കടുംകെട്ട് 7 [Arrow]

Posted by

എന്റെ ഊഹം തെറ്റിയില്ല, അച്ചു പതിയെ ആടിതുടങ്ങി, അപ്പോഴേ ആരതിയുടെ മുഖം മാറി, അവൾ വിളറി വെളുത്തു, അച്ചു ആരതി യുടെ അടുത്ത് നിന്ന് അലറി കൊണ്ട് കളത്തിന്റെ അടുത്തേക്ക് ഓടി. ആരതി പേടിച്ചു കരഞ്ഞില്ലന്നെ ഉള്ളു. അവൾ നെഞ്ചിൽ കയ്യ് വെച്ച് ശ്വാസം വലിച്ച് വിട്ടു. ഞാൻ അതൊക്കെ കണ്ട് ചിരി അടക്കാൻ പെട്ട പാട്. അവൾ അത് കണ്ടു കെറുവിക്കുന്ന പോലെ എന്നെ നോക്കി. Ohhh അന്നേരം പെണ്ണ് എന്നാ ക്യൂട്ട് ആർന്നെന്നോ, ക്യൂട്ട്?? What the fuck അജു?? എനിക്ക് ഇവളോട് ശരിക്കും പ്രേമം ആയി തുടങ്ങിയോ?? നോവേ. ഹോൾഡ് യുവർ സെൽഫ്. ഞാൻ എന്നെ തന്നെ പേടിപ്പിച്ചു.

 

അച്ഛൻ അച്ചുവിനെ പട്ട്‌ ഉടുപ്പിച്ചു, ആരെക്കെയോ പനിനീരും കരിക്കും ഒക്കെ കൊണ്ട് കൊടുത്തു, ആരെയൊക്കെയോ പിടിച്ചു നിർത്തി അവൾ അനുഗ്രഹിക്കുകയും വെളിപാട് നടത്തുകയും ഒക്കെ ചെയ്യുന്നുണ്ട്, ആരതി പേടിയും കൗതുകവും ഒക്കെ നിറഞ്ഞ ഭാവത്തിൽ ഇതൊക്കെ നോക്കി നിൽക്കുകയാണ്. പെട്ടന്ന് ആരോ എന്റെ തോളിൽ പിടിച്ചു ഞാൻ തിരിഞ്ഞു നോക്കി. വല്യച്ഛൻ, അല്ല മുത്തപ്പൻ. മുത്തപ്പൻ, ഞങ്ങളുടെ തറവാട്ടിൽ പണ്ട് ജീവിച്ചിരുന്ന ഒരു മാന്ത്രികൻ ആയിരുന്നു. മരണ ശേഷം അദ്ദേഹത്തിന്റെ നിർദ്ദേശം അനുസരിച്ചു ശിഷ്യമാർ കാവിൽ ആവാഹിച്ചു കുടി ഇരുത്തി എന്നാണ് വിശ്വാസം. തറവാടിനെ സംരക്ഷിചു പോവുന്നത് അദ്ദേഹം ആണ്. കാലങ്ങൾ ആയി വല്യച്ഛനിൽ ആണ് മുത്തപ്പൻ കൂടുന്നത്, ചെമ്പട്ട് തലയിൽ കെട്ടി, കണ്ണുരുട്ടി വല്യച്ഛന്റെ നിൽപ്പ് കാണുമ്പോഴേ ഒരു ഭയം ഉള്ളിൽ നിറയും..

 

മുത്തപ്പൻ എന്റെ കയ്യിൽ പിടിച്ചു വലിച്ചു കൊണ്ട് നടന്നു, അത് കണ്ടു അച്ഛനും മറ്റുള്ളവരും അത്ഭുതത്തോടെ ഞങ്ങളുടെ പുറകെ വന്നു. കാരണം ഒന്ന് സാധാരണ മുത്തപ്പൻ കയറാറുള്ളത് അവസാന ദിവസം നാഗരാജാവിന്റെ പൂർണ്ണകളത്തിന്റെ അന്ന് ആണ്, രണ്ട് മുത്തപ്പൻ ആർക്കും അനുഗ്രഹം കൊടുക്കാറില്ല, ഒന്നും അരുൾ ചെയുകയും ചെയ്യാറില്ല. അത് കൊണ്ട് തന്നെ ആണ് എന്റെ കയ്യ് പിടിച്ചു മുത്തപ്പൻ നടന്നപ്പോൾ എല്ലാരും അമ്പരപ്പോടെ കൂടെ വന്നത്. മുത്തപ്പൻ എന്റെ കയ്യ് പിടിച് ആരതിയുടെ അടുത്ത് കൊണ്ട് വന്നു നിർത്തി. ആരതി പേടിച്ച് എന്റെ പിന്നിൽ മറഞ്ഞു നിന്നു, മുത്തപ്പൻ തിരിഞ്ഞു ആരോ നേദിച്ച കരിക്ക് എടുത്തോണ്ട് വന്നു നെഞ്ചോടു ചേർത്ത് കുറച്ച് നേരം കണ്ണ് അടച്ചു നിന്നു. പിന്നെ അത് അത് എന്റെ നേരെ നീട്ടി കുടിക്കാൻ കൈ കൊണ്ട് കാണിച്ചു. ഞാൻ ഒരു സിപ്പ് എടുത്തു അന്നേരം എന്റെ കയ്യിൽ നിന്ന് കരിക്ക് വാങ്ങി ആരതിയുടെ കയ്യിൽ കൊടുത്തു. അവൾ പേടിയോടെ എന്നെ നോക്കി. ഞാൻ കുടിക്കാൻ കണ്ണ് കൊണ്ട് കാണിച്ചു. അവൾ അത് വാങ്ങിച്ചു കുടിച്ചു. അവളും ഒരു സിപ് എടുത്തപ്പോൾ മുത്തപ്പൻ അത് വാങ്ങിച്ചു കളഞ്ഞു. പിന്നെ മുത്തപ്പൻ നാഗത്താന്മാരുടെ ചിത്രകൂടത്തിന്റെ അടുത്തേക്ക് പോയി, അവിടെ നിന്ന് ഒരു പിടി മഞ്ഞൾ വാരികൊണ്ട് ആരതി യുടെ അടുത്തേക്ക് വന്നു. അവൾ എന്റെ കയ്യിൽ അമർത്തി പിടിച്ചു. പെണ്ണ് നല്ലത് പോലെ പേടിച്ചിട്ടുണ്ട് എന്ന് എനിക്ക് മനസ്സിലായി. ഞാൻ ഒന്നുമില്ലന്ന് പറയും പോലെ കണ്ണ് അടച്ചു കാണിച്ചു. മുത്തപ്പൻ ആ മഞ്ഞൾ അവളുടെ നെറുകയിൽ വെച്ച് കുറച്ച് നേരം കണ്ണ് അടച്ചു നിന്നു. പിന്നെ അതിൽ നിന്ന് കുറച്ച് എടുത്തു അവളുടെ നെറ്റിയിലും എന്റെ നെറ്റിയിലും ചാർത്തി.

 

” മരണം, മരണമാണ് നിന്റെ പ്രീയപ്പെട്ടവനെ കാത്ത് ഇരിക്കുന്നത്, തടയാൻ നിന്നെ കൊണ്ട് കഴിയുന്നത് ചെയ്യുക ” എന്നെ ഒന്ന് നോക്കി ആരതിയോട് അത്രയും പറഞ്ഞിട്ട് വല്യച്ഛൻ ബോധരഹിതനായി താഴേക്ക് വീണു . അന്നേരം പറഞ്ഞതിന്റെ പൊരുൾ മനസ്സിലാവാതെ ഞാനും അവളും പരസ്പരം നോക്കി നിന്നു.

 

തുടരും..

Leave a Reply

Your email address will not be published. Required fields are marked *