ഞാൻ ഒന്നും മിണ്ടിയില്ല…. ഇതിന്റെ കാര്യത്തിൽ ഒരു തീരുമാനം ആയെന്ന് അവരുടെ മുഖഭാവത്തിൽ നിന്ന് മനസിലായി.
“ഒരു സി.വി പോലും ഇല്ലാതെ ആണോ ഡോ ഇന്റർവ്യൂന് വരുന്നത്??”
“അത് പിന്നെ എടുക്കാൻ മറന്നു പോയതാണ് ചേട്ടാ”
എന്തായാലും ഈ ജോലി കിട്ടില്ലെന്ന് ഉറപ്പായി, പിന്നെ വെറുതെ കേറി സാറേ ന്ന് വിളിച്ച് സോപ്പ് ഇടേണ്ട കാര്യമില്ല, എടുക്കാൻ മറന്നു പോയി എന്നൊക്കെ വെറുതെ തട്ടി വിട്ടതാണ്….. ആ സി. വി എന്താണ് സാധനം എന്ന് ഇപ്പോഴും എനിക്ക് ഒരു പിടിയും കിട്ടിയിട്ടില്ല.
“ഗെറ്റ് ഔട്ട്…….. വെറുതെ സമയം കളയാൻ. ….. സ്റ്റുപ്പിഡ് ക്രീച്ചർ”
അതിൽ ഒരാൾ ശബ്ദം ഉയർത്തി
“അടങ്ങു അമ്മാവാ, വെറുതെ ബി.പി കൂട്ടണ്ട….. അല്ലെങ്കിലും ഞാൻ ഉദ്ദേശിച്ച ഒരു ലെവൽ ഒന്നുമില്ല നിങ്ങടെ ഓഫീസ്, പിന്നെ വന്ന സ്ഥിതിക്ക് ഒന്ന് കയറിയിട്ട് പോവാമെന്ന് കരുതി”
അവരെ രണ്ടുപേരെയും നോക്കി നല്ലൊരു ചിരിയും ചിരിച്ച് ഞാൻ പുറത്തേക്ക് ഇറങ്ങി, എന്തായിരുന്നു…… വല്യ ബിൽഡ് അപ്പ് ഒക്കെ സ്വായം കൊടുത്ത് മൂന്ന് ബസും കയറി വന്നതാണ്, ഒരു സി. വി പറ്റിച്ച പണിയെ……
അവിടെ നിന്ന് ഇറങ്ങിയ ശേഷം ആദ്യം ചെയ്തത് വിഷ്ണുവിനെ ഫോൺ വിളിക്കലാണ്
“ഹലോ, ഇന്റർവ്യൂ എന്തായി മോനെ??”
ഫോൺ എടുത്ത പാടേ അവൻ ചോദിച്ചു
“ഊ………..ഞാ……. ലാ…..”
“പോട്ടെ സാരമില്ല, കഴിവുള്ള ഞാൻ തന്നെ അഞ്ചോ ആറോ ഇന്റർവ്യൂ അറ്റൻഡ് ചെയ്തിട്ടാണ് ജോലി കിട്ടിയത്, അപ്പൊ കഴിവില്ലാത്ത നിന്റെ കാര്യം പറയണോ….. ഹ…. ഹ….. ഹ……ഹ….. ഇതൊക്കെ ഒരു എക്സ്പീരിയൻസ് ആയി കണ്ട മതി”
“എന്റെ ക്വാളിഫിക്കേഷന് അനുസരിച്ച ജോലി അല്ലേ കിട്ടു, ഇനി വെറുതെ ഇമ്മാതിരി പണിക്ക് നിക്കാൻ വയ്യ, അങ്ങനെ എന്തെങ്കിലും ഒരു ജോലി തപ്പണം”
അവരുടെ മുനിൽ ഒട്ടും താഴാതെ തന്നെ ഇറങ്ങി വന്നെങ്കിലും എന്റെ ആത്മവിശ്വാസം ചോർന്നിരുന്നു,
“ഹേയ് വിട്ടുകള മുത്തേ……. ഇതുവരെ സംഭവിച്ചത് എല്ലാം നല്ലതിനായി മാറുന്നില്ലേ, അതുപോലെ ഇതും നല്ലതിന് ആവും…… ഇതിലും നല്ല ഒരു ജോലി നിന്നെ കാത്ത് നിൽക്കുന്നുണ്ടാവും……… നോക്കാം”
എന്റെ ശബ്ദത്തിലെ പതർച്ച മനസിലാക്കി ആവണം, അവൻ കളിയാക്കൽ നിർത്തി നൈസ് ആയിട്ട് എന്നെ ആശ്വസിപ്പിച്ചു.
“മ്മ്….”
ഞാൻ ഒന്നും മിണ്ടിയില്ല, എല്ലാം കേട്ട് വെറുതെ മൂളി.
“ശരി മോൻ റൂമിലേക്ക് ചെല്ല്, ഞാൻ വൈകുന്നേരം വരാ”
“മ്മ്…….”
തിരിച്ചു മൂന്ന് ബസ് കയറി പി.ബിയിൽ എത്തുമ്പോഴേക്കും ഞാൻ ക്ഷീണിച്ചിരുന്നു, നട്ടുച്ച വെയില് കൂടി കൊണ്ടതോടെ ചെറുതായി തലവേദന എടുക്കാൻ തുടങ്ങി. വീഴാതെ പടികൾ കയറി മുകളിൽ എത്തിയത് എങ്ങനെ ആണോ എന്തോ….