“എന്നിട്ട്??”
“നീ കരുതിയത് പോലെ തന്നെയാണ് ഡ…….. അവളൊരു പാവമാണ്”
“ഹ……… ഹ……….ഹ…………..ഹ…………. അപ്പൊ ഞാൻ ഇനി വെറുതെ ഡിവോഴ്സിന്റെ കാര്യം അന്വേഷിച്ച് നടക്കണ്ട ലേ”
ചിരി അടക്കാൻ പാടുപെട്ട് കൊണ്ട് അവൻ പറഞ്ഞു
“ഏയ് അങ്ങനെയല്ല, ഐ ആം കൺഫ്യൂസ്ഡ്”
“അന്ന് ശ്രീലക്ഷ്മിയുടെ കാര്യത്തിലും നീ ഇതുപോലെ കൺഫ്യൂഷൻ അടിച്ച് ഇരുന്നതാണ്………… പക്ഷെ അന്ന് ഞാനും നിന്നെ ഓവറായി സപ്പോർട്ട് ചെയ്തിരുന്നു, അതുകൊണ്ട് ഇനി എടുത്ത് ചാടി ഒരു തീരുമാനം എടുക്കണ്ട………. യാമിനി ഒരു പാവം ആണെന്ന് തന്നെയാണ് ഞാൻ വിശ്വസിക്കുന്നത്, ബട്ട്…… ഞാൻ പറയുന്നത്………. ടേക്ക് യുവർ ടൈം ആൻഡ് ഡിസൈഡ്”
“നിനക്ക് ഇത്രയ്ക്ക് പക്വത ഒക്കെ വന്നോ ഡാ………”
അവന്റെ സംസാരം കേട്ടപ്പോൾ മനസ്സിൽ തോന്നിയത് ഞാൻ അതുപോലെ തന്നെ ചോദിച്ചു.
“ഹാ………. നീ ഇങ്ങനെ പെട്ടെന്ന് പക്വത വന്ന പോലെ പെരുമാറുമ്പോൾ ഞാൻ അങ്ങനെ സംസാരിക്കുകയെങ്കിലും ചെയ്യണ്ടേ മോനെ ടോണിക്കുട്ടാ….. ഹ….. ഹ………”
“പോ മൈരേ….”
“ഹാ അത് വിട് എങ്ങനെയുണ്ട് ജോലിക്ക് പോയിട്ട് ഫസ്റ്റ് ഡേ??”
“കുഴപ്പമില്ല”
ഞാൻ ഒരു ഒഴുക്കൻ മട്ടിൽ പറഞ്ഞു
“ഏഹ്?? ആ കുഴപ്പമില്ലയിൽ എന്തോ ഒരു കുഴപ്പം ഉണ്ടല്ലോ….. എന്താടാ എന്താ സീൻ??”