🤵പുലിവാൽ കല്യാണം 3👰 [Hyder Marakkar]

Posted by

ആദ്യം ശ്രീലക്ഷ്മിയെ കണ്ടപ്പോഴും ഒറ്റ നോട്ടത്തിലാണ് ഞാൻ അവളുടെ സൗന്ദര്യത്തിൽ വീണു പോയത്, പക്ഷെ അതിലും സുന്ദരി എന്ന് എനിക്ക് തോന്നുന്ന യാമിനിയെ ആദ്യം കണ്ടപ്പോൾ പ്രേമം തോന്നാൻ പറ്റിയ ഒരു അവസ്ഥയിൽ ഒന്നും ആയിരുന്നില്ല ഞാൻ….. ഇപ്പോ അവളോട് എനിക്ക് എന്തോ ഒരു അട്ട്രാക്ഷൻ തോന്നുന്നുണ്ട്, പക്ഷെ അത് എന്തായാലും അവളുടെ ബാഹ്യ സൗന്ദര്യം മാത്രം കണ്ടിട്ട് അല്ല എന്ന് എനിക്ക് ഉറപ്പാണ്….

“ഒരു വട്ടം ചൂടുവെള്ളത്തിൽ വീണ പൂച്ച പച്ചവെള്ളം കണ്ടാലും പേടിക്കും എന്ന് കേട്ടിട്ടുണ്ട്, അതൊക്കെ പൊട്ട തെറ്റാണെന്ന് നീ തെളിയിക്കുകയാണ് പൊന്നുമോനേ………”
വീണ്ടും വിഷ്ണുവിന്റെ വൃത്തികെട്ട ശബ്ദം…

“ഒന്ന് പോ മൈരേ……. കുറെ നേരമായി കൊണ കൊണാന്ന്…………..”

“ഓ…….ഇപ്പോ നമ്മള് ശല്യമായി ലേ”
വളരെ നാടകീയമായി തന്നെ അവൻ പറഞ്ഞു.

“എന്റെ പൊന്നുമോനെ….. ഒന്ന് വിട്, കുറെ നേരമായി നീ എനിക്കിട്ട് ഊതാൻ തുടങ്ങിയിട്ട്”
ഞാൻ അവന് നേരെ കൈ കൂപ്പിക്കൊണ്ട് പറഞ്ഞു…

“ശരി ക്ഷമിച്ചിരിക്കുന്നു, അപ്പൊ എന്താണ് മോന്റെ പ്ലാൻ?? പുതിയ ജോലി അന്വേഷിക്കണ്ടേ??”

“വേണം……. നീ വല്ലതും നടക്കുമോ എന്ന് നോക്ക്, ഞാനും തപ്പാം”

“മ്മ……. നോക്കാം”

###

രാത്രി വരെ വിഷ്ണു ഞങ്ങടെ കൂടെ തന്നെ ഉണ്ടായിരുന്നു, അവൻ ഉള്ളത് കൊണ്ട് സമയം പോയത് അറിഞ്ഞില്ല…. ഇപ്പോ യാമിനി അവനോട് ഒരുപാട് സംസാരിക്കുന്നുണ്ട്, അവൾ അവനോട് ചിരിച്ചുകൊണ്ട് സംസാരിക്കുന്നതും നോക്കി പൊട്ടനെ പോലെ ഇരിപ്പായിരുന്നു എന്റെ പ്രധാന പണി, അവളുടെ മുഖത്ത് വിരിയുന്ന ഓരോ ഭാവങ്ങളിലും ഒരുതരം കുസൃതി ഒളിച്ചു കിടക്കുന്നത് പോലെ തോന്നി…….

ഇടയ്ക്ക് “മെല്ലെ നോക്ക് മോനെ” എന്ന വിഷ്ണുവിന്റെ കമന്റ്‌ കേട്ടപ്പോഴാണ് ഞാൻ എല്ലാം മറന്ന് അവളുടെ സൗന്ദര്യത്തിൽ ലയിച്ച് ഇരിപ്പാണ് എന്ന കാര്യം ഞാൻ തന്നെ മനസിലാക്കിയത്, ആ സമയം അവളുടെ മുഖത്ത് ഞാൻ കണ്ട ഭാവം……… അതിന്റെ അർത്ഥം മാത്രം മനസിലായില്ല….

 

രാത്രി അത്താഴം കഴിച്ച ശേഷം വൈകിയാണ് വിഷ്ണു പോയത്, അവൻ പോയപ്പോൾ തന്നെ ഞാൻ പുതപ്പും തലയണയും എടുത്ത് മുകളിലേക്ക് കയറി, എന്തോ ഞങ്ങൾ മാത്രം ആവുമ്പോൾ എനിക്ക് അങ്ങനെ അവളുടെ മുഖത്തേക്ക് പോലും നോക്കാൻ കഴിയുന്നില്ല……

മുകളിൽ കയറിയപ്പോൾ തന്നെ അവസ്ഥ മോശമാണെന്ന് മനസ്സിലായി, ഒടുക്കത്തെ തണുപ്പ്……. ഇന്നലെ രാത്രിയിലെ ഒന്നും ശരിക്കും ഒന്നുമല്ല, അമ്മാതിരി തണുപ്പ്…… തണുത്ത് വിറച്ചിട്ട് പല്ല് കൂട്ടി അടിക്കാൻ തുടങ്ങി,
ഇന്ന് എന്തായാലും ഒരു മിനിറ്റ് പോലും ഉറങ്ങാൻ കഴിയില്ല എന്ന കാര്യം വ്യക്തമായി… ഹാ എന്തായാലും രാവിലെ നേരത്തെ എഴുന്നേറ്റ് എങ്ങോട്ടും പോവാനില്ല…… അത് തന്നെ വലിയ സമാധാനം…

ദേഹം മൊത്തമായി പുതപ്പിൽ മൂടി സിഗരറ്റും വലിച്ച് ഞാൻ അങ്ങനെ അവിടെ ഇരുന്നു, അധിക നേരം അങ്ങനെ ഇരിക്കാനും പ്രകൃതി എന്നെ അനുവദിച്ചില്ല, ദോണ്ടേ വരുന്നു മഴ…………… അതും നല്ല ശക്തമായി തന്നെ, വേഗം ആ വാട്ടർ ടാങ്കിന്റെ അടിയിൽ ഒരു ചെറിയ സ്പേസുണ്ട്, അവിടെ നിന്ന മഴ കൊള്ളില്ല, ഒരാൾക്ക് സുഖമായി നിൽക്കാം, അങ്ങോട്ട്‌ കയറി നിന്നു…..

Leave a Reply

Your email address will not be published. Required fields are marked *