കടുംകെട്ട് 7 [Arrow]

Posted by

ഞാൻ ആ ഷർട്ട് മുക്കി വെക്കാതെ അത് തന്നെ ധരിച്ചു. മെഡിയും ഇന്നറും മാത്രമേ മറിയുള്ളു. ഞാൻ ബാത്‌റൂമിൽ നിന്ന് ഇറങ്ങി, അന്നേരം റൂമിൽ അങ്ങേര് ഉണ്ടായിരുന്നു. ഞാൻ മൈൻഡ് ചെയ്യാതെ അച്ചുവിന്റെ റൂമിലേക്ക് ചെന്നു.

 

” അല്ല ഡ്രസ്സ്‌ മാറാൻ പോണ് എന്ന് പറഞ്ഞിട്ട് മാറിയില്ലേ ” അഞ്ചു. ഞാൻ ഒന്നും പറഞ്ഞയാതെ ചിരിച്ചു കാണിച്ചു. മനസ്സിലായി എന്ന ഭാവത്തിൽ അഞ്ചു ഒന്ന് ചിരിച്ചു. ഞങ്ങൾ മൂന്നുപേരും കിടന്നു. അങ്ങേരുടെ ഗന്ധം ആസ്വദിച്ചുകൊണ്ട് എപ്പോഴോ ഞാൻ ഉറക്കത്തിലേക്ക് വഴുതിവീണു.

 

 

_________________________________________

 

 

തിരിഞ്ഞും മറിഞ്ഞും കിടന്നിട്ട് ഉറക്കം വരുന്നില്ല. കണ്ണ് അടക്കുമ്പോ അവളുടെ മുഖം ആണ് മനസ്സിലേക്ക് വരുന്നത്. നേരത്തെ അവൾ എന്നെ കെട്ടിപിടിച്ചു നിന്നപ്പോൾ തുടങ്ങിയതാ ഈ uneasy feeling. ഞാൻ അവൾ കിടക്കാറുള്ള ദിവാൻകോട്ടിലേക്ക് നോക്കി. എന്റെ മനസ്സ് പോലെ അതും ശൂന്യം ആയിരുന്നു. ആ അഞ്ചു കാരണം ആണ് അവൾ ഇപ്പൊ ഇവിടെ ഇല്ലാത്തത്, ഓരോരോ മാരണങ്ങൾ വന്നു കയറുമല്ലോ. അഞ്ചു, അഞ്ജലി അപ്പച്ചിഅമ്മയുടെ മോള് ബാംഗ്ലൂരോ ചെന്നൈയിലോ മറ്റോ iit ലോ എന്തോ പഠിക്കുവാന്. Exam ആയോണ്ട് കല്യാണത്തിന് വന്നില്ല അത് കൊണ്ടിപ്പോ കുറ്റിയും പറിച്ച് വന്നിരിക്കുവാണു. ഇവളുടെ എന്നോട് ഉള്ള ആറ്റിട്ടുഡിൽ എന്തോ സ്പെല്ലിങ് മിസ്റ്റേക്ക് ഉണ്ടെന്നു നന്ദു പലപ്പോഴും പറഞ്ഞിട്ടുണ്ട്. കസിൻസ്, എനിക്ക് ഇതുങ്ങളെ പണ്ടേ കാണുന്നത് തന്നെ വലിയ താല്പര്യം ഇല്ലാത്തത് കൊണ്ട് ഞാൻ അത് മൈൻഡ് ഒന്നും ചെയ്യാൻ നിന്നില്ല.

 

അജു snap out, നീ ഇപ്പൊ എന്തിനാ ആരതിയെ കുറിച്ച് ഇങ്ങനെ ഓർക്കുന്നത്. ഞാൻ തലയണയിൽ മുഖം പൂഴ്ത്തി കിടന്നു. വല്ലാത്ത ദിവസം ആയിരുന്നു ഇന്ന്. മാളിൽ വെച്ച് അച്ഛന്റെ ഒപ്പം കണ്ട ആ പെണ്ണിനെ കുറിച്ച് ഓർത്ത് മൈൻഡ് മൊത്തത്തിൽ അലമ്പ് ആയിരുന്നു. അന്നേരം ആണ് ഞങ്ങൾ തിരികെ വീട്ടിലേക്ക് പോരുന്ന വഴിക്ക് അവൾ ഓരോന്ന് ചെയ്തു എന്നെ ഇറിറ്റേറ്റ് ചെയ്തത്. ആദ്യം അവളുടെ ഫോണിൽ കളി, എനിക്ക് അത് ഇഷ്ടപെടുന്നില്ല എന്ന് മനസ്സിലായിട്ടും അവൾ അത് തന്നെ തുടർന്നു. കുറച്ചു കഴിഞ്ഞപ്പോ അത് നിന്നു അവൾ കാറിൽ കളിക്കാൻ തുടങ്ങി. മ്യൂസിക് വെച്ചത് കുഴപ്പം ഇല്ല എന്നെ ഒരുമാതിരി ഒരു നോട്ടം, അത് എനിക്ക് പിടിച്ചില്ല. ഞാൻ അത് ഓഫ്‌ ചെയ്തു. അവൾ വീണ്ടും വെച്ചു, ഞാൻ വീണ്ടും ഓഫ്‌ ചെയ്തു. അന്നേരം ആണ് അവളുടെ ഒരു ഡയലോഗ്.

 

എന്റെ ഒപ്പം പോവുന്നതിലും നല്ലത് നടന്ന് പോവുന്നത് ആണ് അത്രേ അതോടെ എന്റെ ടെമ്പർ തെറ്റി. ഞാൻ വണ്ടി ചവിട്ടി നിർത്തി. നടന്നു പോയാൽ മതി

Leave a Reply

Your email address will not be published. Required fields are marked *