” ഡാ ” എന്നൊരു അലർച്ചയോടെ അന്നേരം രണ്ട് പേര് പുള്ളിയുടെ നേരെ ഓടി വന്നു. പുള്ളി മുന്നേ വന്നവന്റെ ഇടിയിൽ നിന്ന് ഒഴിഞ്ഞു മാറി പുറകെ വന്നവന്റെ അടുത്തേക്ക് ചെന്നു ഇടതുകൈ കൊണ്ട് അവന്റെ ഇടി തടുത്തിട്ട് വലതു കൈ കൊണ്ട് അവന്റെ കഴുത്തിൽ കുത്തി പിടിച്ചു. അനായാസം അവനെ പിടിച്ചുയർത്തി. അന്നേരം ആദ്യം വന്നവൻ വീണ്ടും പുള്ളിയുടെ നേരെ ചീറി അടുത്തു. ചവിട്ടാൻ ആയി ഉയർന്നു ചാടി, പുള്ളി ചാക്ക് കെട്ടു വലിച്ച് എറിയും പോലെ പുള്ളിയുടെ കയ്യിൽ ഉണ്ടായിരുന്ന രണ്ടാമത് വന്നവനെ, ഉയർന്നു ചാടിയവന്റെ മേത്തേക്ക് എറിഞ്ഞു. പുള്ളി കഴുത്തിൽ ഞെക്കിപിടിച്ചപ്പോഴേ അവന്റെ ബോധം പോയിരുന്നു. രണ്ടുപേരും താഴെ വീണു.
” ഏട്ടാ ” ലീഡർ മൊട്ട പുള്ളിക്കാരനെ പുറകിൽ നിന്ന് ചവിട്ടാൻ വരുന്നത് കണ്ടു ഞാൻ വിളിച്ചു. പക്ഷെ ഞാൻ വിളിക്കുന്നതിനുള്ളിൽ മൊട്ട അങ്ങേരെ ചവിട്ടി ഇട്ടിരുന്നു. പുള്ളി വീണു കിടന്ന ഇടത്ത് നിന്ന് എഴുന്നേറ്റു. ഒരു ചിരിയോടെ കയ്യ് നെഞ്ചിൽ കുത്തി വിരലിലെ ഞൊട്ട ഒടിച്ചു. എന്നെ നോക്കി ഒന്ന് കണ്ണ് അടച്ചു കാണിച്ചു, പിന്നെ അവനെ നോക്കി പുഞ്ചിരിച്ചു.
മൊട്ട പുച്ഛഭാവത്തിൽ അങ്ങേരെ നോക്കി ചിരിച്ചു. പിന്നെ കയ്യ് കൊണ്ട് വെല്ലുവിളികും പോലെ വരാൻ പറഞ്ഞു വിളിച്ചു. കണ്ണ് അടച്ചു തുറക്കുന്ന ആ ഒരു നിമിഷമേ എടുത്തുള്ളൂ, അങ്ങേര് അവന്റെ തൊട്ട് പറ്റെ എത്തി, എന്നെപ്പോലെ അവനും ആ സ്പീഡും മൂവ്മെന്റും കണ്ടു അമ്പരന്നു നിൽക്കുകയായിരുന്നു, പുള്ളി ചറ പറാന്ന് അവന്റെ നെഞ്ചിലും വയറ്റിലും മാറി മാറി ഇടിച്ചു. മൊട്ടക്ക് ആ ഇടി ഒക്കെ തടുക്കാൻ പോയിട്ട് ഒന്ന് അനങ്ങാൻ പോലും പറ്റിയില്ല അങ്ങനെ തന്നെ നിന്ന് മുഴുവൻ ഇടിയും കൊണ്ടു. ഒരു മിനിറ്റ് തികച്ച് എടുത്തില്ല മൊട്ട ഇടികൊണ്ടു തളർന്നു, ചോര തുപ്പി പുള്ളിയുടെ മുന്നിൽ മുട്ട് കുത്തി ഇരുന്നു, അവന്റെ ബോധം ഉള്ള ബാക്കി കൂട്ടാളികൾ ഒക്കെ ഇത് കണ്ടു പേടിച്ചിരുന്നു. ഓടണോ വേണ്ട യോ എന്ന ഭാവത്തിൽ അങ്ങേരെ തന്നെ നോക്ക് നിൽക്കുവാണു. ഇത് കണ്ടപ്പോൾ എനിക്ക് ഇത്തിരി അഭിമാനവും സന്തോഷവും ഒക്കെ തോന്നി.
പുള്ളി മുട്ട് കുത്തി ഇരുന്ന മൊട്ടയുടെ മുഖത്തു കുത്തിപ്പിടിച്ചു, പിന്നെ ദേഷ്യത്തിൽ തലപിടിച്ചു റോട്ടിൽ ഇട്ടു കുത്തി, അവന്റെ തലപൊട്ടി ചോര ഒഴുകി. അത് കണ്ട് അവന്മാരെ പോലെ എനിക്കും ചെറിയ പേടി തോന്നാതെ ഇരുന്നില്ല. പുള്ളി മൊട്ടയെ വിട്ടിട്ട് എഴുന്നേറ്റു ബാക്കി ഉണ്ടായിരുന്ന നാലു പേരുടേം അടുത്തേക്ക് നടന്നു. അവന്മാർ പേടിച്ചു പുറകിലേക്ക് മാറി.
പെട്ടന്ന് ഞാൻ ആദ്യം കണ്ട ആ മുടിയൻ അവന്റെ ഫസിനോയിൽ നിന്ന് എന്തോ പുറത്ത് എടുത്തു. വാളിന്റെ അത്ര നീട്ടം ഇല്ലാത്ത എന്നാൽ സാധാ കത്തിയേക്കൾ വലിപ്പം ഉള്ള ഒരു കത്തി. അവൻ പുള്ളിയുടെ നേരെ ആ കത്തി വീശി, പുള്ളിക്കാരൻ പെട്ടന്ന് തന്നെ ഒഴിഞ്ഞു മാറി അവന്റെ കയ്യിൽ കയറിപിടിച്ചു. പിന്നെ അവന്റെ കയ്യ് പിടിച്ചു തിരിച്ചു ബലത്തിൽ ആ കത്തി അവനെ കൊണ്ട് അവന്റെ തന്നെ തുടയിൽ കുത്തി ഇറക്കി, അവൻ അലറികരഞ്ഞു. ഞാൻ കണ്ണുകൾ ഇറുക്കി അടച്ചു. കണ്ണ് തുറന്നു നോക്കുമ്പോൾ പുള്ളി അവന്റെ മുടിയിൽ കുത്തി പിടിച്ചു വലിച്ച് ഇഴച്ചു കൊണ്ട് പോവുകയാണ്, ഒരു