എനിക്ക് അവൾ ഉദ്ദേശിച്ചത് ഒന്നും മനസിലായില്ല…
“അത് ഇലെ….. അന്ന് ടോണി പോയതിന് ശേഷം ഞാൻ പിന്നെ അച്ഛനോട് സംസാരിച്ചിട്ടില്ല….. അച്ഛൻ കുറെ ശ്രമിച്ചിട്ടും നടക്കാതെ അവസാനം അച്ഛന്റെ കൂട്ടുക്കാരൻ ദേവൻ അങ്കിൾ വന്ന് കുറെ ശ്രമിച്ചു എന്നെ ഒന്ന് സമാധാനിപ്പിക്കാൻ….. അതിനിടയിൽ അങ്കിൾ അറിയാതെ പറഞ്ഞ് പോയതാണ് സത്യം…….”
“എന്ത് സത്യം??”
എന്റെ ക്ഷമ നശിച്ചിരുന്നു…
“ഞാൻ പറഞ്ഞില്ലേ ഞാൻ ആദ്യമായിട്ടാണ് അച്ഛൻ ഒരാളോട് ഇങ്ങനെ മോശമായി പെരുമാറുന്നത് കണ്ടത്, പ്രണയിച്ച പെണ്ണിനെ കിട്ടാത്തതിന്റെ ദേഷ്യം അവരുടെ മോനെ കണ്ടപ്പോൾ പുറത്ത് വന്നു പോയതാവും”
അത്രയും പറഞ്ഞു നിർത്തിയിട്ട് അവൾ എന്റെ മുഖത്തേക്ക് തന്നെ നോക്കി ഇരിക്കുകയാണ്, എന്റെ പ്രതികരണം അറിയാനാവും…
എന്റെ മേരി…….. മേരിക്ക് പണ്ട് കല്യണത്തിന് മുൻപ് ഒരു കട്ട പ്രണയം ഉണ്ടായിരുന്നു എന്ന് അറിയാം, പക്ഷെ അതിനെ കുറിച്ച് വിശദമായി ഒന്നും എനിക്ക് അറിയില്ല…. അപ്പൊ അയാള്, ആ രാഘവൻ ആയിരുന്നോ മേരിയുടെ ആ പഴയ കാമുകൻ. മേരിയുടെ ആ കഥ അറിയുന്നത് കൊണ്ട് അവൾ അത് പറഞ്ഞപ്പോൾ സത്യം പറഞ്ഞാൽ ഞാൻ ഞെട്ടിയില്ല
“അതെ എന്റെ അച്ഛനും ടോണിയുടെ അമ്മച്ചിയും തമ്മിൽ കോളേജിൽ പഠിക്കുമ്പോൾ മുടിഞ്ഞ പ്രണയത്തിൽ ആയിരുന്നു, പക്ഷെ പൊട്ടി പൊളിഞ്ഞു പോയി…. വേറെ മതം, പിന്നെ വെറും ഒരു തെങ്ങ് കയറ്റക്കാരന്റെ മകൻ……. അതുകൊണ്ട് ഒക്കെ ആവും ഇത് വീട്ടിൽ അറിഞ്ഞപ്പോഴേക്കും ടോണിയുടെ അമ്മച്ചിയെ വേറെ കല്യാണം കഴിപ്പിച്ചു…. എന്റെ അച്ഛന് ഒന്നും ചെയ്യാൻ കഴിഞ്ഞില്ല…… ഒരുപാട് സമയം എടുത്തു അച്ഛൻ അതൊക്കെ മറക്കാൻ, പക്ഷെ അന്ന് ടോണിയെ കണ്ടപ്പോൾ വീണ്ടും പഴയത് ഒക്കെ ഓർത്തു കാണും…………..
എന്താ ചിരിക്കുന്നേ??”
കഥ പറയുന്നതും കേട്ട് ഞാൻ ചിരിക്കുന്നത് കണ്ട് അവൾ ഗൗരവത്തിൽ ചോദിച്ചു…
“ഏയ്……….. മേരിക്ക് പണ്ട് ഒരു റിലേഷൻ ഉണ്ടായിരുന്നു എന്നറിയാം, പക്ഷെ അത് തന്റെ അച്ഛൻ ആയിരുന്നോ….. ഹ….. ഹ…”
“അതെ ചേട്ടാ…….. എനിക്ക് പിറക്കാതെ പോയ എന്റെ ചേട്ടൻ….”
നാടകത്തിൽ ഒക്കെ ഡയലോഗ് പറയുന്ന പോലെയാണ് അവൾ അത് പറഞ്ഞത്, ഞാൻ അത് കേട്ട് ചിരിച്ചുപോയി……. അവളും എന്റെ കൂടെ കൂടി ചിരിക്കാൻ തുടങ്ങി…
“ഹോ നമുക്ക് തമാശ, എന്റെ അച്ഛൻ പാവം ഒരുപാട് വിഷമിച്ചിട്ടുണ്ടാവും”
കുറച്ചു നേരം കഴിഞ്ഞ് ചിരി നിർത്തിയിട്ട് അവൾ പറഞ്ഞു.
“ഓ എന്റെ മേരിയും കുറെ വിഷമിച്ചിട്ടുണ്ടാവും, ഇപ്പോഴും പഴയ പ്രണയകഥ പറഞ്ഞാൽ മേരിയുടെ മുഖം മാറും”
“ടോണി അമ്മച്ചിയെ പേരാണോ വിളിക്കാറ്??”…
“മ്മ്…….”