“പിന്നെ മോനു, ഹരിയുടെ വല്ല വിവരം ഉണ്ടോ??”
കാറിൽ കയറിയ ശേഷം തല പുറത്തേക്ക് ഇട്ട് മേരി ചോദിച്ചു. ആ പേര് കേട്ടതോടെ എന്റെ ഉള്ളിൽ ദേഷ്യം അരിച്ചു കയറി…. ഇനി ഒരിക്കലും കേൾക്കാൻ ആഗ്രഹിക്കാത്ത പേര്.
“ഇല്ല…….”
ഞാൻ എന്റെ ഉത്തരം ഒറ്റ വാക്കിൽ ഒതുക്കി
“മ്മ്…… കഷ്ടം, എന്നാലും ആരോടും പറയാതെ ചെറുക്കൻ എന്തിനാണാവോ പോയത്….. ഹ്മ്മ്….. ശരി മോനു….. മോളു……”
കാറ് മെല്ലെ നീങ്ങി, അത് കൺവെട്ടത്ത് നിന്ന് മറയുന്നത് വരെ ഞാൻ നോക്കി നിന്നു, പിന്നെ ഞാൻ നോക്കിയത് യാമിനിയെ ആണ്….. കാറ് പോയി കഴിഞ്ഞിട്ടും അങ്ങോട്ട് നോക്കി കൈ വീശിക്കൊണ്ട് നിൽക്കുകയാണ് കക്ഷി, ആള് ഈ ലോകത്തൊന്നും അല്ലെന്ന് തോന്നുന്നു.
“ഹലോ….. മതി, മേരി വീട്ടിലെത്തി കാണും….”
അവളെ നോക്കി ഒരു ആക്കിയ ട്യൂണിൽ പറഞ്ഞിട്ട് ഞാൻ സ്റ്റെപ്പ് കയറി, എന്റെ ഊഹം ശരിയാണെങ്കിൽ അവൾ ഇപ്പോ പിന്നിൽ നിന്ന് എന്നെ കൊഞ്ഞനം കുത്തുകയാവും. പക്ഷെ ഞാൻ തിരിഞ്ഞ് നോക്കാൻ നിന്നില്ല……..
ഹോ ഇത്ര നേരം മേരി ഉണ്ടായത് കൊണ്ട് സിഗരറ്റ് വലിക്കാതെ പിടിച്ചു നിൽക്കുകയായിരുന്നു, കോളേജ് ലൈഫിൽ തുടങ്ങിയ ശീലമാണ് ഈ സിഗരറ്റ് വലി….. ഇപ്പോ ഇത് ഇല്ലാതെ പറ്റാത്ത അവസ്ഥയാണ്. ഡിഗ്രി പകുതി വച്ച് അവസാനിപ്പിച്ചിട്ടും ഈ ശീലം മാത്രം അവസാനിപ്പിക്കാൻ കഴിഞ്ഞില്ല.
മുകളിൽ ടെറസ്സിൽ എത്തിയതും ഞാൻ ഒരു സിഗരറ്റ് എടുത്ത് കത്തിച്ചു….. ഹോ ഇപ്പോഴാണ് ഒരു ആശ്വാസം കിട്ടിയത്……
എന്റെ തൊട്ടു പിന്നാലെ സ്റ്റെപ്പ് കയറി വന്ന യാമിനി എന്നെ ഒന്ന് നോക്കി ദഹിപ്പിച്ചിട്ട് അകത്തേക്ക് കയറി പോയി, ഇതിന് വല്ല ബാധയും കയറിയോ??
സിഗരറ്റ് വലിച്ച ശേഷം കുറച്ചു സമയം കൂടി അങ്ങനെ ആ തണുപ്പത് നിന്ന ശേഷമാണ് ഞാൻ അകത്തേക്ക് പോയത്, നല്ല തണുപ്പുണ്ട്…. വെറുതെ മുകളിൽ പോയി കിടന്ന പണി കിട്ടും, ഇന്നലത്തെ പോലെ ഷീറ്റും വിരിച്ചു അകത്ത് തന്നെ കിടക്കാം…
ഞാൻ മുറിയിലേക്ക് കയറുമ്പോൾ കാണുന്നത് നിലത്ത് വിരി വിരിച്ച് പുതച്ച് മൂടി കിടക്കുന്ന യാമിനിയെ ആണ്.
“ഹേയ്……”
“ഹലോ……..”
“ഡോ…….”