന്ന് ഇവൾ ആ സ്ത്രീയെ എത്ര മാത്രം വെറുക്കുന്നു എന്ന് മനസിലായി…
“അതെ….. ഞാൻ പറഞ്ഞത് മൊത്തം സത്യമാണ്, ഞാനും ഈ ട്രാപ്പിൽ പെട്ടതാണ്, താൻ പറഞ്ഞത് പോലെ ആണെങ്കിൽ ഞങ്ങളെ രണ്ടുപേരെയും കൂടെ പെടുത്താൻ പ്ലാൻ ചെയ്തിട്ട് ആയിരിക്കും അന്ന് രാത്രി എന്നെ വിളിച്ചത്…….. പക്ഷെ എന്നാലും അപ്പൊ അവളുടെ അച്ഛൻ എവിടെ?? പുള്ളി ഇതൊന്നും അറിയുന്നില്ലേ??”