“എന്ന ഈ പാഠം ഇന്നത്തോടെ അവസാനിച്ചു, ഇനി ആ ജോലി വേണ്ട”
“അത് പിന്നെ…..”
“ഒരു പിന്നെയും ഇല്ല, നിനക്ക് പണിയെടുത്ത് ജീവിക്കണം എന്നല്ലേ ഉള്ളു, അത് അയാളുടെ ഡ്രൈവർ ആയിട്ട് തന്നെ വേണമെന്ന് ഇല്ലല്ലോ……. നമുക്ക് വേറെ ജോലി നോക്കാം”
എന്നെ ഒന്നും പറയാൻ സമ്മതിക്കാതെ വിഷ്ണു തീരുമാനം എടുത്ത് കഴിഞ്ഞു. ഉറച്ചതായിരുന്നു അവന്റെ വാക്കുകൾ…
“മ്മ്….. ശരി, എങ്കിൽ അതുവരെ എനിക്കും എന്റെ ഭാര്യയ്ക്കും നീ ചിലവിന് തരേണ്ട വരും”
“നിന്റെ ഭാര്യയോ?? ഹ……… ഹ…….. അപ്പൊ അവിടെ വരെ ആയി കാര്യങ്ങൾ…. ഹ……ഹ……….ഹ……………………..”
വിഷ്ണു ചിരി തുടങ്ങി, ഒടുക്കത്തെ ചിരി……. വടി കൊടുത്ത് അടി വാങ്ങുക എന്നൊക്കെ പറയുന്നത് ഇതിനാണ്, എനിക്ക് എന്തിന്റെ കേടായിരുന്നു…..
“ഞാൻ ഒരു തമാശയ്ക്ക് പറഞ്ഞതാണ് ട്ടോ”
“മനസിലായി മനസിലായി……”
ചിരിക്കുന്നതിന് ഇടയ്ക്ക് അവൻ ഒരു ആക്കിയ ട്യൂണിൽ പറഞ്ഞു.
“മതി തെണ്ടി ഉണ്ടാക്കി ചിരിച്ചത്, വാ പോവാം….”
“എന്താണ്?? ഭാര്യയെ കാണാതെ ഇരിക്കാൻ പറ്റുന്നില്ലേ??”
ചിരി നിർത്തി മുഖത്ത് ഗൗരവം വരുത്തിക്കൊണ്ട് അവൻ എനിക്കിട്ട് നൈസ് ആയി കൊട്ടി.
“ഒന്ന് പോയേടാ……. വാ വിശക്കുന്നുണ്ട്….”
വിഷയം മാറ്റാൻ പറഞ്ഞതാണെങ്കിലും അതിൽ ഒരല്പം കാര്യമുണ്ട്… വീണ്ടും വിശന്നു തുടങ്ങി.
“ശരി ശരി……. വാ നടക്ക്…..”
എന്നെ പിടിച്ചു തള്ളി കൊണ്ട് അവൻ പറഞ്ഞു, ആ ആക്കിയ ചിരി ഇപ്പോഴും മുഖത്ത് നിന്ന് പോയിട്ടില്ല.
ഞങ്ങൾ നേരെ എന്റെ പുതിയ താമസ സ്ഥലമായ പി.ബിയിലേക്ക് തന്നെയാണ് പോയത്…..