🤵പുലിവാൽ കല്യാണം 3👰 [Hyder Marakkar]

Posted by

മേരിയുടെ വിഷമം നിറഞ്ഞ മുഖഭാവം കണ്ട് സംശയത്തോടെ ഞാൻ ചോദിച്ചു.

“നീ ഹാപ്പി അല്ലേ??”

“പിന്നെ അല്ലാതെ……. എന്റെ മേരി അടുത്തില്ല എന്ന വിഷമം മാത്രമേ തത്കാലം ഉള്ളു, ട്ടോ…”
ഞാൻ പെട്ടെന്ന് ചിരിച്ചുകൊണ്ട് മേരിയുടെ കവിളിൽ പിടിച്ചു വലിച്ചുകൊണ്ട് പറഞ്ഞു, ഞാൻ അങ്ങനെ പറഞ്ഞില്ലെങ്കിൽ പിന്നെ എന്റെ മേരിക്ക് ഒരു സമാധാനവും ഉണ്ടാവില്ല എന്ന് എനിക്ക് നല്ല പോലെ അറിയാം.

 

“അത് കേട്ട മതി മോനു…… എന്റെ കൊച്ചിന് നല്ലതേ വരൂ, എന്നോട് പറയാതെ ഇങ്ങനെ ഒക്കെ ഒപ്പിച്ചു വെച്ചതിൽ ആദ്യം അമ്മച്ചിക്ക് കുറച്ച് വിഷമം തോന്നി, പക്ഷെ ഇന്ന് അവളെ കണ്ടതോടെ ആ വിഷമം ഇല്ലാതായി….. ഇതിലും നല്ലൊരു കുട്ടിയെ എനിക്ക് എന്റെ കൊച്ചിന് വേണ്ടി കണ്ടുപിടിക്കാൻ കഴിയില്ല,
ഒരുപാട് സന്തോഷമായി, പിന്നെ ഇഷ്ടപ്പെട്ടുന്ന ആളെ കല്യാണം കഴിക്കാൻ കഴിയുക എന്ന് പറയുന്നത് ഭാഗ്യമാണ്, ആ ഭാഗ്യം എന്റെ മോനുന് കിട്ടിയല്ലോ………”
പറഞ്ഞു കഴിയുമ്പോഴേക്കും മേരിയുടെ കണ്ണുകൾ നിറഞ്ഞിരുന്നു, മകന് നല്ലൊരു കുട്ടിയെ തന്നെ ഭാര്യയായി കിട്ടിയെന്ന് മനസിലാക്കിയ ഒരു മാതാവിന്റെ സന്തോഷമാണ് ഞാൻ ആ കണ്ണുകളിൽ കണ്ടത്…

 

“എന്താണ് തള്ളെ, പഴയ കാമുകനെ ഓർമ്മ വന്നോ??”
ആ മൂഡ് ഒന്ന് മാറ്റാൻ പറഞ്ഞതാണെങ്കിലും മാറിയത് എന്റെ മൂഡായി പോയി, അത് കേട്ടതും “പോ ചെറുക്കാ” ന്നും പറഞ്ഞിട്ട് മേരി എന്റെ ചന്തിക്കിട്ട് നല്ലൊരു അടി തന്നെ തന്നു…… ഹോ, പിന്നാമ്പുറം പൊള്ളി പോയി..

 

“അല്ല മേരി എങ്ങനെ ഇവിടെ എത്തി, അപ്പൻ കണ്ടില്ലേ??”
അല്പസമയത്തെ മൗനത്തിനു ശേഷം ഞാൻ ചോദിച്ചു.

“ഹോ നിന്റെ അപ്പൻ ഏതോ കൂട്ടുകാരന്റെ കൂടെ വയനാട്ടിൽ പോയതാണ്, രാത്രിയാവും എത്താൻ……. അപ്പൊ പിന്നെ ഞാൻ രമേശനെയും കൂട്ടി ഇങ്ങ് പൊന്നു”

“ഓ അങ്ങനെ….. അതാണ് ഞാൻ ആലോചിച്ചത്, സാക്ഷാൽ പിശുക്കൻ മത്തായി അറിഞ്ഞോണ്ട് മേരിക്ക് ഇങ്ങോട്ട് വരാൻ കഴിയില്ലല്ലോ….അപ്പൊ അതാണ് കാര്യം”.

“ഡാ ഡാ, അപ്പനെ കളിയാക്കിയ അടിച്ച് തോല് ഞാൻ ഇങ്ങ് പറിച്ചെടുക്കും”
എന്തൊക്കെ ആണെങ്കിലും കെട്ടിയോനെ പറഞ്ഞ എന്റെ മേരിക്ക് സഹിക്കില്ല.

“അല്ല എന്നിട്ട് രമേശേട്ടൻ എന്തിയെ??”
ഞാൻ പെട്ടെന്ന് തന്നെ വിഷയം മാറ്റി.

“ അവൻ ഒന്നു രണ്ട് സ്ഥലത്ത് പോയിട്ട് തിരിച്ച് വരുന്ന വഴിക്ക് എന്നെ കൂട്ടാമെന്ന പറഞ്ഞത്”

“മ്മ……”
ഞാൻ ആ രാഘവന്റെ അവിടെ പണിക്ക് പോയ കാര്യം രമേശേട്ടൻ മേരിയോട് പറഞ്ഞിട്ടില്ല എന്ന് മനസിലായി…

Leave a Reply

Your email address will not be published. Required fields are marked *