“ഏയ് അങ്ങനെ ഒന്നുമില്ല ഡാ……. ഞാൻ വിചാരിച്ച അത്ര എളുപ്പമല്ല ഈ ഡ്രൈവർ പണി”
“ഒരു പണിയും അത്ര എളുപ്പമല്ല, എല്ലാ ജോലിയിലും ബുദ്ധിമുട്ടുകൾ കാണും….”
“മ്മ്……..”
ഞാൻ വെറുതെ മൂളി
“എങ്ങനെയുണ്ട് അവിടത്തെ ആളുകൾ??”
“മുതലാളി ഒരു മുരടൻ, പുള്ളിയുടെ മോള് കൊള്ളാം”
“പ്ഫാ മൈരേ…….. ഇപ്പോ കിട്ടിയത് ഒന്നും പോരെ നിനക്ക്”
“ഛെ അതല്ല, സ്വഭാവം ആണ് ഞാൻ ഉദ്ദേശിച്ചത്”
“എന്നിട്ട്?? കാര്യങ്ങൾ ഒക്കെ ഡീറ്റൈൽ ആയി പറ”
വിഷ്ണു ആവേശത്തോടെ ചോദിച്ചു
“ഡീറ്റൈൽ ആയിട്ട് പറയാൻ മാത്രം ഒന്നുമില്ല, അയാൾക്ക് അപ്പനും ആയിട്ട് എന്തോ പ്രശ്നം ഉണ്ടെന്ന് തോന്നുന്നു……. അത് മനസ്സിൽ വെച്ചാണ് എന്നോട് പെരുമാറുന്നത്”
“ഡാ……. എന്താ ഉണ്ടായത്?? പറയെടാ………….”
വിഷ്ണുവിന്റെ ശബ്ദം ഉയർന്നു, അതോടെ ആ രാഘവന്റെ വീട്ടിൽ വച്ച് നടന്നത് മൊത്തം ഞാൻ അവനോട് പറഞ്ഞു………
ആ വീട്ടിൽ നിന്ന് ഇറങ്ങി നടക്കുമ്പോൾ വല്ലാത്ത ഒരു വിങ്ങൽ ആയിരുന്നു, കുറച്ച് നേരം ഒറ്റയ്ക്ക് ഇരുന്നപ്പോൾ ചെറിയ ആശ്വാസവും കിട്ടിയിരുന്നു……. പക്ഷെ ആ വിഷമം എല്ലാം പൂർണമായി ഇല്ലാതായത് ഇപ്പോഴാണ്…….. എല്ലാം ഇവനോട് തുറന്ന് പറഞ്ഞപ്പോൾ…… ശാന്തി… സമാധാനം…..
“ പൊട്ടന് ലോട്ടറി അടിക്കുക എന്നൊക്കെ പറയുന്നത് ഇതാണ്, നീ ഇനി അവിടെ പോവണ്ട…….. രാഘവൻ മൈരൻ, ഒരെണ്ണം പൊട്ടിക്കാൻ കൈ തരിക്കുന്നു….. ചെറ്റ……………….”
വിഷ്ണു ദേഷ്യം കൊണ്ട് വിറയ്ക്കുകയാണ്.
“ഹാ വിട്ടുകള മുത്തേ, ഇതൊക്കെ ജീവിതത്തിലെ ഓരോ പാഠങ്ങൾ അല്ലേ”