എന്റെ അടുത്ത് വന്ന് മുട്ടുകുത്തി ഇരുന്ന ശേഷം എന്റെ കണ്ണിലേക്ക് തന്നെ നോക്കി ഇരിക്കുന്നത് കണ്ട് ഞാൻ ചോദിച്ചു, ഇത്രയും നേരം കണ്ട ആളെ അല്ല ഇപ്പോ എന്റെ മുനിൽ ഇരിക്കുന്നത്….. കണ്ണൊക്കെ നിറഞ്ഞിട്ടുണ്ട്, മുഖം ചുവന്ന് തുടുത്തു….“സോറി…….”
എന്നും പറഞ്ഞ് കരഞ്ഞുകൊണ്ട് അവൾ എന്റെ നെഞ്ചിലേക്ക് കിടന്നു, ഞാൻ ആകെ എന്ത് ചെയ്യും എന്ന അവസ്ഥയിൽ ആയിപ്പോയി.
“ഏയ് ചൈതന്യ ഏയ്…..”
തോളിൽ തട്ടി ആശ്വസിപ്പിക്കാൻ ശ്രമിച്ചെങ്കിലും അവൾ നിർത്തുന്ന ലക്ഷണം ഒന്നുമില്ല…..
“സോറി…….”
കുറച്ചു നേരം അങ്ങനെ എന്റെ നെഞ്ചിൽ കിടന്ന് കരഞ്ഞ ശേഷം അകന്നു മാറിയിട്ട് കണ്ണ് തുടച്ചുകൊണ്ട് അവൾ വീണ്ടും ഒരു സോറി കൂടി പറഞ്ഞു..
“ഹേയ് എന്താടോ……”
“ഞാൻ കാരണം ടോണി ഒരുപാട് വിഷമിച്ചു…… അന്ന് സംഭവിച്ചതിന് ഒക്കെ എത്ര ക്ഷമ ചോദിച്ചിട്ടും കാര്യമില്ലെന്ന് അറിയാം, പക്ഷെ……… ഞാൻ…….. എന്ത് പറയണമെന്ന് അറിയില്ല………….”
അവൾ വീണ്ടും കരയാൻ തുടങ്ങി, രാവിലെ അച്ഛന്റെ വക ഒരു റൗണ്ട് കഴിഞ്ഞതാണ് ഇപ്പോ ഇതാ മോള്…… എനിക്ക് ആണെങ്കിൽ ആരെങ്കിലും കരയുന്നത് കണ്ടു നിൽക്കാൻ കഴിയില്ല.
“ഏയ് പ്ലീസ് കരയല്ലേ, ഞാൻ അതൊക്കെ അപ്പോഴേ വിട്ടു……”
തോളിൽ തട്ടി ആശ്വസിപ്പിച്ചുകൊണ്ട് ഞാൻ അത് പറഞ്ഞപ്പോൾ അവൾ കരച്ചിലിനിടയിലും എന്നെ നോക്കി ചിരിക്കാൻ ശ്രമിച്ചു…..
ഏകദേശം രണ്ടു മൂന്ന് മിനിറ്റ് കൂടി അവൾ കരച്ചിൽ തുടർന്നു.
“അച്ഛൻ അങ്ങനെ പെരുമാറുമെന്ന് ഞാൻ ഒരിക്കലും കരുതിയില്ല, ആദ്യമായിട്ടാണ് ഞാൻ അങ്ങനെ അച്ഛനെ കാണുന്നത്….”
“പുള്ളിക്ക് എന്റെ അപ്പനുമായി എന്തോ പ്രശ്നം ഉണ്ടെന്ന് തോന്നുന്നു, അതാവും എന്നോട് അന്ന് അങ്ങനെ പെരുമാറിയത്”
ഞാൻ എന്റെ മനസ്സിൽ തോന്നിയിരുന്ന ഒരു സംശയം പറഞ്ഞു…
“ഏയ് അച്ഛന് ടോണിയുടെ അപ്പനോട് അങ്ങനെ ഒരു പ്രശ്നം ഒന്നുമില്ല…… പക്ഷെ ദേഷ്യമുണ്ട്”
“എന്താ??”