ഞാൻ അതെ എന്ന് മൂളി“എനിക്ക് ഒന്ന് കാണണമായിരുന്നു അമ്മച്ചിയെ”
“ഓ അതിനെന്താ കാണിച്ചു തരാല്ലോ…….”
“ഞാൻ എന്റെ അമ്മയെ കണ്ടിട്ടില്ല, ടോണിന്റെ അമ്മച്ചിയുമായി എന്തോ സമാനത തോന്നിയത് കൊണ്ടാണ് അച്ഛൻ എന്റെ അമ്മയെ കല്യാണം കഴിച്ചതെന്ന് ദേവൻ അങ്കിൾ പറഞ്ഞിരുന്നു…… അതാ എനിക്ക്……………. അമ്മച്ചിയെ കാണാൻ കൊതിയാവാ”
അവൾ ചിരിച്ച് കൊണ്ടാണ് അത് പറഞ്ഞതെങ്കിലും എനിക്ക് അത് ശരിക്കും ഫീൽ ചെയ്തു.
“എന്ന എന്റെ മേരിനെ താൻ അങ്ങ് എടുത്തോ….. സ്വന്തമായിട്ട്”
“തന്ന് കഴിഞ്ഞ പിന്നെ തിരിച്ച് ചോദിക്കരുത് കേട്ടോ…. ഞാൻ തരൂല്ല”
“ഓ സാരമില്ല എടുത്തോ, എന്നെ ഇടയ്ക്ക് കാണാൻ സമ്മതിച്ച മതി….”
ഞാൻ അത് പറയലും അവൾ എന്നെ വീണ്ടും കെട്ടിപ്പിടിച്ചു….. വളരെ പെട്ടെന്ന് തന്നെ ഞങ്ങൾക്ക് ഇടയിൽ ഒരു അടുപ്പം വന്നത് പോലെ തോന്നി… പക്ഷെ അതിനേക്കാൾ ഏറെ എന്നെ അത്ഭുത പെടുത്തിയത് ഞാൻ ഇപ്പോ അവളോട് പറഞ്ഞ കാര്യമാണ്, “എന്റെ മേരിയേ സ്വന്തമായി എടുത്തോളാൻ”…… എന്തിനാണ് ഞാൻ അങ്ങനെ പറഞ്ഞത്, മേരിയുടെ സ്നേഹം മറ്റൊരാളുമായി പങ്കുവയ്ക്കാൻ എനിക്ക് പറ്റില്ലല്ലോ…….
“അയ്യേ എന്റെ പിറക്കാതെ പോയ പെങ്ങൾ കരയാണോ??
എന്നെ കെട്ടിപ്പിടിച്ചു കരയുന്ന ചൈതന്യയെ നെഞ്ചിൽ നിന്ന് അകത്തി തോളിൽ തട്ടിക്കൊണ്ടു ചോദിച്ചപ്പോൾ
“സന്തോഷം കൊണ്ടാ” ന്നും പറഞ്ഞ് അവൾ കരഞ്ഞുകൊണ്ട് ചിരിച്ചു…
“ശ്യോ ഞാൻ പറയാൻ വന്ന മെയിൻ കാര്യം പറയാൻ മറന്നു”
കണ്ണീർ ഒഴുകി ഇറങ്ങിയ കണ്ണുകൾ തുടച്ചുകൊണ്ട് അവൾ പറഞ്ഞു..
“എന്ത് കാര്യം”
“Catamounts fc എന്ന് കേട്ടിട്ടുണ്ടോ??”
“അത് സെവൻസ് ഫുട്ബോൾ ഒക്കെ കളിക്കുന്ന ടീം അല്ലേ??”
“അതെ…….. ആ ടീമിന്റെ പകുതി ഷെയർ എന്റെ അച്ഛനാണ്…. ടീം കഴിഞ്ഞ സീസൺ ഒക്കെ നല്ല അബദ്ധം കളി ആയിരുന്നു, അതുകൊണ്ട് ഈ പ്രാവശ്യം മൊത്തത്തിൽ അഴിച്ച് പണിയാനുള്ള പ്ലാൻ ആണ്, അടുത്താഴ്ച സെലെക്ഷൻ ക്യാമ്പുണ്ട്……. ടോണി അറ്റൻഡ് ചെയ്യണം…..”
“അയ്യോ ഞാന്നില്ല…. ഞാൻ ഇപ്പോ ഫുട്ബാൾ ഒന്നും കളിക്കാറില്ല, പിന്നെ എനിക്ക് അത്യാവശ്യം ആയിട്ട് സെറ്റിൽ ആവണം…. ഇനി കളിച്ച് നടന്നാൽ ശരിയാവില്ല”
“ഏയ് ടോണിക്ക് നല്ല കഴിവുണ്ട്, അത് വെറുതെ കളയരുത്….. ഞാൻ അന്ന് കണ്ടതാണ് താൻ കോളേജിൽ ടൂർണമെന്റ് കളിക്കുന്നത്, പിന്നെ വെറുതെ കളിച്ച് നടക്കാൻ അല്ലല്ലോ, ക്ലബ്ബുകൾക്ക് ഒക്കെ കളിക്കുമ്പോൾ പൈസ കിട്ടില്ലേ…….. പിന്നെ വല്ല ഐ. സ്. ൽ ടീമും പൊക്കിയ ലൈഫ് സെറ്റിൽ