🤵പുലിവാൽ കല്യാണം 3👰 [Hyder Marakkar]

Posted by

അവളെ തന്നെ നോക്കി നിന്ന എന്നോട് ഭയത്തോടെ ആണ് അവൾ അത് പറഞ്ഞത്, ഞാൻ റൊമാന്റിക് ആയി നോക്കിയത് കുട്ടി തെറ്റിദ്ധരിച്ചു എന്ന് തോന്നുന്നു, ഞാൻ പിന്നെ ഒന്നും പറയാൻ നിന്നില്ല……

“താ……ഴേക്ക്…….. പോവാ…..”
തണുത്ത് വിറച്ചിട്ട് അവളുടെ ശബ്ദം മുറിഞ്ഞിരുന്നു, പല്ല് കൂട്ടി ഇടിക്കുന്ന ഒച്ച ആ മഴയത്തും എനിക്ക് കേൾക്കാൻ പറ്റി, ശരിയാണ് മഴ കുറഞ്ഞിട്ടുണ്ട്.

 

“വാ………”
ഞാൻ പുതപ്പും തലയണയും പിടിച്ച് താഴേക്ക് ഓടി,

ഏണി ഇറങ്ങി മുകളിലേക്ക് നോക്കുമ്പോൾ അവൾ അവിടെ തന്നെ നിൽക്കുകയാണ്…

“നോക്കി നിൽക്കാതെ ഇറങ്ങ്…”
ഞാൻ താഴെ നിന്ന് ഉറക്കെ പറഞ്ഞു…

“ന്ക്കി പേടിയാ……”
അവളുടെ ദയനീയമായ സ്വരം

“അതിന് ഇടിയൊന്നും വെട്ടുന്നില്ല…….. ഇങ്ങോട്ട് ഇറങ്ങാൻ നോക്ക്”

“അതല്ല…….. ഏണി ഇറങ്ങാൻ പേടിയാ…..”
വീണ്ടും അതെ സ്വരത്തിൽ അവൾ പറഞ്ഞു…

സത്യം പറഞ്ഞ എനിക്ക് ചിരിയാണ് വന്നത്, അപ്പൊ അത് നിയന്ത്രിക്കാനും പറ്റിയില്ല….. ഞാൻ പൊട്ടി ചിരിച്ചുപോയി…..

“ഒരു കാര്യം ചെയ്, ഇന്ന് രാത്രി അവിടെ നിന്നോ…… രാവിലെ നമുക്ക് എന്തെങ്കിലും പരിഹാരം കാണാം….”
ചിരി അടക്കികൊണ്ട് ഞാൻ പറഞ്ഞു…

“ദുഷ്ടൻ………….”
നിലത്ത് ചവിട്ടി ചിണുങ്ങിക്കൊണ്ട് അവൾ അത് പറഞ്ഞപ്പോൾ എനിക്ക് വീണ്ടും ചിരി വന്നു…

 

“ശരി…….. ഗുഡ് നൈറ്റേ…….”
ന്നും പറഞ്ഞു ഞാൻ മുറിയിലേക്ക് നടന്നു, പുതപ്പും തലയണയും വെച്ച് ഞാൻ തിരിച്ച് നടന്നു….. അധികം നേരം മഴയത്ത് നിന്ന അവസാനം എനിക്ക് തന്നെ പണിയാവും… വല്ല പനിയും പിടിച്ച ഇവിടെ നോക്കാൻ വേറെ ആരും ഇല്ലാല്ലോ…

 

“മ്മ…… വാ ഇറങ്ങ്……. ഞാൻ പിടിക്കാ…”
ഞാൻ ഏണിയുടെ അടിവശം പിടിച്ചുകൊണ്ട് പറഞ്ഞു….

“മുറുകെ പിടിക്കണേ…..”
ഇറങ്ങാൻ ശ്രമിക്കുന്നതിന് ഇടയ്ക്ക് അവൾ പറഞ്ഞു, അതെ ദയനീയമായ സ്വരം….. പെണ്ണിന് ഉയരം നല്ല പേടിയാണെന്ന് മനസിലായി….

“ഏഹേഹ്……. ഹ്ഹ്ഹ്…….. വേണ്ട, പ്ലീസ് പ്ലീസ് പ്ലീസ്……. ന്ക്ക് പേടിയാ…………….. വീഴും………………. അയ്യോ………. ഈശ്വരാ…………….. രാമ രാമ രാമ രാമ………..”
ഇറങ്ങി പകുതി കഴിഞ്ഞപ്പോൾ ഞാൻ ഏണി പിടിച്ചു ചെറുതായി കുലുക്കിയതോടെ പെണ്ണ് പേടിച്ച് ബഹളം വെക്കാൻ തുടങ്ങി, ഓവർ ആക്കിയ താഴെ വീഴുമെന്ന് തോന്നിയത് കൊണ്ട് ഞാൻ നിർത്തി……. ആ ഗ്യാപ്പിൽ അവൾ വേഗം ഇറങ്ങി… അവൾ ഇറങ്ങിയതും ഞങ്ങൾ രണ്ടുപേരും അകത്തേക്ക് ഓടി കയറി……. മഴയുടെ ശക്തി വീണ്ടും കൂടിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *